പുതിയ ആളുകള്‍ വന്ന് തരംഗം ഉണ്ടാക്കട്ടെ..! പഴയ ആളുകളും പുതുമകളുമായി വരട്ടെ..!

ഒടിടി റിലീസോ, തീയറ്റര്‍ റിലീസോ മികച്ച സിനിമകള്‍ എന്നും മലയാളികള്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അതിനുള്ള തെളിവാണ് ഏറ്റവും പുതുതായി പ്രേക്ഷകരിലേക്ക് എത്തിയ ജയ ജയ ജയ ജയഹേ എന്ന സിനിമയും അപ്പന്‍ എന്ന സിനിമയും.…

ഒടിടി റിലീസോ, തീയറ്റര്‍ റിലീസോ മികച്ച സിനിമകള്‍ എന്നും മലയാളികള്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അതിനുള്ള തെളിവാണ് ഏറ്റവും പുതുതായി പ്രേക്ഷകരിലേക്ക് എത്തിയ ജയ ജയ ജയ ജയഹേ എന്ന സിനിമയും അപ്പന്‍ എന്ന സിനിമയും. രണ്ട് സിനിമകളും മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍ ഈ ഇരു ചിത്രങ്ങളെ കുറിച്ചും സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രഗത്ഭരെന്ന നിരയിലേക്ക് പേര് ചേര്‍ക്കപ്പെടാത്ത, പുതുമുഖങ്ങളായ രണ്ട് സംവിധായകര്‍ വ്യത്യസ്ഥങ്ങളായ രണ്ട് പ്രദര്‍ശന പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം തങ്ങളുടെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നു..

എന്നാണ് ഈ സിനിമയുടെ സംവിധായകരെ കുറിച്ച് ബിജോയ് എന്ന സിനിമാ ആസ്വാദകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.. മജു സംവിധാനം ചെയ്ത അപ്പന്‍ അയാളുടെ രണ്ടാം സിനിമയാണ് , ആദ്യ സിനിമ ഫ്രഞ്ച് വിപ്ലവം 2018 ല് റിലീസായതാണ് . മജുവും R ജയകുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അലന്‍സിയറും സണ്ണി വെയ്‌നും പൗളി വല്‍സനും അനന്യയും പിന്നെ റിലേറ്റീവിലി പുതുമുഖങ്ങളായ ഒരു സെറ്റ് ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകളുമാണ് അഭിനയിച്ചിരിക്കുന്നത് .. ഒടിടി പ്ലാറ്റ് ഫോമായ സോണി ലിവിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വിപിന്‍ദാസാണ് ജയ ജയ ജയ ഹേ യുടെ സംവിധായകന്‍ , മൂന്നാം സിനിമ , ഇതിന് മുന്നേ മുദ്ദുഗൗവും അന്താക്ഷരിയുമായിരുന്നു ചെയ്തത്. സംവിധായകനും നാഷിദ് മൊഹമ്മദും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ബേസില്‍ ജോസഫും ദര്‍ശനയും അജു വര്‍ഗീസും മഞ്ജു പിള്ളയും പിന്നെ അപ്കമിങ്ങായുള്ള ഒരു കൂട്ടം പെര്‍ഫോമേഴ്‌സുമാണ് തിരശീലയില്‍.. തിയറ്റര്‍ റിലീസാണ് ജയ ജയ ജയ ജയ ഹേ. ഈ രണ്ട് സിനിമകളും ഒരേ ദിവസമാണ് റിലീസാവുന്നത് , 28 ആം തീയതി , ഈ രണ്ട് സിനിമകളെ പറ്റിയും അതിഗംഭീരന്‍ അഭിപ്രായമാണ് സിനിമാ ആസ്വാദകര്‍ക്കിടയില്‍ വളരെ ചെറിയ സമയം കൊണ്ട് വന്നിരിക്കുന്നത് ,കാട്ടുതീ പോലെ അതിങ്ങനെ പടരുകയാണ്,

ഐകകണ്‌ഠേനയാണ് ഈ അഭിപ്രായങ്ങള്‍ എന്നതാണ് സന്തോഷപ്പെടുത്തുന്നത് ,നെഗറ്റീവ് ടോണുള്ള ഒന്നും ഇതുവരെ കേട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.. വലിയയൊരു താരനിരയുടെ സപ്പോട്ടൊന്നുമില്ലാതെ.. പ്രഗത്ഭരെന്ന നിരയിലേക്ക് പേര് ചേര്‍ക്കപ്പെടാത്ത, പുതുമുഖങ്ങളായ രണ്ട് സംവിധായകര്‍ വ്യത്യസ്ഥങ്ങളായ രണ്ട് പ്രദര്‍ശന പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം തങ്ങളുടെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നു..

അവരുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വലിയ വിജയങ്ങളായി മാറുന്നു . പുതിയ പുതിയ ആളുകള് വന്ന് തരംഗമുണ്ടാക്കട്ടെ ,പഴയ ആളുകളും പുതുമകളുമായി വരട്ടെ.. നമുക്ക് നല്ലതെന്ന് പറയാന്‍ പറ്റുന്ന സിനിമകളിങ്ങനെ ചറ പറാ വരട്ടെ.. എന്നാണ് കുറിപ്പില്‍ പറയുന്നത്.