സൗദി അറേബ്യയിലെ പാട്ടുകാരിയുടെ ഹിന്ദു ഭക്തിഗാനം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ്

0
3146

റിയാദ്: പ്രവാസി ഗായിക. കൊല്ലം സ്വദേശിനി നേരംപോക്കിന‌് സ്മുൽ എന്ന അപ്ലിക്കേഷനിൽ പാട്ടുപാടുന്ന ശീലമുണ്ട‌്. എന്നാൽ കഴിഞ്ഞദിവസം പാടിയ ഒരു പാട്ട‌് രാജ്യം മുഴുവൻ തന്നെ ശ്രദ്ധേയാക്കുമെന്ന് കൊല്ലം ഓച്ചിറ പന്തപ്ലാവിൽ വീട്ടിൽ ഷബാന അൻഷാദ് സ്വപ‌്നത്തിൽപോലും കരുതിയില്ല.

 

ഒരു ദിവസം കൊണ്ട് കേരളക്കരയുടെമൊത്തം സഹോദിയായിമാറി പ്രിയ ഗായിക

ജോലിയ‌്ക്കിടയിൽ സംഗീതതോടുള്ള ഇഷ്ടവും താല്പര്യം കൊണ്ട് സമയം കണ്ടെത്തി റിയാദിലെ ഒട്ടുമിക്ക സ്റ്റേജുകലും ഷബാന പാടാൻ പോകാറുണ്ട്. നല്ല ശബ്ദത്തിന് ഉടമയായ ശബാന പ്രവാസികളുടെ ഇഷ്ട ഗായികയാണ്.

അതുപോലെ നിരവധി ടീവി പ്രോഗ്രാമുകളിലും നിറസാനിധ്യമാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വന്ന് അഞ്ജന ശിലയിൽ ആദി പരാശക്തി,
അമ്മെ കുമാരനല്ലൂർ അംബെ നീയെന്നു തുടങ്ങുന്ന ഹിന്ദു ഭക്തി ഗാ‌നം “മതവൈര്യം തുലയട്ടെ. മതസൗഹാർദ്ദം വളരട്ടെ! എന്ന സന്ദേശത്തോട് കൂടി പാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു,

 

എന്റെ വീടിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവിടെ മിക്കപ്പോഴും വെക്കുന്ന ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ട്ടം തോന്നിയിട്ടുണ്ട് . "അഞ്ജന ശിലയിൽ ആദി പരാശക്തി,അമ്മെ കുമാരനല്ലൂർ അംബെ നീയെന്നു തുടങ്ങുന്ന ഈ മനോഹരമായ പാട്ട് ഞാൻ വർഗ്ഗിയതയുടെ വിഷം പുരളാത്ത മനസ്സിനുടമയായവർക്ക് വേണ്ടി സമർപ്പിക്കുന്നു. മതസൗഹാർഥം പൂത്തു നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തെ വർഗ്ഗീയതയുടെ വിഷം ചീറ്റിതോൽപ്പിക്കാൻ നോക്കുന്ന എല്ലാവരെയും ഒറ്റപ്പെടുത്തുക. കേരളത്തിലെ മഹാ പ്രളയത്തിൽ എല്ലാംനഷ്ടപെട്ടവരിൽ ഞാനും ഉൾപെട്ടിരിക്കുന്നു. കേരളീയരായ എന്റെ എല്ലാ പ്രിയ സഹോദരങ്ങൾക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഇത്രയും നാൾ നിങ്ങൾ തന്ന വിലപ്പെട്ട പിന്തുണയും, പ്രാർത്ഥനയും, അനുഗ്രഹവും എനിക്ക് ഇനിയും ഉണ്ടാകണം എല്ലാവരും സപ്പോർട്ടും ചെയ്യുക ഷെയർ ചെയ്യുക. Shabana Anshad Singer

Posted by Shabana Anshad on Sunday, September 2, 2018

നിമിഷ നേരം കൊണ്ട് തന്നെ പതിനായിരക്കണക്കിന‌് ലൈക്കും ഷെയറുമായി സോഷ്യൽ മീഡിയയിൽ വയറലായി, കേരളത്തിലെ അറിയപ്പെടുന്ന സംഗീതജ്ഞർ വരെ ഗാനം കേട്ട് ശബാനക്കു അവസര വാഗ്ദാനവുമായി രംഗത്ത് വന്നു കഴിഞ്ഞു.
വർഗ്ഗീയത.തുലയട്ടെ. എന്ന
സന്ദേശത്തോടെ യൂട്യുബിലും സോഷ്യൽ മീഡിയയിലും ലക്ഷക്കണക്കിന് പേര് ഇപ്പോൾ തന്നെ ഷെയർ ചെയ്യ്ത് കഴിഞ്ഞു.

പർദ്ദയണിഞ്ഞ പെൺകുട്ടി ഹിന്ദു ഭക്തിഗാനം ആലപിക്കുന്ന പാട്ട്
നാട്ടിലെങ്ങും വമ്പൻ ഹിറ്റാണ്,
പാട്ട് പാടിയതിന് എതിരേ മതതീവ്ര ഫത്വവകളുടെ സൈബർ അക്രമണമുണ്ടായികൊണ്ടിരിക്കുന്നു.

ഇതൊന്നും വകവെക്കാതെ പോസ്റ്റ് പിൻവലിക്കാതെയുവതി. യുവതിക്ക് പിന്തുണയുമായി പ്രമുഖർരംഗത്ത് എത്തി. പ്രവാസിമലയാളി ബിസ്സ്നസ്സ് മേഖലയിലെ പ്രമുഖർ യുവതിക്ക്
പിന്തുണ അർപ്പിച്ചു, ആദരിച്ചു പൊന്നാട അണിയിച്ചു.

കൂടാതെ ജനകീയ പ്രോഗ്രാമായ കോമഡി ഉല്‍സവത്തിലേക്ക് പാടാന്‍ അവസരവും ഷബാനക്കു ലഭിച്ചു.

https://m.facebook.com/story.php?story_fbid=1842077262549668&id=100002422357092ആദ്യം തന്നെ ജീവൻ തന്നും എനിക്ക്…

Posted by Shabana Anshad on Sunday, September 30, 2018

അവസരങ്ങൾ ഒന്നും പാഴാക്കാതെ നാട്ടിൽ പോയി എല്ലാത്തിനും പങ്കെടുക്കാനുള്ള
പുറപ്പാടിലാണ് ഷബാന. ഭർത്താവ്
അൻഷാദ് പന്തപ്ലാവിൽ മകൻ ഇഷാൻ പന്തപ്ലാവിൽ.