എനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞവരുണ്ട്..!! – അര്‍ച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ ലാല്‍ജോസ് എന്ന പ്രിയ സംവിധായകന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് അര്‍ച്ചന കവി. കുഞ്ഞിമാളു എന്ന അര്‍ച്ചനയുടെ ആ കഥാപാത്രത്തെ ആരാധകര്‍ മറക്കില്ല.. പിന്നീട് നിരവധി സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്.

മഴവില്‍ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന കവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തിരിച്ചു വരവില്‍ അര്‍ച്ചന കവിയുടെ മുഖം വീണ്ടും ആരാധകര്‍ക്കിടയില്‍ തെളിയുകയാണ്. താരത്തിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടുന്നു. സിനിമയില്‍ നായികയായിരുന്നു താന്‍ ഇപ്പോള്‍ സീരിയലിലൂടെ തിരിച്ച് വന്നത് മറ്റ് അവസരങ്ങള്‍ തനിക്ക് കിട്ടാത്തത് കൊണ്ടാണെന്ന് പറയുന്നവര്‍ ഉണ്ടെന്ന് അര്‍ച്ചന കവി പറയുന്നു. ഇടയ്ക്ക് സോഷ്യല്‍ മീഡിയ വഴി താന്‍ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് തുറന്ന് പറഞ്ഞതോടെ തനിക്ക് ഭ്രാന്താണെന്ന് വരെ ആളുകള്‍ പറഞ്ഞിരുന്നു എന്നും അര്‍ച്ചന കവി പറയുന്നു.

ജീവിതത്തില്‍ എല്ലാം ഇപ്പോള്‍ വളരെ പോസിറ്റീവ് ആയി എടുക്കുന്ന വ്യക്തിയാണ് അര്‍ച്ചന കവി. നെഗറ്റീവ് കമന്റുകള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ലെന്നാണ് താരം പറയുന്നത്. അതേസമയം, തിരിച്ചു വരവില്‍ തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.. പലര്‍ക്കും ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയത് സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്..

അജു മെസേജ് അയച്ചിരുന്നു എന്നും അത് തനിക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു എന്നും അര്‍ച്ചന കവി പറയുന്നു. അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്തിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും വീഡിയോയുമായി നടി എത്താറുണ്ടായിരുന്നു. അര്‍ച്ചനയുടെ വെബസീരീസും ശ്രദ്ധ നേടിയിരുന്നു.

Nikhina