ഈ അങ്കിളിനെ ആണോ സൂര്യ പ്രേമിക്കുന്നത്, അരവിന്ദന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂര്യയുടെയും മണികുട്ടന്റേയും പാസ്സ്പോർട്ടിന്റെ കോപ്പി. ഇരുവരുടെയും പ്രായം തെളിയിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം. സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മൂത്തതാണെന്നും…

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂര്യയുടെയും മണികുട്ടന്റേയും പാസ്സ്പോർട്ടിന്റെ കോപ്പി. ഇരുവരുടെയും പ്രായം തെളിയിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം. സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മൂത്തതാണെന്നും മണിക്കുട്ടൻ സൂര്യയേക്കാൾ പ്രായത്തിൽ മൂത്തതാണെന്നും എല്ലാം പറഞ്ഞുകൊണ്ടാണ് പാസ്സ്പോർട്ടിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ പാസ്സ്‌പോർട്ട് അല്ലെന്നും ഇത് വ്യാജമായി ആരോ എഡിറ്റ് ചെയ്തത് ആണെന്നും പറഞ്ഞുകൊണ്ട് മണികുട്ടന്റെ വീട്ടുകാർ രംഗത്ത് വന്നിരുന്നു.

മണികുട്ടന് 39 വയസ്സ് കാണിച്ച് കൊണ്ടാണ് വ്യാജ പാസ്സ്‌പോർട്ട് പ്രചരിക്കുന്നത്. ഈ മാമനെ ആണോ സൂര്യ ചേച്ചി പ്രണയിക്കുന്നത് എന്ന തലക്കെട്ടോടെയാണ് സൂര്യ ആർമി പേജുകളിലും ഗ്രൂപ്പുകളിലും പാസ്സ്പോർട്ടിന്റെ ചിത്രം എത്തിയിരിക്കുന്നത്. എന്നാൽ വ്യാജ പാസ്സ്പോർട്ടിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുന്നവർ നിയമപരമായി നേരിടുമെന്ന് പറഞ്ഞു മണികുട്ടന്റെ വീട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് സിനിമ താരം ശരണ്യയുടെ ഭർത്താവ് അരവിന്ദിന്റെ കുറിപ്പാണു ശ്രദ്ധ നേടുന്നത്.saranya mohan 1

‘പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ, രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് മണിക്കുട്ടന്റെ പാ സ്സ് പോർട്ട്‌ എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും.’ എന്നാണ് അരവിന്ദ് കുറിച്ചത്.