‘മണാസുനോ’……. ‘അര്‍ച്ചന 31 നോട്ട് ഔട്ടി’നായി രമേഷ് പിഷാരടി പാടിയ ഗാനം പുറത്ത്

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തില്‍ രമേഷ് പിഷാരടി പാടിയ ഗാനം പുറത്ത്. ‘മണാസുനോ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ‘മണാസുനോ’…

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തില്‍ രമേഷ് പിഷാരടി പാടിയ ഗാനം പുറത്ത്. ‘മണാസുനോ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ‘മണാസുനോ’ എന്ന് തുടങ്ങുന്ന ഗാനമാണ് രമേഷ് പിഷാടരി പാടിയിരിക്കുന്നത്. ചിത്രത്തില്‍ രമേഷ് പിഷാരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാത്തന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘അര്‍ച്ചന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. അര്‍ച്ചനയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ഇന്ദ്രന്‍സാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഫെബ്രുവരി നാലിന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.