Connect with us

Current Affairs

ആ കൈയ്യബദ്ധം അജിതിനെ വല്ലാതെ അലട്ടി ,വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം.

Published

on

“WatchVideo”

ഓണ്‍സ്‌ക്രീനിലെ ആ കൂട്ടുക്കെട്ട് ജീവിതത്തിലും അരക്കിട്ടുറപ്പിച്ചിട്ട് ഏപ്രില്‍ 24 ന് പതിനെട്ട് വര്‍ഷങ്ങളാകുന്നു.

വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു. പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിതും സിനിമയില്‍ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞൂ, ‘ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.’

പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

‘ഒരിക്കല്‍ ഞാന്‍ മുടി ചുരുട്ടി ഒരു പുത്തന്‍ സ്റ്റൈലില്‍ സെറ്റില്‍ പോയി. അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ച്‌ അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മര്യാദെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്റ്റൈലാണ് നല്ലത്’- ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് 2010 ല്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അമ്ബര്‍ക്കളത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെന്ന് അജിതിന് തോന്നി. ഇഷ്ടം തുറന്ന് പറഞ്ഞത് അല്‍പ്പം ഭയത്തോടെ ആയിരുന്നു. പക്ഷേ, ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.

2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. പത്ത് വയസ്സുകാരിയായ അനൗഷ്‌ക, മൂന്ന് വയസ്സുകാരനായ ആദ്‌വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്ബതികളുടെ മക്കള്‍.

Advertisement

Current Affairs

ഡോക്ടര്‍മാരെ ഞെട്ടിച്ച കാഴ്ച, വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്‍റെ ശരീരത്തില്‍ സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടെത്തി.

Published

on

വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്‍റെ ശരീരം പരിശോധിച്ചപ്പോള്‍  സ്ത്രീ അവയവങ്ങൾ  ആയ ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്‌സ്, വജൈന എന്നിവ കണ്ടെത്തി. എം.ആര്‍.ഐ സ്കാനിങ്ങിലാണ് കണ്ടെത്തിയത്.

ഇതുവരെ 200 കേസുകൾ മാത്രമാണ് ലോകത്തിൽ തന്നെ ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. യുവാവിന്റെ ശരീരത്തിലെ അനാവശ്യ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വെങ്കട് ഗിറ്റി ജൂണ്‍ 26 ന് അനാവശ്യ അവയവങ്ങള്‍ നീക്കം ചെയ്തായി  പറഞ്ഞു. യുവാവിന് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന് അവസ്ഥയാണ്.

ഇയാൾക്കുള്ളത് ബീജമില്ലാത്ത അവസ്ഥയാണ് .  ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Continue Reading

Current Affairs

അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് 2 മരണം, ഗുരുതരാവസ്ഥയില്‍ നിരപധിപേര്‍ ആശുപത്രിയില്‍, വീഡിയോ

Published

on

ന്യൂഡല്‍ഹി: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ്  അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ രണ്ട് പേര്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് യന്ത്രം  അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

അഹമ്മദാബാദിലെ കന്‍കരിയയില്‍ ആയിരുന്നു സംഭവം. യന്ത്ര ഊഞ്ഞാലില്‍  അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര്‍  ഉണ്ടായിരുന്നതായാണ് സൂചന.  29 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിജയ് നെഹ്റ അറിയിച്ചു.

Continue Reading

Current Affairs

അച്ഛനും ഭർത്താവും ഒപ്പമില്ല, ചികിത്സിക്കാന്‍ പണമില്ല, ശരണ്യക്ക് വേണ്ടി സഹായഭ്യര്‍ഥനയുമായി ഫിറോസ്‌

Published

on

സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും  മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു. ഒൻപതു ശാസ്ത്രക്രിയകളാണ് ഏഴു വർഷത്തിനിടെ ഇവർ അതിജീവിച്ചത്. സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.

ഒരു ഓപ്പറേഷനും കൂടി  ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞിരുന്നു. അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു.  ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ ഇപ്പോള്‍.  ശരണ്യയുടെ ഈ അവസ്ഥ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത് ഫിറോസ് കുന്നംപറമ്ബിലാണ്.

ഇപ്പോള്‍ തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്.  സാമൂഹ്യ പ്രവർത്തകനായ സൂരജ് പാലക്കാരനാണ് ശരണ്യയുടെ അവസ്ഥ പുറത്ത് കൊണ്ട് വന്നത്. വർഷങ്ങൾക്ക് മുമ്പ് താരത്തിന് ട്യൂമ‌ർ വന്നിരുന്നു. ശരണ്യ തന്നെ സോഷ്യൽ മീഡിയയിലൂടെ ചികിത്സയ്ക്ക് ശേഷം തന്റെ നില മെച്ചപ്പെട്ടെന്ന് അറിയിച്ചിരുന്നു.

#ശരണ്യയെ #അറിയാത്തവരില്ല ……ആ ശരണ്യയുടെ #ഇപ്പോഴത്തെ #അവസ്ഥ #നിങ്ങൾക്ക് കാണണ്ടേ? സിനിമയിലും.സീരിയലിലും.നമ്മെ ചിരിപ്പിച്ചും കളിപ്പിച്ചും സങ്കടപ്പെടുത്തിയും നമുടെ മുന്നിൽ വന്ന ശരണ്യ ഇന്ന് വേദനയുടെ ലോകത്താണ്‌ മരണത്തെ മുഖാമുഖം കാണുകയാണ് ബ്രയിൻ ട്രൂമർ എന്ന #മാരകമായ #അസുഖം ബാധിച്ച് #ഏഴ് #വർഷമായി ചികിത്സയിലാണ് #തലചായ്കാൻ #ഒരിടം #പോലുമില്ലാതെ #വാടക #വീട്ടിലാണ് #താമസം ഒന്ന് സഹായിച്ചൂടെ നമുക്കിവരെ മാക്സിമം ഷെയർ ചെയ്യൂ……..14/07/2019State bank of indiaSHARANYA K SA/C- 20052131013IFSC-SBIN0007898Branch- nanthancodeMob :+91 89217 05928 94003 33279

Gepostet von Firos Kunnamparambil Palakkad am Sonntag, 14. Juli 2019

സൂരജ് പാലാക്കാരനും സീരിയൽ താരം സീമ ജി നായരും ഫേസ്ബുക്ക് വീഡിയോയിലൂടെ അന്ന് പറഞ്ഞത്  ശരണ്യയെ രോഗം പിടികൂടിയെന്നും ആ കലാകാരിയുടെ നില ദയനീയമാണെന്നും ആയിരുന്നു.

Continue Reading

Writeups

Malayalam Article4 hours ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article3 days ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article5 days ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article6 days ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article6 days ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article7 days ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article7 days ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article1 week ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Malayalam Article2 weeks ago

ജയലക്ഷ്മിക്കിത് രണ്ടാം ജന്‍മം;ട്രെയിനില്‍ കയറുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു

ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി  അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍...

Trending

Don`t copy text!