വിവാഹശേഷം പുതിയ സന്തോഷം പങ്കുവെച്ച് അനുശ്രീയും വിഷ്ണുവും!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാല താരമായി അഭിനയ രംഗത്തേക്ക് എത്തുകയും അതിനു ശേഷം പ്രധാന വേഷങ്ങളിൽ കൂടി തന്നെ അഭിനയത്തിൽ സജീവം ആകുകയും ചെയ്ത താരം ആണ് അനുശ്രീ. നിരവധി…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ബാല താരമായി അഭിനയ രംഗത്തേക്ക് എത്തുകയും അതിനു ശേഷം പ്രധാന വേഷങ്ങളിൽ കൂടി തന്നെ അഭിനയത്തിൽ സജീവം ആകുകയും ചെയ്ത താരം ആണ് അനുശ്രീ. നിരവധി പരമ്പരകളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. സിനിമയിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ തുടങ്ങിയ പരമ്പരകളിൽ ആണ് അനുശ്രീ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയത്. അടുത്തിടെ ആയിരുന്നു താരം വിവാഹിത ആയത്. ക്യാമറാമാൻ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചത്.

പ്രണയത്തിൽ ആയിരുന്ന ഇരുവരും രഹസ്യമായി വിവാഹിതർ ആകുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പതുക്കെ പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ രഹസ്യമായി വിവാഹിതർ ആക്കുകയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് പോലും ഇരുവരുടെയും പരിചയക്കാർക്ക് മനസ്സിലായത്. വിവാഹശേഷവും അനുശ്രീ അഭിനയ രംഗത്ത് സജീവമാണ്.

ഇപ്പോഴിതാ വിവാഹശേഷമുള്ള അനുശ്രീയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് വിഷ്ണു. സുഹൃത്തുക്കളുടെ സഹായത്തോടെ ഗംഭീര പിറന്നാൾ ആഘോഷമാണ് വിഷ്ണു അനുശ്രീയ്ക്ക് സമ്മാനിച്ചത്. കൂട്ടത്തിൽ കുറെ സർപ്രൈസുകളും വിഷ്ണു അനുശ്രീയ്ക്ക് നൽകി. നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. അനുശ്രീയുടെ സെലെക്ഷൻ തെറ്റിയില്ല എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത്.