പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ജീവയെകുറിച്ച് അപർണ പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തന്നെ വീഴ്ത്തിയത് ജീവിയാണ് എന്നാണ് അപർണ പറയുന്നത്. ആ സൗന്ദര്യം കണ്ടാല്‍ ആരാണ് വീണുപോവാത്തതെന്നായിരുന്നു താരം ചോദിച്ചത്.
സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. ആ പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്ക് പോയ അപര്‍ണ്ണ അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ മിസ്സിസിന്റെ അവതാരകരായെത്തിയിരിക്കുകയാണ് ഇരുവരും. ഇത്തരത്തിലൊരു അവസരം ലഭിച്ചപ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു.
ജീവയുടെ പിന്തുണ ലഭിച്ചതോടെയാണ് ആ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. ജീവയും അപർണ്ണയും ഇടക്ക് ഇവരുടെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്. താരങ്ങളുടെ കെമിസ്ട്രിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവയുമൊത്തുള്ള വീഡിയോ മിക്കപ്പോഴും ്ര്രടന്ഡിങ്ങില് എത്താറുണ്ട്. കാബിന് ക്രൂ ആയിരുന്ന അപര്‍ണ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ജീവയുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്.
