പലരും എന്റെ സൗഹൃദത്തെ മുതലെടുത്തു, മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നു അർച്ചന!

സിനിമ -സീരിയൽ മേഖലകളിൽ ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളാണ് അർച്ചന. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകള ആണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പേർ എന്നോട് സൗഹൃദം നടിച്ചു…

Archana Suseelan about Friendship

സിനിമ -സീരിയൽ മേഖലകളിൽ ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളാണ് അർച്ചന. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകള ആണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പേർ എന്നോട് സൗഹൃദം നടിച്ചു അടുത്ത് കൂടിയിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ആത്മാർത്ഥമായ സൗഹൃദം ആയിരുന്നില്ല എന്നോട് ഉണ്ടായിരുന്നത്. എന്റെ സ്റ്റാർ ഇമേജ് പരമാവധി മുതലെടുക്കുക്ക എന്നത് മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണെന്നും എങ്ങനെ ആണെന്നും ഞാൻ എന്റെ സുഹൃത്തുക്കളോട് പറയും. അവരുടെ മുന്നിൽ എനിക്ക് അഭിനയിക്കാൻ തോന്നില്ല.

Archana Suseelan
Archana Suseelan

എന്നാൽ പലരിൽ നിന്നും എനിക്ക് തിരികെ ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ ആണ്. ഒരുപാട് അനുഭവങ്ങൾ അങ്ങനെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പ്രണയം ആയാലും സൗഹൃദം ആയാലും വിശ്വാസം ആണല്ലോ പ്രധാനം. എന്നാൽ സൗഹൃദം നടിച്ചു അടുക്കുന്നവരിൽ അത് പലപ്പോഴും കാണില്ല. ആ സത്യം മനസിലാക്കാൻ വൈകിയത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.  എന്നാൽ  ഇപ്പോൾ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. എനിക്ക് നല്ലതെന്നു തോന്നുന്നവരെ മാത്രമേ ഇപ്പൊ ഞാൻ എന്റെ സുഹൃത്ത് വലയത്തിൽ ഉൾപ്പെടുത്താറുള്ളു. അത് കൊണ്ട് തന്നെ സൗഹൃദത്തിന്റെ കാര്യത്തി ഇപ്പോൾ ഞാൻ ഹാപ്പി ആണ്.
Archana Suseelan Photos
Archana Suseelan Photos

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് അർച്ചന സുശീലൻ. സ്ഥിരം കണ്ണീർ നായികമാരിൽ നിന്നും വ്യത്യസ്തമായി വില്ലത്തി വേഷങ്ങൾ ആണ് താരം കൂടുതൽ ആയും ചെയ്യുന്നത്. എങ്കിൽ പോലും താരത്തിന് ആരാധകർ ഏറെയാണ്. എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവിസ്മരണീയം ആക്കികൊണ്ടാണ് അർച്ചന പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ഇന്നും അർച്ചനയെ കാണുമ്പോൾ പ്രേക്ഷകർക്ക് ഗ്ലോറി എന്ന കഥാപാത്രത്തെ ആണ് ഓര്മ വരുക. അത്രയേറെ ആ കഥാപാത്രം പ്രേക്ഷക മനസുകളെ സ്വാധീനിച്ചിരുന്നു.
Archana Suseelan Stills
Archana Suseelan Stills

നെഗറ്റീവ് റോൾ ആണെങ്കിലും പോസിറ്റീവ് റോൾ ആണെങ്കിലും നന്നായി അവതരിപ്പിച്ചാൽ ആരാധകരെ സ്വന്തമാക്കാൻ കഴിയുമെന്ന് അർച്ചന വളരെ നേരുത്തെ തന്നെ തെളിയിച്ചിരുന്നു. ഇപ്പോഴും താരം നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലായും അവതരിപ്പിക്കുന്നത്. എങ്കിലും പ്രേക്ഷക മനസുകളിൽ എന്നും പ്രിയങ്കരി തന്നെയാണ് അർച്ചന. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ആണ് അർച്ചന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.