Connect with us

Malayalam Article

എന്താണ് CBSE ? എന്താണ് ICSE ? കുട്ടിയെ എവിടെ ചേർക്കണം ?പൊതുജനം അറിയണം!!

Published

on

പൊതുജനം അറിയണം എന്ന ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് .

അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി .കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ .
ചെലവ് കൊക്കിലൊതുങ്ങുന്നില്ല .

എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം .LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലുംമൊക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !

ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും .നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത് .

അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾഫോം ചോദിച്ചു .
അറിയില്ല എന്ന് മറുപടി .

CBSE എന്നാൽ
Central Board of Secondary Education എന്നും

ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടികിട്ടിയില്ല .

അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല .
അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് .

“In India , high school is a grade of education from Standards IX to X .
Standards IX and X are also called Secondary School .
Usually , students from ages 14 to 17 study in this section.
These schools may be affiliated to national boards ( Like CBSE , ISC , and NIOS ) or various state boards . ”

സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം .അപ്പോൾപിന്നെ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ?അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും .സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചുനോക്കൂ .ദോഷം മാത്രം പറയരുതല്ലോ !ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ മതിയാവും .

അപ്പോൾപിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് ‘അവകാശപ്പെടുന്ന’ സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ?ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം ?യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക .
ബാക്കി സ്കൂളിന്റെ ലാഭം .എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ .

ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ , അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ , ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ .സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ .സ്കൂൾ ബസിലെ യാത്രക്ക് മാസം കൊടുക്കണം നൂറിന്റെ നോട്ടുകൾ പലത് .അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !

കേരള സിലബസിൽ എങ്ങനെയാണ് ?

കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെയാണ് ഈ പരക്കം പാച്ചിൽ എന്നതാണ് .

ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ് .
നോട്ടുബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും .

അഡ്മിഷൻഫീസോ , മാസ ഫീസോ , വാർഷികഫീസോ ഇല്ല .
യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം .
ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല .
അതായത് ഒരു ചെരുപ്പിന്റെയോ , ബാഗിന്റെയോ , ഷർട്ടിന്റെയോ ചെലവുപോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം . . . !

കേരള സിലബസ് മോശമല്ലേ ?2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും .
പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി .
എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല .അല്ലെങ്കിലും അങ്ങനെയാണല്ലോ . . .
നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തുവന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ . . .

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും .
ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെകണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും .

പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും .
ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും .

ഇത് വായിച്ച പടി വിശ്വസിക്കേണ്ട !അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ . . .പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ .കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത് ?

ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT .

പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത് .

അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി .വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത് !

ഇതും വായിച്ച പടി വിശ്വസിക്കേണ്ട !പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ . . .വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ . . .ഇനിയെങ്കിലും പൊതുജനം സത്യം മനസ്സിലാക്കട്ടെ .

ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം .
മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം .

നമ്മളിൽ പലരും , ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം .

സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തന്ത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം .

തെറ്റിധാരണകൾ മാറട്ടെ . . .
സകലർക്കും നന്മ വരട്ടെ . . !

Advertisement

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Malayalam Article

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

Published

on

By

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു രക്തവും മരുന്നും കലർന്ന നിലയിൽ ബാൻഡേജ് കിട്ടിയത്. ജീവനക്കാരൻ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും പരാതി പെടുകയും ചെയ്തു. തുടർന്ന് ടെക്നോപാർക്ക് നേരിട്ട് ഇടപെട്ട് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ ഇതൊരു സാധാരണ വിഷയമാണെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ ടെക്നോപാർക്കിനോട് പ്രതികരിച്ചത്.

നാലുമാസങ്ങൾക്ക് മുൻപ് ഇതേ ഹോട്ടലിൽ തന്നെ സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും ടെക്നോപാർക്കിലെ മറ്റൊരു ജീവനക്കാരൻ വാങ്ങിച്ച ചിക്കൻ വിഭവത്തിൽ പുഴുവിനെ കാണപ്പെട്ടിരുന്നു. ഇതേ തുടർന്ന് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചിട്ടിരുന്നു. അതിനു ശേഷം തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും സംഭവങ്ങൾ ആവർത്തിക്കാൻ തുടങ്ങിയത്.  യോഗം ചേർന്ന് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ടെക്നോപാർക്ക് അധികൃതർ അറിയിച്ചത്.

Continue Reading

Malayalam Article

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

Published

on

By

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ് ഓഫ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്സിന്റെ ഉടമ സുദർശനൻ കാഞ്ഞിരംകുളത്തിന്റെ കന്നി നിർമ്മാണ ചിത്രം കൂടിയാണിത്. പ്രണയത്തെ മുൻ നിർത്തിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്. 

ഒരു യാത്ര, രണ്ടു ലക്‌ഷ്യം കൂടെ പ്രണയവും എന്ന തലകെട്ടോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. പി.എഫ് മാത്യൂസിന്റെ കഥക്ക് തിരക്കഥ ചെയ്തിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവ് ആണ്.

നെടുമുടി വേണു, ഷീല എന്നിവരെ കൂടാതെ കൃഷ്ണകുമാർ, ദേവൻ, സലിം കുമാർ, ടോണി സിജിമോൻ, ജാൻവി ബെജു, സാജൻ സുദർശനൻ, ശരണ്യ ആനന്ദ്, കൊയ്യയും പ്രദീപ്, മോഹൻ അയിരൂർ, സന്തോഷ് കീഴാറ്റൂർ, ആഷിക, സാജൻ സൂര്യ, പാഷാണം ഷാജി, കല്യാണി നായർ, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിത്രത്തിലെ ആദ്യ ഗാനം കാണാം

സോഴ്സ്:  Manorama Music Songs

Continue Reading

Writeups

Malayalam Article13 hours ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article4 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article6 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article6 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article6 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article6 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article6 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Trending

Don`t copy text!