പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ

കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, ഗ്രാമീണഭംഗിയുടെ പശ്ചാത്തലത്തിലുള്ള അനുശ്രീയുടെ ഒരു പറ്റം ചിത്രങ്ങള്‍ കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

ansree

ansree

കേരളതനിമയുള്ള വസ്ത്രത്തില്‍ കുളത്തില്‍ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളില്‍ അതീവസുന്ദരിയാണ് അനുശ്രീ. “പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിതിന്‍ നാരായണന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ansree

ansree

ansree

അച്ഛന്റെ മേല്‍നോട്ടത്തില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങളുമായി അനുശ്രീകഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.

 

Join Our WhatsApp Group

Trending

To Top
Don`t copy text!