എന്തൊരു സൗന്ദര്യം ആണിത്, കണ്ണെടുക്കാനേ തോന്നുന്നില്ല, അപർണയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം…

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ആളുകളാണ് രണ്ട് പേരും. ഇരുവരും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോഷൂട്ടോക്കെ ഒരുപാട് വൈറലായിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോസ് ഇന്റർവ്യൂ എല്ലാം പ്രേക്ഷകർക്ക് കാണാൻ ഭയങ്കര താൽപര്യമാണ്. മിസ്റ്റർ ആൻഡ് മിസ്സിസിൽ അവതാരകയായി വന്ന ശേഷം അപർണയുടെ ഫോട്ടോസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അപർണ പല ടൈപ്പ് വസ്ത്രങ്ങളിൽ ഷോയിൽ വരുമ്പോൾ അതിന് മുമ്പ് തന്നെ അതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം അത്തരത്തിൽ കറുത്ത ലെഹങ്ക ധരിച്ചുള്ള ചില കിടിലം ഫോട്ടോസ് അപർണ പോസ്റ്റ് ചെയ്തിരുന്നു. കമീല ബൗട്ടിക്കിന്റെ വസ്ത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന അപർണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പ്രണവ് രാജാണ്.