കാവിയുടുത്തു..! രാഷ്ട്രീയമില്ല.. ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കി നടി അനുശ്രീ!

നാട്ടിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് നടി അനുശ്രീ. കഴിഞ്ഞ തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ അണിഞ്ഞൊരുങ്ങി എത്തിയ നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, എന്നാല്‍ ഇത്തവണ തന്റെ…

നാട്ടിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് നടി അനുശ്രീ. കഴിഞ്ഞ തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ അണിഞ്ഞൊരുങ്ങി എത്തിയ നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, എന്നാല്‍ ഇത്തവണ തന്റെ ജ്യേഷ്ഠന്റെ കുഞ്ഞിനെ കൃഷ്ണനായി അണിയിച്ചൊരുക്കിയാണ് താരം ഘോഷയാത്രയില്‍ പങ്കെടുത്തത്. തന്റെ നാട്ടിലെ അമ്പലത്തില്‍ എന്ത് വിശേഷം ഉണ്ടായാലും ഞാന്‍ അതിന് മുന്നില്‍ ഉണ്ടാകും..

അതില്‍ കാവിയോ.. രാഷ്ട്രീയമോ ഒന്നും ഇല്ലെന്ന് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. കുഞ്ഞുനാള്‍ മുതല്‍ തുടര്‍ന്ന് പോരുന്ന കാര്യങ്ങളാണ് ഇതെല്ലാം.. അതൊന്നും രാഷ്ട്രീയവല്‍ക്കരിച്ച് കണ്ടിട്ടില്ല.. അത് അറിയുകയും ഇല്ലെന്ന് അനുശ്രീ പറയുന്നു. കുഞ്ഞുനാളില്‍ കൃഷ്ണനായും രാധയായും മുരുകനായും ഗണപതിയായും എല്ലാം ഞാന്‍ ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. ശരീരം വളരുന്നതിന് അനുസരിച്ച് ആ സമയത്ത് ഏത് വേഷമാണോ ഇണങ്ങുന്നത് അത് ചെയ്യും. ഇത്തവണ ഒന്നും ചെയ്തില്ല.. ചേട്ടന്റെ കുഞ്ഞാണ് ഇന്ന് ഞങ്ങളുടെ താരം..

ഇതിന് മുന്‍പും ഇത്തരം ഘോഷയാത്രയില്‍ പങ്കെടുത്തതിന് തന്നെ വിമര്‍ശിച്ചവരെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.. അങ്ങനെ പലരും പറയുന്നത് നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.. നാട്ടിലെ ഉല്‍സവത്തില്‍ എന്ത് പരിപാടി ആയാലും പറ്റുന്നത് പോലെ എത്തിച്ചേര്‍ന്ന് എല്ലാത്തിനും മുന്നില്‍ ഉണ്ടാകും അതൊന്നും രാഷ്ട്രീയവല്‍കരിച്ച് കാണിച്ചിട്ടില്ല.. രാഷ്ട്രീയം അറിയുകയും ഇല്ല… ..വിമര്‍ശനങ്ങളെ പേടിച്ചല്ല.. അങ്ങനെയാണെങ്കില്‍ ഈ വേഷം ഇട്ട് വരില്ലല്ലോ.. ചേട്ടന്റെ കുഞ്ഞ് എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ് കൃഷ്ണനായി വേഷം ഇട്ടിരിക്കുന്നത്.. അത്രയേയുള്ളൂ..എല്ലാം എന്നും നടി പറയുന്നു.