എന്നും ഞാന്‍ കൂടെയുണ്ടാകും! അണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുശ്രീ!

തന്റെ പ്രിയപ്പെട്ട ചേട്ടന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി അനുശ്രീ. ജന്മദിനാശംസകള്‍ അണ്ണാ.. എന്ന് കുറിച്ചുകൊണ്ട് അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനൂപ് മുരളി എന്നാണ് അനുശ്രീയുടെ ജ്യേഷ്ഠന്റെ പേര്. ഒരു ചേട്ടന്‍ – അനുജത്തി ബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് വളരെ രസകരമായി തന്നെ അനുശ്രീ പങ്കുവെച്ച് കുറിപ്പിലൂടെ മനസ്സിലാകുന്നു. ചേട്ടാ.. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും കെയറിംഗിനും ഒരുപാട് സ്‌നേഹം… എന്നും ഈ സ്‌നേഹവും

സാമീപ്യവും കൂടെ ഉണ്ടാകട്ടെ..ഒരുപാട് സന്തോഷത്തോടെ അണ്ണന് ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ സാധിക്കട്ടെ!.. അവിടെ എല്ലാം ഞാനും കൂടെയുണ്ടാകട്ടെ എന്നാണ് അനുശ്രീ കുറിയ്ക്കുന്നത്. ഞാന്‍ ഇല്ലാതെ നിങ്ങള് മാത്രം എവിടേയും പോയി അടിച്ചു പൊളിക്കണ്ട.. ഈ ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും മികച്ച ചേട്ടനായതിനും കൂടെ നില്‍ക്കുന്നതിനും ഒരുപാട് നന്ദി എന്നും താരം കുറിയ്ക്കുന്നു.

ചേട്ടന് ഒപ്പമുള്ള ഒരുപാട് സുന്ദര നിമിഷങ്ങളുടെ ഫോട്ടോയും താരം ഈ കുറിപ്പിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ചേട്ടന് ആശംസകള്‍ നേര്‍ന്ന് എത്തിയ അനുശ്രീയുടെ കുറിപ്പിലെ ആ ലാസ്റ്റ് ഡയലോഗ് പൊളിച്ചൂട്ടോ.. എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. മലയാള സിനിമാ രംഗത്തെ മിന്നും താരമായ അനുശ്രീ സോഷ്യല്‍ മീഡിയ ഇടങ്ങളിലും താരമാണ്.

നടി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ചേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയ അനുശ്രീയുടെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Nikhina