ഇനി ബോക്‌സിംഗിലും തിളങ്ങും- പരിശീലിന വീഡിയോയുമായി അപര്‍ണ ബാലമുരളി

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അപര്‍ണ ബാലമുരളി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ. നടി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി…

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അപര്‍ണ ബാലമുരളി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ. നടി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്. ഇപ്പോഴിതാ ബോക്സിംഗ് പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ഇന്‍സ്റ്റാഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള തയായറെടുപ്പാണോ എന്ന് വ്യക്തമല്ല. ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് അപര്‍ണയുടെ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച അപര്‍ണ ബാലമുരളി ഇനി ബോക്‌സിംഗിലും തിളങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

https://www.instagram.com/reel/Ca6btLpsdLd/?utm_source=ig_embed&ig_rid=b30cf62a-2ac1-43a6-915f-3eb2ee47bcb7

2020-ല്‍ റിലീസ് ചെയ്ത സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ഹിറ്റായതോടെ അപര്‍ണ ബാലമുരളിയ്ക്ക് തമിഴക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയുടെ നായികയായി വേഷമിട്ടതോടെ അപര്‍ണയെ തേടിയെത്തുന്നത് മികച്ച അവസരങ്ങളാണ്. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.