എന്റെ ആദ്യത്തെ കുഞ്ഞ്… എന്നെ മാത്രം സ്‌നേഹിച്ചാല്‍ മതി!!! ആദികുട്ടന് പിറന്നാള്‍ ആശംസിച്ച് അനുശ്രീ

നടി അനുശ്രീ മലയാളികളുടെ പ്രിയ താരമാണ്. അരുണേട്ടാ..ഐ മിസ് യൂ ഡയലോഗിലൂടെ ആരാധക മനം കീഴടക്കിയ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരമാണെങ്കിലും നാട്ടിന്‍പുറത്തെ കുട്ടിയാണ് താനെന്ന് അനുശ്രീ എപ്പോഴും പറയാറുണ്ട്. സഹോദരന്റെ…

നടി അനുശ്രീ മലയാളികളുടെ പ്രിയ താരമാണ്. അരുണേട്ടാ..ഐ മിസ് യൂ ഡയലോഗിലൂടെ ആരാധക മനം കീഴടക്കിയ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരമാണെങ്കിലും നാട്ടിന്‍പുറത്തെ കുട്ടിയാണ് താനെന്ന് അനുശ്രീ എപ്പോഴും പറയാറുണ്ട്. സഹോദരന്റെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ കുഞ്ഞുമകന്‍ അനന്തുവിന് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്താരം. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് അനുശീയുടെ പിറന്നാള്‍ ആശംസ.

”ആദികുട്ടാ….. അപ്പേടെ പൊന്നെ….ഹാപ്പി ബര്‍ത്‌ഡേ ചക്കരെ…. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ…എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.. അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്‌നേഹിച്ചാല്‍ മതി. അവരൊക്കെ അത് കഴിഞ്ഞ് മതി…

എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തില്‍ ചിരിച്ചു, കളിച്ചു ജീവിക്കാന്‍ കഴിയട്ടെ….എന്നും അപ്പയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങാന്‍ കഴിയട്ടെ…എന്നും അപ്പയോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ എന്റെ ആദിക്കുട്ടന്‍ ഉണ്ടാകട്ടെ.” എന്നുമാണ് അനുശ്രീയുടെ ഹൃദ്യമായ കുറിപ്പ്. 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെയും ആതിരയുടെയും വിവാഹം.