നഞ്ചിയമ്മയുടെ പാട്ട് യുണീക്കാണ്…! സച്ചി സാര്‍ അത് തിരിച്ചറിഞ്ഞെന്ന് അപര്‍ണ ബാലമുരളി!

മികച്ച നടിയായി തിരഞ്ഞെടുത്ത് ദേശീയ അവാര്‍ഡിന് അര്‍ഹയായി മാറിയ അപര്‍ണ ബാലമുരളിയെ പോലെ തന്നെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ വ്യക്തിയാണ് നഞ്ചിയമ്മ. മികച്ച ഗായികയായി നഞ്ചിയമ്മയെ തിരഞ്ഞെടുത്തപ്പോള്‍ അതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഗായകന്‍ ലിനുലാല്‍…

മികച്ച നടിയായി തിരഞ്ഞെടുത്ത് ദേശീയ അവാര്‍ഡിന് അര്‍ഹയായി മാറിയ അപര്‍ണ ബാലമുരളിയെ പോലെ തന്നെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ വ്യക്തിയാണ് നഞ്ചിയമ്മ. മികച്ച ഗായികയായി നഞ്ചിയമ്മയെ തിരഞ്ഞെടുത്തപ്പോള്‍ അതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഗായകന്‍ ലിനുലാല്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു, എന്നാല്‍ ലിനു ലാലിന്റെ വാക്കുകള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ഇപ്പോഴിതാ ഈ വിവാദത്തില്‍ ദേശീയ ചലച്ചിത്ര പുര്‌സാകരത്തിന് അര്‍ഹയായ അപര്‍ണ ബാലമുരളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് അര്‍ഹിക്കുന്ന ആളാണെന്ന് തന്നെയാണ് അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടത്. അയ്യപ്പനും കോശിയിലെ ആ ഗാനം ഭയങ്കര യുണീക്കാണ്. അത് വെറുതെ ഇരുന്ന് പാടാന്‍ കഴിയുന്ന തരത്തിലുള്ള ഒരു പാട്ടല്ലെന്നും അപര്‍ണ പറഞ്ഞു.

Aparna-balamurali

ആ പാട്ട് മറ്റാര്‍ക്കും അങ്ങനെ പാടുക എന്നതും സാധ്യമല്ല.. നഞ്ചിയമ്മയിലെ ആ കഴിവ് തിരിച്ചറിഞ്ഞത് സച്ചിസാറാണ്. ആ പാട്ട് വളരെ പെര്‍ഫക്ട് ആണ് എന്നും നഞ്ചിയമ്മ ഈ അവാര്‍ഡിന് അര്‍ഹയാണെന്നും അപര്‍ണ പറഞ്ഞു. ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയായ അപര്‍ണ പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുന്നുണ്ട്. സിനിമാ പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ എല്ലാം നഞ്ചിയമ്മയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

യഥാര്‍ത്ഥ സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ അവാര്‍ഡിന് വേണ്ടിയല്ല പാടുന്നത് എന്നും നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ വ്യക്തിപരമായി സന്തോഷം ഉണ്ടെന്നാണ് സിത്താരയടക്കമുള്ള ഗായകര്‍ പ്രരികരിച്ചിരുന്നത്.

വാദപ്രതിവാദങ്ങള്‍ വലിയ ചര്‍ച്ചയായതോടെ നഞ്ചിയമ്മയും ഇതേ കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചിരുന്നു. ഈ വിവാദം മക്കള്‍ പറയുന്ന പോലെ എടുക്കുമെന്നും തനിക്ക് ആരോടും വിരോധമൊന്നും ഇല്ലെന്നുമാണ് നഞ്ചിയമ്മ പറഞ്ഞിരുന്നത്.