മലയാളം ന്യൂസ് പോർട്ടൽ
Film News

വാനമ്പാടിയിലെ പത്മിനിയായി ഇനി എത്തുന്നത് അർച്ചന; വെളിപ്പെടുത്തി താരം

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. ഏഷ്യാനെറ്റിലെ അനുവിന്റെ കഥപറയുന്ന വാനമ്പാടിക്ക് ആരാധകർ ഏറെയാണ്, ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ് സീരിയൽ ഇപ്പോൾ. പരമ്പരയിൽ അര്‍ച്ചന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുശ്രീയെ ഏവർക്കും സുപരിചിതമാണ്.  മീനാക്ഷി കല്യാണത്തിലൂടെയാണ് അനുശ്രീ അഭിനയിത്തിലേക്ക് എത്തിചേർന്നത്. തുടർന്ന് അവതാരക ആയ അനുശ്രീ വീണ്ടും അഭിനയത്തിലേക്ക് എത്തിച്ചേരുക ആയിരുന്നു. ഇപ്പോൾ അനുശ്രീ പുതിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. തനിക്ക് വമ്പാടിയിൽ കൂടി ലഭിച്ച മറ്റൊരു സൗഭാഗ്യത്തെ കുറിച്ചാണ് താരം പറയുന്നത്.

വാനമ്പാടി തമിഴിലെ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ അവിടെ മൗനരാഗം ആയിട്ടാണ് എത്തുക. പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കാന്‍ പോകുന്നത്.ഏറെ പ്രതീക്ഷിക്കാതെയാണ് തന്നെ തേടി ആ അവസരം വന്നത് എന്ന് അനുശ്രീ പറയുന്നു. മൗനരാഗം എന്ന പേരില്‍ ആണ് വിജയ് ടിവിയിലൂടെ വാനമ്പാടിയുടെ തമിഴ് പതിപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. രജപുത്ര പ്രൊഡക്ഷന്‍ തന്നെയാണ് മൗനരാഗത്തിന്റെയും നിര്‍മ്മാണം. തമിഴ് പതിപ്പിൽ കാദംബരി എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ സോഫ്റ്റ് ആയ കഥാപാത്രത്തിൽ നിന്നും ഇത്രയും ബോൾഡ് ആയ വേഷം ചെയ്തപ്പോൾ ആദ്യം ടെൻഷൻ ഉണ്ടായിരുന്നു എന്ന് അനുശ്രീ പറയുന്നു.

കാദംബരിയെ അവതരിപ്പിച്ചു കൊണ്ടിരുന്നത് മറ്റൊരു നടിയായിരുന്നു. അത്രയും പെര്‍ഫെക്ഷനോടെയാണ് അവര്‍ അത് അവതരിപ്പിച്ചത്.  പിന്നീടാണ് തനിക്ക് അവസരം തന്നത് എന്ന് അനുശ്രീ പറയുന്നത്, അത്രയും പെർഫെക്റ്റ് ആയി ചെയ്യാൻ എനിക്ക് പറ്റുമോ എന്ന് നല്ല സംശയം ഉണ്ടായിരുന്നു, എന്നാൽ എല്ലാവരും തനിക്ക് നല്ല സപ്പോർട്ട് തന്നു എന്ന് അനുശ്രീ പറയുന്നു. തിരുവനന്തപുരത്തു വച്ചാണ് ഷൂട്ട് നടക്കുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഷൂട്ടിങ്. പുറത്തു നിന്നും വരുന്ന ആര്‍ട്ടിസ്റ്റുകളെ ക്വാറന്റൈന്‍ ചെയ്തിന് ശേഷം ഒക്കെയാണ് ഓരോ ഷെഡ്യൂളിലേക്കും എത്തിക്കുന്നതെന്ന് കൂടിയും അനുശ്രീ പറയുന്നു. മലയാളത്തിലെ വാനമ്പാടി ഇപ്പോൾ ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ്, എങ്ങനെയാകും സീരിയൽ അവസാനിപ്പിക്കുക എന്ന ആശങ്കയിൽ ആണ് പ്രേക്ഷകർ.