പിറന്നാള്‍ കേക്കിന് മുന്നില്‍ കള്ളച്ചിരിയോടെ… ഈ നടിയെ മനസ്സിലായോ..?

പിറന്നാല്‍ കേക്കിന് മുന്നില്‍ കള്ളച്ചിരിയോടെ നില്‍ക്കുന്ന മലയാള സിനിമാ ലോകത്തെ യുവനടിയുടെ ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ ആരാധകരുടെ പ്രിയതാരം അപര്‍ണ…

പിറന്നാല്‍ കേക്കിന് മുന്നില്‍ കള്ളച്ചിരിയോടെ നില്‍ക്കുന്ന മലയാള സിനിമാ ലോകത്തെ യുവനടിയുടെ ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ ആരാധകരുടെ പ്രിയതാരം അപര്‍ണ ബാലമുരളി ആണിത്. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ ജന്മദിനം. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അപര്‍ണ പങ്കുവെച്ച തന്റെ പഴയകാല ചിത്രമാണ് ഇത്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയ അപര്‍ണ, ആലാപനത്തിലും നൃത്ത കലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട അപര്‍ണയെ തേടി ഒരുപാട് കഥാപാത്രങ്ങള്‍ എത്തി.. സൂരറൈപോട്ര് എന്ന തമിഴ് ചിത്രം താരത്തിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു.. ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ മലയാളത്തിലും നിരവധി സിനിമകളാണ് അപര്‍ണ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന ഏറ്റവും പുതിയ സിനിമയുടെ സെറ്റില്‍ ആയിരുന്നു അപര്‍ണ തന്റെ പിറന്നാള്‍ ദിനം ആഘോഷിച്ചത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അപര്‍ണയാണ്. കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയതോടെയാണ് അപര്‍ണ ആ കഥാപാത്രത്തിലേക്ക് എത്തിയത്.

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. ഇപ്പോള്‍ തനിക്ക് വേണ്ടി ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി.