രാധയായി എത്തി എല്ലാവരുടെയും മനം കവർന്ന് അനുശ്രീ

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി…

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോൾ അനുശ്രീയും മഞ്ജു വാരിയരും കൂടി അഭിനയിച്ച പ്രതി പൂവൻ കോഴി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.

മലയാളികളുടെ പ്രിയനടിയുടെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.ലോക്ക് ഡൌൺ കാലത്ത് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനുശ്രീ എത്തിയിരുന്നു. മോഡേൺ ലുക്കിൽ ആയിരുന്നു താരം എത്തിയത്, ചില ചിത്രങ്ങൾക്ക് നിറയെ വിമര്ശങ്ങങ്ങളും നേരിട്ടിരുന്നു. ഇപ്പോൾ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തന്റെ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

രാധയായിട്ടാണ് ഈ തവണ അനുശ്രീയുടെ വരവ്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു, നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.