വില്ലനിസം !!നല്ല കട്ട വില്ലനിസം !!ധനേഷ് ആനന്ദും ലില്ലിയും!!!

0
120

ധനേഷ് ആനന്ദ് !! ഈ പേര് ഓർത്തു വയ്ക്കുക. ഒരുപക്ഷെ വെള്ളിത്തിരയുടെ ചരിത്ര പുസ്തകത്തിൽ ഈ ചെറുപ്പകാരന്റെയും പേര് എഴുതപ്പെട്ടേക്കാം. ലില്ലി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ഗംഭീരമായി പകർനാടി ധനേഷ് തന്റെ കന്നി യാത്രയിൽ വിജയിതാനായിരിക്കുകയാണ.

ഒരുപക്ഷെ ഒരുപാട് ചിത്രങ്ങൾ ചെയ്ത ഒരു നടന്റെ പാകത ആദ്യ ചിത്രത്തിലെ പ്രകടനത്തിൽ തന്നെ ധനേഷിന് കൈവന്നിട്ടുണ്ട് എന്ന് തന്നെ പറയാം. വെള്ളിയാഴ്ചകൾ സൃഷ്ഠിക്കുന്നത്‌ ഒരുപിടി പുതു താരങ്ങളെയാണ്, അങ്ങനെ വന്നവരിൽ കുറച്ചു പേർ മാത്രമാണ് ഇവിടെ നില നിന്നിട്ടുള്ളത്, ധനേഷ് ആനന്ദ് എന്ന ചെറുപ്പക്കാരൻ ഇവിടെ തന്നെ തുടരും എന്ന് ലില്ലിയിലെ പ്രകടനം കൊണ്ട് നമുക്ക് ഉറപ്പിക്കാം.

ചില കഥാപാത്രങ്ങളുണ്ട് പ്രേക്ഷകന് സ്‌ക്രീനിൽ വന്നു ഒരു തല്ലു കൊടുക്കാൻ തോന്നിക്കുന്ന തരത്തിലുള്ള കട്ട വില്ലനിസം വച്ച് പുലർത്തുന്നവ. ധനേഷിന്റെ വില്ലൻ കഥാപാത്രവും അതുപോലെ ഒന്നാണ്. ഏണി വച്ച് സ്‌ക്രീനിൽ കയറി പ്രേക്ഷകന് അടി കൊടുക്കാൻ പാകത്തിലുള്ള വില്ലൻ. നല്ല ആടാറു വില്ലൻ.

എന്നാൽ കൂട്ടി വായിക്കുമ്പോൾ മലയാള സിനിമയിലേക്ക് ഒരു വില്ലൻ കൂടെ എന്ന് പറയേണ്ടതില്ല മറിച്ചു ഒരു നല്ല നടൻ മലയാള സിനിമയിലേക്ക് എന്ന് തന്നെ പറയേണ്ടി വരും. ഇനിയും ഒരുപാട് ലില്ലി പൂക്കൾ വിരിയട്ടെ, ഒരുപാട് പുതിയ താരങ്ങൾ ഉണ്ടാകട്ടെ..