എന്റെ അമ്മയേക്കാൾ എന്നോട് സ്നേഹം ഉള്ളത് വിഷ്ണുവേട്ടന്റെ അമ്മയ്ക്കാണ് - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ അമ്മയേക്കാൾ എന്നോട് സ്നേഹം ഉള്ളത് വിഷ്ണുവേട്ടന്റെ അമ്മയ്ക്കാണ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാല താരമായി അഭിനയ രംഗത്തേക്ക് എത്തുകയും അതിനു ശേഷം പ്രധാന വേഷങ്ങളിൽ കൂടി തന്നെ അഭിനയത്തിൽ സജീവം ആകുകയും ചെയ്ത താരം ആണ് അനുശ്രീ. നിരവധി പരമ്പരകളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. സിനിമയിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ തുടങ്ങിയ പരമ്പരകളിൽ ആണ് അനുശ്രീ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയത്. അടുത്തിടെ ആയിരുന്നു താരം വിവാഹിത ആയത്. ക്യാമറാമാൻ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചത്.

പ്രണയത്തിൽ ആയിരുന്ന ഇരുവരും രഹസ്യമായി വിവാഹിതർ ആകുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പതുക്കെ പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ രഹസ്യമായി വിവാഹിതർ ആക്കുകയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് പോലും ഇരുവരുടെയും പരിചയക്കാർക്ക് മനസ്സിലായത്. വിവാഹശേഷവും അനുശ്രീ അഭിനയ രംഗത്ത് സജീവമാണ്.

ഇപ്പോൾ തന്റെ വിവാഹ ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. താന്‍ വിഷ്ണുവുമായി വഴക്കിടാറുണ്ടെങ്കിലും പെട്ടന്ന് തന്നെ അത് സോള്‍വാകാറുണ്ട്. അതേസമയം വിവാഹ ശേഷവും തനിക്ക് നേരെ കുറെ നെഗറ്റീവ് കമന്റ് വരാറുണ്ടെന്ന് അനുശ്രീ പറയുന്നു. തനിക്ക് അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് പലരും പറയാന്‍ തുടങ്ങി. എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്.പകുതി ഫീലിങ്ങ്സും അവിടെ മാറിക്കിട്ടി. പിന്നാലെ ഭര്‍ത്താവ് നല്ല കെയര്‍ ചെയ്യുന്നയാളാണെന്നും താരം വ്യക്തമാക്കി. ഓമനത്തിങ്കൽ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത് അനുശ്രീ എന്നാണ് യഥാർ‍ഥ പേര്. പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്.

Trending

To Top