Connect with us

Malayalam Article

ക്രിസ്ത്യന്‍റെ സര്‍വ്വവുമായ അമ്മ, ഈ അമ്മയുടെയും മകന്‍റെയും ജീവിതം അറിയണം

Published

on

ഉള്ളില്‍ നന്മ ഉള്ളവരാണെങ്കില്‍ വായിക്കുന്ന ഏതോരാള്‍ക്കും കണ്ണ് നിറയ്ക്കുന്ന കഥയാണ്‌ അമേരിക്കന്‍  സ്വദേശി  ലേസിയുടെയും 6 വയസുകാരൻ ക്രിസ്ത്യന്‍ ബുച്ചാനന്‍ എന്ന ക്രിസ്ത്യന്റെയും ജീവിതം. കുഞ്ഞുങ്ങള്‍ക്ക്‌ ചെറിയ ദുഖം ഉണ്ടാകുന്നത് പോലും  അമ്മമാര്‍ക്ക് സഹിക്കാന്‍  കഴിയില്ല. അപ്പോള്‍ സ്വന്തം കുഞ്ഞു ജീവിത കാലം മുഴുവന്‍ വേദന തിന്നു ജീവിക്കുന്നത് കാണേണ്ടിവരുന്ന ഒരു അമ്മയുടെ അവസ്ഥ എന്താകും?

പക്ഷെ അമ്മ തളര്‍ന്നാല്‍ പിന്നെ കുഞ്ഞിനു ആരുണ്ട് .ഈ തിരിച്ചറിവാണ്  ലേസി എന്ന മാതൃത്തതിന്റെ ശക്തി .ക്രിസ്ത്യന്‍ ഒരു സാധാരണ കുട്ടിയല്ല എന്ന് ആദ്യമേ പറയട്ടെ .ഈ അസാധാരണത്വം തന്നെയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചതും. ഇരുപത്തിയൊന്നാം വയസിലാണ് ലേസിയുടെ ജീവിതത്തിലേക്ക് ക്രിസ്ത്യന്‍ കടന്നു വരുന്നത്. വിവാഹ ശേഷം ഏറെ കൊതിച്ചു കിട്ടിയ ആദ്യത്തെ കണ്മണി .

നാലാം  മാസത്തില്‍ നടത്തിയ സ്കാനിംഗിലാണ് ഗര്‍ഭസ്ഥശിശുവിന് കാര്യമായ എന്തോ ശാരീരിക വൈകല്യം ഉള്ളതായി തെളിഞ്ഞത്. ശാരീരിക വൈകല്യം എത്തരത്തിലാണ് എന്ന് അപ്പോഴും കണ്ടെത്തിയിരുന്നില്ല. വേണമെങ്കില്‍ ആ അവസ്ഥയില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാമായിരുന്നു ആ ദമ്പതിമാര്‍ക്ക്. പക്ഷെ അവരത് ചെയ്തില്ല. ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം വിശ്രമവും ചികിത്സയുമായി മുന്നോട്ടു പോയി.

വീണ്ടും എട്ടാം മാസം നടത്തിയ സ്കാനിംഗിലാണ് കുഞ്ഞിന്റെ പ്രശ്‌നം ക്ലെഫ്ട് ലിപ്സ് ആന്‍ഡ് പാലറ്റ് ആണ് എന്ന് തെളിഞ്ഞത്. കുഞ്ഞിനു മുച്ചുണ്ട് ഉണ്ടെന്നു അറിഞ്ഞപ്പോഴും ലെസിയും ഭര്‍ത്താവും വിഷമിച്ചില്ല .ചികില്‍സിച്ചു മാറ്റാം എന്ന ധാരണയില്‍  ആ ദമ്പതിമാര്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മുച്ചുണ്ട് എന്ന് പറയുമ്പോള്‍ അതിന്റെ തീവ്രത എത്രയായിരിക്കുമെന്ന് അവര്‍ ചിന്തിച്ചതേയില്ല . കാത്തിരിപ്പിനൊടുവില്‍ ടെന്നസിയിലെ ഒരാശുപത്രിയിൽ ക്രിസ്ത്യന്‍ ബുച്ചാനന്‍ എന്ന ആ കുഞ്ഞു ജനിച്ചു വീണു. ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ല. ആവശ്യത്തിന് തൂക്കവും ഉണ്ട്. പക്ഷെ നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ഓമനമുഖം കാണാന്‍ കൊതിച്ച ലേസിയെ കാത്തു ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു.

മുച്ചുണ്ടിന്റെ ഏറ്റവും തീവ്രമായ മുഖം. സദാ തുറന്നിരിക്കുന്ന വായ, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ചുവന്ന മാംസ കഷ്ണങ്ങൾ മാത്രം, സ്ഥാനം തെറ്റിക്കിടക്കുന്ന മൂക്ക്, മാത്രമല്ല തലയോട്ടിപോലും ആകൃതിയില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇത്രയും ക്രൂരമായ ഒരു കാഴ്ച ഒരു അമ്മ എങ്ങനെ സഹിക്കും .

എന്നാൽ കുഞ്ഞിനെ കണ്ടമാത്രയില്‍ അണപൊട്ടിയൊഴുകിയ സങ്കടവും നിരാശയുമെല്ലാം മെല്ലെ വഴിമാറി. തന്റെ മകനെ ജീവനോടെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു പിന്നെ…പിന്നീടുള്ള ആ അമ്മയുടെ ജീവിതം ക്രിസ്ത്യനു വേണ്ടി മാത്രമായിരുന്നു .ആ അമ്മയുടെ ആത്മവിശ്വാസത്തിനു കൂട്ടായി ക്രിസ്ത്യന്റെ അച്ഛനും ഡോക്റ്റര്‍മാരും കൂടെ നിന്നു.

ക്രിസ്ത്യനു കണ്ണുകള്‍ക്ക് കാഴ്ച ഇല്ല .കൃഷ്ണമണിയോ കൺപ്രതലങ്ങളോ ഇല്ലാത്ത 2 ചുവന്ന മാംസ കഷണങ്ങള്‍ മാത്രമായിരുന്നു കൃസ്ത്യന്റെ കണ്ണുകള്‍. ഇനി ഭാവി ജീവിതത്തില്‍ എന്നും ആ കണ്ണുകള്‍ നിറങ്ങളുടെ ലോകം കാണില്ല എന്നത് അതോടെ ഉറപ്പായി. എന്നാല്‍ ക്രിസ്ത്യന്റെ കണ്ണുകള്‍ക്ക് ലേസി കാഴ്ചയായി.ഓപ്പറേഷനിലൂടെ കുഞ്ഞിന്റെ മുഖത്തിന്റെ വൈകൃതം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഡോക്റ്റര്‍മാര്‍ ആരംഭിച്ചു. അങ്ങനെ എത്ര എത്ര വേദനകളും പരീക്ഷണങ്ങളിലൂടെയും  ആ അമ്മയും മകനും ഇത് വരെ കടന്നു വന്നു എന്ന് തന്നെ നിശ്ചയമില്ല .

ഒരു സാധാരണകുട്ടിയെപോലെ ക്രിസ്ത്യനെ വളര്‍ത്തിയെടുക്കുക നന്നേ ശ്രമകരം തന്നെയായിരുന്നു .തിരിച്ചറിവ് വയ്ക്കുന്ന പ്രായമായതോടെ മറ്റുള്ളവരില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുക എന്നത് വലിയ ചുമതലയായി.ക്രിസ്ത്യന്റെ മുഖം കാണുമ്പോള്‍ ആളുകൾ കണ്ണടയ്ക്കും , ചിലർ വിധിയെ പഴിക്കും, ചിലര്‍ സഹതാപം ചൊരിയും എന്നാല്‍ ഇതൊന്നുമല്ല അവനു വേണ്ടത് മറിച്ച് ജീവിക്കാനാവശ്യമായ ശക്തി നല്‍കുന്ന , പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണ്. അതിനു വേണ്ടിയാണ് അമ്മ ലേസി ശ്രമിച്ചതും. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്ത്യന്റെ കുഞ്ഞു മുഖത്തെ വൈരൂപ്യം കുറച്ചു കൊണ്ടു വരാനായി.

വായ പൂര്‍ണമായും അടക്കുവാന്‍ സാധിക്കുന്ന അവസ്ഥ വന്നില്ലെങ്കിലും കുറെയൊക്കെ ഭേദമായി. മൂക്ക് നല്ല രൂപത്തിരൂപത്തിലായി. എന്നാല്‍ ഇതിനായി എടുത്തത് നീണ്ട 6 വര്‍ഷമാണ്. ചികിത്സയ്ക്കാവശ്യമായ വന്‍തുക കണ്ടെത്താനായി ക്രിസ്ത്യന്റെ പേരില്‍ ഫണ്ട് റൈസിംഗ് കാമ്പയിനുകള്‍ നടത്തി. ക്രിസ്ത്യനോടുള്ള തങ്ങളുടെ ശ്രദ്ധയും സ്നേഹവും കുറയാതിരിക്കാന്‍ രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് പോലും  ഈ ദമ്പതിമാര്‍ ചിന്തിച്ചില്ല. ഒടുവില്‍ ഡോക്റ്റര്‍മാരുടെ നിർദ്ദേശ പ്രകാരമാണ് ലേസി മറ്റൊരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഡോക്റ്റര്‍മാര്‍ പറഞ്ഞത് പോലെ തന്നെ അവന്‍ ക്രിസ്ത്യന് ചേര്‍ന്ന കൂട്ടുമായി .

കണ്ണുകള്‍ ഇല്ലെങ്കിലും ദൈവം ക്രിസ്ത്യന് നല്ല കേള്‍വി ശക്തിയാണ് നല്ല്‍കിയിരിക്കുന്നത് .വെളിച്ചമില്ലാത്ത ലോകത്ത് ശബ്ദമാണ് അവനു വഴികാട്ടി .ക്രിസ്ത്യന്റെ ചികിത്സകള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇപ്പോള്ള്‍ മറ്റുള്ളവരെ പോലെ ആഹാരം കഴിക്കാന്‍ അവന്‍ പഠിച്ചു. അനിയനും ഒത്ത് കളിക്കാനും ചിരിക്കാനും ക്രിസ്ത്യന് ഇന്ന് കഴിയും. ഇന്നും ക്രിസ്ത്യന്റെ വൈരൂപ്യം നിറഞ്ഞ മുഖം കണ്ട് കണ്ണ് പൊത്തുന്നവര്‍ ഉണ്ട്, ഭയത്തോടെ നോക്കുന്നവരുണ്ട്.

പക്ഷെ അതൊന്നും അവനെ തളര്‍ത്താതെ ജീവിതത്തെ സധൈര്യം നേരിടാന്‍ അവനെ പഠിപ്പിക്കുകയാണ് ഇന്ന് ക്രിസ്ത്യനെ അവന്റെ അമ്മ .ഈ അമ്മയുടെ കണ്ണില്‍ ലോകത്തെ ഏറ്റവും സുന്ദരനായ കുഞ്ഞും ക്രിസ്റ്റ്യന്‍ തന്നെ .അങ്ങനെ വിശ്വസിക്കാന്‍ ആണ് ലേസിക്ക് ഇഷ്ടവും .  അമ്മയുടെ സ്നേഹത്തിന് മുന്നില്‍  പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് .

കടപ്പാട് : kinnamkattakallan

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article5 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!