സുന്ദരി ഗാര്‍ഡന്‍സിന് വേണ്ടി സുന്ദരിയായി അപര്‍ണ ബാലമുരളി!

സിനിമാ പ്രേമികളുടെ ഇഷ്ട നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അപര്‍ണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പുത്തന്‍…

സിനിമാ പ്രേമികളുടെ ഇഷ്ട നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അപര്‍ണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സുന്ദരി ഗാര്‍ഡന്‍സ് എന്ന തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് അപര്‍ണ. അതിന് വേണ്ടി എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത ഡിസൈനിംഗ് കമ്പനിയായ ലേബല്‍എം ഡിസൈന്‍സിന്റെ വസ്ത്രമാണ് അപര്‍ണ ധരിച്ച് എത്തിയത്. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന ആഭരണങ്ങളും മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. പൗര്‍ണമി മുകേഷ് ആണ് അപര്‍ണയുടെ ഈ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് പകര്‍ത്തിയത്. താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്,

അമ്മുവാണ്. ഐശ്വര്യ ആണ് താരത്തിന് മേക്കപ്പ് ചെയ്ത് നല്‍കിയത്. പുതിയ ഫോട്ടോകളില്‍ പ്രിയനടി അപര്‍ണ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്. അപര്‍ണ ബാലമുരളി, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് സുന്ദരി ഗാര്‍ഡന്‍സ്.

നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുന്ദരി ഗാര്‍ഡന്‍സ്. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.