അത് മാത്രം കണ്ടു കൊണ്ട് ആരെ കുറിച്ചും മുൻകൂട്ടി പറയാൻ കഴിയില്ല!

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും…

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ സുരൈരെ പോട്ടര് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്ലഭിച്ചത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.  ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ കുറിച്ചും ഡയറ്റിന്റെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം.

പാർലറിൽ പോകുന്നത് വളരെ കുറവാണ്. അത്യാവിഷ ഘട്ടങ്ങളിൽ മാത്രമേ പാർലറിൽ പോകാറുള്ളൂ. ഇടയ്ക്ക് ഫ്രൂട്ട്‌സും വെജിറ്റബിള്‍സും കഴിക്കും. ധാരാളം വെള്ളം കുടിക്കാന്‍ എല്ലാവരും പറയാറുണ്ട്. കഴിയുന്നത്ര വെള്ളം കുടിക്കും. ചോറ് ഒരുപാടിഷ്ടമാണ്. തൈരു കൂടിയുണ്ടെങ്കില്‍ കൂടുതലിഷ്ടം. നോണ്‍വെജും കഴിക്കും. അല്ലാതെ പട്ടിണി കിടന്നു വണ്ണം കുറച്ച് ശരീരത്തിന്റെ ആരോഗ്യം നഷ്ട്ടപെടുത്തുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. ഇടയ്ക്ക് ഞാൻ ഡയറ്റ് തുടങ്ങിയിരുന്നു. എന്നാൽ ഇടയ്ക് വെച്ച് അത് മുടങ്ങി പോയി. പറ്റുന്ന സമയങ്ങളിൽ എല്ലാം യോഗ ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷെ കഷ്ടപ്പെട്ട് പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ ആരോഗ്യം നഷ്ടപ്പെടുത്തി വണ്ണം കുറയ്ക്കാൻ എനിക്ക് കഴിയില്ല.

സൗന്ദര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. കാരണം യഥാർത്ഥ സൗന്ദര്യം വേണ്ടത് മുഖത്തിന് അല്ല , നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ ആണ്. ആ പ്രവർത്തികൾ സുന്ദരം ആണെങ്കിൽ നമ്മളും സുന്ദരികളും സുന്ദരൻ മാരും ആണെന്നും താരം പറഞ്ഞു.