റൗഡി ബേബിയുടെ റെക്കോര്‍ഡ് അറബിക് കുത്ത് തകര്‍ത്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയിയുടെ ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിജയിയുടെ ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോര്‍ഡ് ഈ പാട്ട് സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ധനുഷ് സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’ക്കായിരുന്നു ഈ റെക്കോര്‍ഡ്. റൗഡി ബേബി പതിനേഴ് ദിവസങ്ങള്‍ കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്.

നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയതാണ് അറബിക് കുത്ത് ഗാനം. അറബിക് ശൈലിയില്‍ തമിഴ് ചേര്‍ത്തൊരുക്കിയ ഗാനമാണിത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പൂജ ഹെഗ്ഡെ നായികയായെത്തുന്ന ബീസ്റ്റില്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.