വിശ്വസിക്കാൻ കഴിയുന്നില്ല, അർച്ചനയും ഭർത്താവും വിവാഹമോചിതരായോ?

തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.…

Archana Kavi Divorce News

തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ അർച്ചനയും ഭർത്താവ് അബീഷും തമ്മിൽ വേര്പിരിഞ്ഞുവെന്ന തരത്തിലെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ സത്യമുണ്ടോ എന്ന സംശയത്തിൽ ആണ് ആരാധകരും.

2016 ജനുവരിയില്‍ ആണ് അര്‍ച്ചനയും കൊമേഡിയന്‍ കൂടിയായ അബീഷും വിവാഹിതരാകുന്നത്. വളരെ ലളിതമായി നടത്തിയ ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം ആണ് പങ്കെടുത്തത്. കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. ഒരുസമയത്ത് അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ അബീഷ് നിറഞ്ഞു നിന്നിരുന്നു. എന്നാൽ അടുത്തിടെയായി അർച്ചന പങ്കുവെക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലുമെല്ലാം അബീഷ് അപ്രത്യക്ഷമായതോടെയാണ് ചർച്ചകൾ ചൂടുപിടിക്കാൻ തുടങ്ങിയത്. ഇതോടെ ഇരുവരും തമ്മിൽ സ്വരച്ചേർച്ച ഉണ്ടെന്നും വിവാഹമോചനം നേടി എന്നുമെക്കെയാണ് വാർത്തകൾ പ്രചരിക്കുന്നത്.

അര്‍ച്ചനയും അബീഷും തമ്മില്‍ ചെറുപ്പകാലം മുതൽ സുഹൃത്തുക്കൾ ആണ്. അബീഷിന്റെ വിവാഹാലോചന വന്നപ്പോൾ ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ശേഷം ഇരുവരുടെയും വിവാഹ വീഡിയോക്ക് നിറഞ്ഞ സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറല്‍ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ കൂടിയാണ് ഇരുവരും തമ്മില്‍ വിവാഹ മോചിതര്‍ ആയി എന്ന് ചിലര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകര്‍ പറയുമ്പോള്‍ സത്യമാണ് ഇതെന്നും മറ്റുചിലര്‍ കമന്റുകള്‍ പങ്കിടുന്നുണ്ട്. എന്നാൽ ഇതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്ന് വിശ്വസിക്കാനാണ് ഒരു വിഭാഗം ആളുകൾ ആഗ്രഹിക്കുന്നത്. എന്തായാലും ഈ വാർത്തയ്ക്ക് ഇരുവരും ഇത് വരെ പ്രതികരിച്ചിട്ടില്ല.