തന്റെ പൊന്നോമനയുടെ നൂലുകെട്ട് ആഘോഷമാക്കിയ ചിത്രങ്ങൾ പങ്കുവെച്ചു അർച്ചന സുശീലൻ 

മിനിസ്ക്രീൻ രംഗത്തു നിരവധി  ആരാധകരുള്ള നടിയാണ് അർച്ചന സുശീലൻ , ആദ്യ വിവാഹ ബന്ധം തകർന്ന അർച്ചന പിന്നീട് അമേരിക്കയിലുള്ള പ്രവീണുമായി വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു ആൺകുഞ്ഞു പിറന്നിരിക്കുകയാണ്, ഇപ്പോൾ കുഞ്ഞിന്റെ…

മിനിസ്ക്രീൻ രംഗത്തു നിരവധി  ആരാധകരുള്ള നടിയാണ് അർച്ചന സുശീലൻ , ആദ്യ വിവാഹ ബന്ധം തകർന്ന അർച്ചന പിന്നീട് അമേരിക്കയിലുള്ള പ്രവീണുമായി വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു ആൺകുഞ്ഞു പിറന്നിരിക്കുകയാണ്, ഇപ്പോൾ കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങൾ ആണ് നടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൻ പിറന്നപ്പോൾ പേര് മുൻപ് താരം വെളിപ്പെടുത്തിയിരുന്നു, അയാൻ  എന്നാണ് കുഞ്ഞിനെ പേര് നൽകിയിരിക്കുന്നത്.

ഇപ്പോൾ താരം കേരള തനിമയോടെയാണ് തന്റെ പൊന്നോമനയുടെ നൂലുകെട്ട് ചടങ്ങുകൾ നടത്തിയിരിക്കുന്നത്. മകന്റെ നൂലുകെട്ട് വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ നടിയും ഭർത്താവുമായാണ് ആഘോഷിച്ചിരിക്കുന്നത് എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. നടി പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് താഴെ ആരധകർ നിരവധി കമെന്റുമായി എത്തുന്നുണ്ട്

അർച്ചന അതീവ സുന്ദരി ആയിട്ടുണ്ടെന്നും, എല്ലാവിധ ആശംസകളും നേരുന്നു എന്നും ആരാധകർ കുറിക്കുന്നു, അതുപോലെ മകൻ അർച്ചനയെ പോലെ ഉണ്ടെന്നും ആരാധകർ കമെന്റ് ചെയ്യുന്നു, ഒരു കാലത്തു സീരിയലുകളിൽ നെഗറ്റീവ് റോളുകൾ അഭിനയിച്ചാണ് അർച്ചന എത്തിയിരുന്നത്, പിന്നീട്അർച്ചന ബിഗ് ബോസ്സിലും എത്തിയിരുന്നു