ഗേൾ ഫ്രണ്ട് നിങ്ങളുടെ ചിത്രമെടുത്താൽ ഇങ്ങനെ ഇരിക്കും!

എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം…

Archana Kavi new photo

എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപെട്ടതോടെ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അർച്ചന സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പെയിന്റിങ്, വെബ് സീരിയലുകള്‍, ബ്ലോഗുകള്‍ എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുമുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അർച്ചന മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അർച്ചന പങ്കുവെച്ച തന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഗേള്‍ഫ്രണ്ട് ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും എന്നാ അടിക്കുറിപ്പോടെയാണ്‌ അർച്ചന തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. ബെലിൻസ്റ്റാ ജോൺസ്‌ എന്ന കൂട്ടുകാരിയാണ് അർച്ചനയുടെ ചിത്രത്തിന് പിന്നിൽ. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരാതിരുന്ന താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻറെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും താരം ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്കൊക്കെ മറുപടിയും താരം നൽകാറുണ്ട്.

എന്നാൽ അർച്ചനയും ഭർത്താവും തമ്മിൽ വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ അടുത്ത സമയത്ത് പുറത്ത് വന്നിരുന്നു. 2016 ജനുവരിയില്‍ ആണ് അര്‍ച്ചനയും കൊമേഡിയന്‍ കൂടിയായ അബീഷും വിവാഹിതരാകുന്നത്. വളരെ ലളിതമായി നടത്തിയ ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം ആണ് പങ്കെടുത്തത്. കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. ഒരുസമയത്ത് അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ അബീഷ് നിറഞ്ഞു നിന്നിരുന്നു. എന്നാൽ അടുത്തിടെയായി അർച്ചന പങ്കുവെക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലുമെല്ലാം അബീഷ് അപ്രത്യക്ഷമായതോടെയാണ് ചർച്ചകൾ ചൂടുപിടിക്കാൻ തുടങ്ങിയത്. ഇതോടെ ഇരുവരും തമ്മിൽ സ്വരച്ചേർച്ച ഉണ്ടെന്നും വിവാഹമോചനം നേടി എന്നുമെക്കെയാണ് വാർത്തകൾ പ്രചരിക്കുന്നത്.