‘എത്താൻ വൈകിയതിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’: വിക്രം

കഴിഞ്ഞ ദിവസമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമായ ‘പൊന്നിയിൻ സെൽവൻ 2’ന്റെ ട്രെയ്‌ലർ. പുറത്ത് വിട്ടത്. ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പൊന്നിയിൻ സെൽവന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമരംഗത്തെ പ്രമുഖരുംഎത്തിയിരുന്നു.അതേ സമയം…

കഴിഞ്ഞ ദിവസമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമായ ‘പൊന്നിയിൻ സെൽവൻ 2’ന്റെ ട്രെയ്‌ലർ. പുറത്ത് വിട്ടത്. ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പൊന്നിയിൻ സെൽവന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമരംഗത്തെ പ്രമുഖരുംഎത്തിയിരുന്നു.അതേ സമയം പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് പരിപാടി നടന്നത്.


നടൻ വിക്രം ഏറെ താമസിച്ചാണ് ചടങ്ങിൽ എത്തിയത്. തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകരോട് ക്ഷമ ചോദിക്കുകയാണ താരം. തന്റെ സമൂഹ മാധ്യമത്തുലൂടെയാണ് നടൻ ആരാധകരോട് ക്ഷമ ചോദിച്ചത്. ”എനിക്ക് വേണ്ടി നിങ്ങൾ ഒരുപാട് കാത്തരുന്നു, ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി, വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ ആവേശം രാത്രിയിലും ഒട്ടും ചോരാതെ ആവേശഭരിതരായി നിന്നു. ഇനി കെജിഎഫിലേക്ക്” ഇങ്ങനെയാണ് താരം സമൂഹ മാധ്യമത്തിൽ കുറിച്ചത്.


വിക്രം ഓഡിയോ ലോഞ്ചിന് എത്തിയത് തങ്കാലന്റെ ലുക്കിലാണ്. അതേ സമയം പാന്നിയിൻ സെൽവൻ 2ന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് പ്രദർശനത്തിന് എത്തും.