Film News

ടോവിനോ തോമസ് നടത്തുന്ന കുറ്റാന്വേഷണത്തിന്റെ ഭാഗമാകാം! നിങ്ങള്‍ക്കും അവസരം!

ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ഭാഗമാകാന്‍ അവസരം. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാകോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലേയ്ക്കാണ് അഭിനേതാക്കളെ തേടുന്നത്.. ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ അടങ്ങുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചു. പ്രിയ മലയാളികളെ പ്രത്യേകിച്ച്..

കോട്ടയം, ഇടുക്കി നിവാസികളെ , തൊണ്ണൂറുകളില്‍ കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച മലയാളി മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച രണ്ട് സുപ്രധാന കേസുകളിന്‍മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശ്രീ ടോവിനോ തോമസ് നടത്തുന്ന കുറ്റന്വേഷണവുമായി ബന്ധപ്പെടാന്‍ താല്‍പര്യം ഉള്ളവര്‍ എന്ന് കാണിച്ച്.. വിവിധ പ്രായപരിധിയിലുള്ളവരെയാണ് അഭിനേതാക്കളായി തേടുന്നത്. പ്രതികള്‍-കൂട്ടുപ്രതികള്‍, സാക്ഷികള്‍, മേലുദ്യോഗസ്ഥള്‍, സംശയാസ്പദ മുഖങ്ങള്‍,

കാമുകന്മാര്‍, മഹിളകള്‍, കുട്ടികള്‍ തുടങ്ങി ഇരുപതിനും അമ്പത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ളതാണ് കാസ്റ്റിംഗ് കാള്‍. ചായപ്പീടിക ചര്‍ച്ചകളില്‍ അഭിനേതാക്കളാകാന്‍ പ്രായപരിധിയില്ലെന്നും പോസ്റ്ററില്‍ പറയുന്നു. അന്വേഷണത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള പതിനേഴിനും ഇരുപതിനും ഇടയില്‍ പ്രായം ഉള്ള യുവതിയേയും യുവാവിനേയും സിനിമയിലേക്ക് ആവശ്യമുണ്ട്. ഡിസംബറില്‍ ചിത്രീകരണം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയാണ്. തിയേറ്റര്‍ ഓഫ് ഡ്രീംസ് ആണ്് ‘അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ പുതിയ സിനിമയുടെ നിര്‍മ്മാതാക്കള്‍. ജിനു വി എബ്രഹാമിന്റെ

തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക, ഗിരീഷ് ഗംഗാധരന്‍ ആയിരിക്കും. സന്തോഷ് നാരായണന്‍ ആണ് സംഗീതം ഒരുക്കുന്നത്. തമിഴ് സംഗീത സംവിധായകനായ അദ്ദേഹം സംഗീതം നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.

Recent Posts

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

31 mins ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

2 hours ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

2 hours ago