അനുശ്രീ പ്രണയത്തിൽ !! തന്റെ കരുത്ത് ആയും തണലായും നിൽക്കുന്ന ആ വ്യക്തിയെ കുറിച്ച് അനുശ്രീ

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയ അനുശ്രീക്ക്…

anusree

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയ അനുശ്രീക്ക് കല്യാണം ആലോചിക്കുന്നില്ലേ എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ പ്രണയത്തെക്കുറിച്ചും പ്രണയലേഖനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കയാണ് താരമിപ്പോള്‍.

anusree-says-about-her-drea

എനിക്ക് ഒരു പ്രണയമുണ്ട്, പക്ഷേ അത് സിനിമയിലെ ആളല്ല. എന്നെ മനസിലാകുന്ന ഒരാൾ. എന്റെ വിജയങ്ങൾക്ക് പിന്നിൽ എന്റെ മാതാപിതാക്കളും, എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എന്ന് ഇപ്പോൾ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ച് ജീവിതത്തിലേക്ക് എന്ന് പോകുമെന്ന് പറയാനാകില്ല. കുറെ നല്ല കഥാപാത്രങ്ങൾ കൂടി അഭിനയിക്കണം.

anusree

എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു എന്നും അനുശ്രീ പറയുന്നു. അതേ സമയം തനിക്ക് ഇപ്പോൾ പ്രണയലേഖനങ്ങൾ കിട്ടാറില്ല എന്ന വിഷമവും അനുശ്രീ പറയുന്നുണ്ട്. സിനിമ നടയായതിന് പിന്നാലെ പ്രണയലേഖനങ്ങൾ ലഭിക്കാറില്ല.എന്നാൽ അടുത്തിടെ ഒരു നാലാം ക്ലാസ്സുകാരൻ പയ്യൻ തനിക്ക് ലവ് ലെറ്റർ തന്നു എന്നും അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും അനുശ്രീ പറയുന്നു. എന്നാൽ ഈ ലെറ്റർ അതികം വൈകാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുമെന്നും താരം അറിയിച്ചിരിക്കുകയാണ്.