മരുന്നുകൾ കഴിച്ചപ്പോൾ വയറ് ചാടുകയും വണ്ണം വെയ്ക്കുകയും ചെയ്തു

അനുശ്രീയെ പരിചയമില്ലാത്ത സിനിമ പ്രേമികൾ കുറവാണ്. ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട്…

അനുശ്രീയെ പരിചയമില്ലാത്ത സിനിമ പ്രേമികൾ കുറവാണ്. ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

എന്നാൽ മറ്റുള്ള നായിക നടിമാരെ അസൂയപ്പെടുത്തും വിധമായിരുന്നു സിനിമയിൽ അനുശ്രീയുടെ വളർച്ചത്. നിരവധി സിനിമകളിൽ ആണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനുശ്രീ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അത് മൂലം ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും അനുശ്രീ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

തനിക്ക് പൊതുവെ വണ്ണം വെയ്ക്കാതെ ശരീര പ്രകൃതം ആണ്. വണ്ണം വെക്കുന്നത് തനിക്ക് ഇഷ്ട്ടവുമല്ല. കാരണം വ്യത്യസ്തമായ കോസ്റ്റ്യൂമുകൾ പരീക്ഷിക്കാൻ ഇഷ്ട്ടമുള്ള ആൾ ആണ് ഞാൻ. വണ്ണം വെച്ചാൽ അതിന് കഴിയാതെ വരും. എന്നാൽ അടുത്തിടെ ഉണ്ടായ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ഞാൻ മരുന്നുകൾ കഴിച്ചിരുന്നു. അതിന്റെ സൈഡ് എഫ്ഫക്റ്റ് ആയി എനിക്ക് കുറച്ച് വണ്ണം വെക്കുകയും വയർ ചാടുകയും ഒക്കെ ചെയ്തു. കോസ്റ്റും ഇട്ടു കഴിയുമ്പോൾ വയർ ചാടി നിൽക്കുന്ന അവസ്ഥ ആയിരുന്നു എന്നും ഇപ്പോൾ വീണ്ടും വർക്ക്ഔട്ടുകളും മറ്റും ചെയ്തു പഴയ അവസ്ഥയിലേക്ക് കൊണ്ട് വരുകയാണെന്നും അനുശ്രീ പറഞ്ഞു.