കാസര്‍ഗോഡ് വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വാട്സ്ആപ്പ് ദൃശ്യങ്ങള്‍ പുറത്ത്…

0
348

കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. സദാചാര പൊലീസ് മാതൃകയിലാണ് യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരേയും സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

യുവതിയെ നിരന്തരം ഫോണിൽ ശല്യം ചെയ്തതിനെ തുടർന്ന് യുവാവിനെ വീട്ടുകാർ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വടികൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് യാചിക്കുമ്പോഴും മർദ്ദനം തുടരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചത് സ്ത്രീ തന്നെയാണെന്നാണ് സൂചന.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാസർഗോട് പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരേയും സംഭവത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

https://youtu.be/yB8nAJMulIw