സൂപ്പർസ്റ്റാറിനൊപ്പം സെൽഫിയുമായി അപർണ ബാലമുരളി!

യുവനടിമാരിൽ ശ്രദ്ധേയയാണ് അപർണ ബാലമുരളി. ി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ അപർണയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാ മാത്രമല്ല അടുത്തിടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു താരം. അതോ സമയം സോഷ്യൽ മീഡിയയിൽ അത്ര സജീവല്ല താരം. എന്നിരുന്നാലും ഇടയ്‌ക്കൊക്കെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്.

 

അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പമുള്ള ഫോട്ടോയാണ് അപർണ ബാലമുരളി തനഅറെ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ഫ്‌ലൈറ്റ് യാത്രയ്ക്കിടെ ആണ് രജനികാന്തിനൊപ്പമുള്ള സെൽഫി എടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് ‘ഫാൻ ഗേൾ മൊമന്റ്, വിത്ത് വൺ ആൻഡ് ഒൺലി’ എന്നാണ് അപർണ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേ സമയം നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രം?ഗത്തെത്തിയിരിക്കുന്നത്. അടുത്ത പടം രജനികാന്തിനോപ്പമാണോ? സെൽഫി സൂപ്പർ ആയിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ്.അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിലാണ് അപർണ ബാലമുരളി ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തിയത്.

Aswathy