കാറിൽ വെച്ചായിരുന്നു ആദ്യം, പ്രണയകാല കഥകൾ തുറന്നു പറഞ്ഞ് ജീവ

സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  സൂര്യ മ്യൂസിക്കില്‍…

സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. ആ പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്ക് പോയ അപര്‍ണ്ണ അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്.

സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ മിസ്സിസിന്റെ അവതാരകരായെത്തിയിരിക്കുകയാണ് ഇരുവരും. ഇത്തരത്തിലൊരു അവസരം ലഭിച്ചപ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു.ജീവയുടെ പിന്തുണ ലഭിച്ചതോടെയാണ് ആ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. ജീവയും അപർണ്ണയും ഇടക്ക് ഇവരുടെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്. താരങ്ങളുടെ കെമിസ്ട്രിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവയുമൊത്തുള്ള വീഡിയോ മിക്കപ്പോഴും ്ര്രടന്‍ഡിങ്ങില്‍ എത്താറുണ്ട്.കാബിന്‍ ക്രൂ ആയിരുന്ന അപര്‍ണ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ജീവയുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്.

ഇപ്പോൾ തങ്ങളുടെ പ്രായകാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജീവ, ആദ്യമായി ചുംബിച്ചത് കാറിൽ വെച്ചായിരുന്നുവെന്ന് ജീവ പറയുന്നു, പിന്നീട് അപർണ തന്റെ കൂടെ വീട്ടിൽ വന്നതായും താരം പറയുന്നു, തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു രസകരമായ കഥയും താരം പറയുന്നുണ്ട്, വിവാഹത്തിന്റെ അന്ന് അപർണ തലകറങ്ങി വീണതായി ജീവ പറയുന്നു, തലേദിവസം ആഹാരം ഒന്നും കഴിക്കാതെ ഇരുന്നത് കൊണ്ടാണ് മണ്ഡപത്തിൽ വെച്ച് തലകറങ്ങി വീണത് എന്ന് താരം പറയുന്നു.