അപ്സരയെ ജാസ്മിൻ പ്ളേറ്റ് കൊണ്ട് തല്ലി; ഫിസിക്കൽ അസോൾട്ട് നടത്തി ജാസ്മിൻ പുറത്തായി; നടന്നത് ഇങ്ങനെ 

കഴിഞ്ഞ ദിവസം ജാസ്മിനും അപ്സരയും തമ്മിൽ അടി നടന്നു, ജാസ്മിൻ ഫിസിക്കൽ അസോൾട്ട് നടത്തി എന്നൊക്കെയുള്ള രീതിയിൽ  ബിഗ്ഗ്‌ബോസ് വീട്ടിൽ ചില നാടകീയ രംഗങ്ങള്‍ നടന്നുവെന്നാണ് പുറത്ത് വരുന്ന വാർത്ത. ഒരു ടാസ്കിന് ഇടയില്‍ ജാസ്മിനും അപ്സരയും തമ്മില്‍ വലിയ വഴക്ക് നടന്നുവെന്നും വഴക്കിനൊടുവില്‍ ജാസ്മിന്‍ പ്ലേറ്റ് എടുത്ത് അപ്സരയുടെ തലക്ക് അടിച്ചുമെന്ന തരത്തിലൊക്കെയാണ് അഭ്യൂഹങ്ങള്‍. പ്ലേറ്റുകൊണ്ട് തലയ്ക്ക് അടിച്ച ജാസ്മിനെ ബിഗ് ബോസ് പുറത്താക്കി എന്നുവരെ ചില വാർത്തകൾ പുറത്തുവന്നിരുന്നു. സമാന തരത്തിലുള്ള പോസ്റ്റുകള്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശക്തമാണ്. ഇപ്പോഴിതാ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്‌റിന് വ്യക്തമാക്കുന്നത്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് നാദിറ പുതിയ വിവരം പുറത്തുവിടുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട വാർത്തകള്‍ കൂടുതല്‍ ആധികാരികമായി പുറത്തുവിടുന്ന വ്യക്തിയാണ് നാദിറ. അവിടെ ഒരു തർക്കം ഉണ്ടായി എന്നതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ടിലേക്കൊന്നും കാര്യങ്ങള്‍ നീങ്ങിയില്ലെന്നാണ് നാദിറ പറയുന്നത്.

കുറെ പേര് തെന്നെ കോൺടാക്റ്റ് ചെയ്തു ചോദിക്കുന്ന കൃത്യമാണ് അപ്സരയുടെയും ജാസ്മിന്റെയും വഴക്കിന്റെ കാര്യം അതുകൊണ്ടാണ് ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് നാദിറ  തുടങ്ങുന്നത്. അവിടെ നടന്ന ഒരു തർക്കം എന്നതിനപ്പുറം ഗുരുതരമായ ഒരു ഫിസിക്കൽ അസോൾട്ട് അവിടെ നടന്നിട്ടില്ല എന്നതാണെന്നും  അത്തരത്തില്‍ ജാസ്മിനെ പുറത്താക്കേണ്ടതായ ഒരു വിഷയവും നടന്നിട്ടില്ല എന്നുമാണ് നാദിറ വ്യക്തമാക്കുന്നത്. ജാസ്മിന്റെ കാര്യമായതുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ ഒരു ഡീഗ്രേഡിങ് തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത് എന്നും ജാസ്മിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് അങ്ങനെ വിഷയത്തിൽ വ്യാപകമായി സംസാരിക്കുന്നതെന്നും നാദിറ പറയുന്നുണ്ട്. ബിഗ് ബോസ് ഫേവറിസം കാണിച്ചു, ബിഗ് ബോസ് ജാസ്മിനെ സേവ് ചെയ്യുന്നു എന്നൊക്കെ ചിലർ പറയുന്നുണ്ടെന്നും നാദിറ പറയുന്നു. അപ്സരയുടെ ഭർത്താവ് ആല്‍ബി വീടിനുള്ളിലേക്ക് വരികയും കുറച്ച് വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്തതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ട് എന്നൊരു കാര്യം അവിടെ സംഭവിച്ചിട്ടേയില്ല എന്നും ഈ വാർത്തകള്‍ കണ്ടപ്പോൾ താന്‍ ഷോക്കായ്യി എന്നും അങ്ങനൊരു സംഭവം അവിടെ നടന്നിട്ടില്ല എന്നുമാണ് നാദിറ പറയുന്നത്.

എന്തായാലും എല്ലാവർക്കും ലൈവ് കണ്ട് കാര്യങ്ങള്‍ മനസ്സിലാകുമെന്നും  ജാസ്മിനും അപ്സരയും തമ്മില്‍ തർക്കമുണ്ടായി എന്നതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ട് ഉണ്ടായിട്ടില്ലെന്നാണ് 90 ശതമാനവും എനിക്ക് പറയാന്‍ സാധിക്കുന്നതെന്നും നാദിറ വ്യക്തമാക്കുന്നു. എന്തായാലും അപ്സരയുടെ ഭർത്താവ് അകത്തേക്ക് വന്നപ്പോൾ കുറച്ച് സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നുള്ളത് കൂടി സൂചിപ്പിക്കാം എന്നും മറ്റുള്ളവരുടെ ഫാമിലി വന്നതിൽ നിന്നും വ്യത്യസ്തമായി കുറച്ച് കാര്യങ്ങൾ അപ്സരയുടെ ഭർത്താവ് സംസാരിച്ചിട്ടുണ്ടെന്നും നാദിറ പറയുന്നുണ്ട്. ഏതായാലും എന്താണ് സംഭവിച്ചതെന്ന് ഇന്ന് നടക്കുന്ന ലൈവിൽ നിന്നും ഏവർക്കും മനസിലാകുന്നതാണ്. അതേസമയം മുമ്പത്തേതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയ ഒരു സീസണാണ് ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ്. മാത്രമല്ല കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വളരെ നേരത്തെയാണ് ബിഗ് ബോസിലേക്ക് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവന്നത് പോലും. സീസണ്‍ 5 ല്‍ 83 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കുടുംബക്കാർ എത്തിയതെങ്കില്‍ ഇത്തവണ 65 ദിവസം കഴിഞ്ഞപ്പോഴേക്കും വീട്ടുകാർ ഷോയിലേക്ക് എത്തി. മത്സരാർത്ഥികളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും കാഴ്ചക്കാരെ സംബന്ധിച്ച് അത് അത്ര സുഖകരം ആകുന്നില്ല എന്നതാണ്. ബിഗ് ബോസ് എന്ന് പറയുമ്പോള്‍ തന്നെ അല്‍പം ഒച്ചയും ബഹളവും കണ്ടന്റും ഏവരും പ്രതീക്ഷിക്കും.  എന്നാല്‍ കുടുംബക്കാർ വന്നതോടെ എല്ലാവരും വളരെ പോസിറ്റീവായി മാറിയിരിക്കുകയാണ് ഇപ്പോൾ