Connect with us

Malayalam Article

ബുലന്ദ് ദർവാസാ അഥവാ -വിജയ കവാടം

Published

on

“WatchVideo”

ബുലന്ദ് ദർവാസാ അഥവാ -വിജയ കവാടം

മൂന്നാം മുഗൾ ചക്രവർത്തി ജലാലുദ്ധീൻ അക്ബർ 1573ൽ ഗുജറാത്തിന് മേൽ താൻ നേടിയ വിജയത്തിന്റെ സ്മരണക്കായി ഫത്തേപ്പൂർ സിക്രിയിൽ നിർമിച്ച പ്രവേശന കവാടമാണ് (Gateway ) ബുലന്ദ് ദർവാസാ അഥവാ വിജയ കവാടം. 1572ൽ ഗുജറാത്തിലേക്ക് അക്ബർ നടത്തിയ പടയോട്ടം ചെന്നവസാനിച്ചത് 166വർഷത്തോളം ഗുജറാത്ത്‌ അടക്കി വാണിരുന്ന മുസാഫരിദുകളുടെ അന്ത്യം കുറിച്ച് കൊണ്ടാണ്.

മുസാഫരിദുകളുടെ കൊട്ടാരത്തിൽ പ്രവേശിച്ച മുഗൾ സൈന്യം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ “ഗുജറാത്ത്‌ സുൽത്താൻ മുസാഫർ ഷാ മൂന്നാമനെ” കൊട്ടാരത്തിലെ ധാന്യ ഭരണിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഷാ അക്ബറിന് മുന്നിൽ കീഴടങ്ങുകയും ചെറിയൊരു ബത്ത സ്വീകരിച്ചു അക്ബറിന്റെ ആശ്രിതൻ ആയി തീരുകയും ചെയ്തു. ശേഷം അക്ബർ തന്റെ വളർത്തു സഹോദരൻ അസീസ് കൊക്കയെ ഗുജറാത്ത്‌ ഗവർണർ ആയി നിയമിച്ചുവെങ്കിലും ഗുജറാത്ത്‌ പൂർണ്ണമായും മുഗളരുടെ കൈപ്പിടിയിൽ ഒതുങ്ങിയില്ല 1573 വരെ മുഗളർക്കു പല പല കലാപങ്ങളും ഇവിടെ നേരിടേണ്ടതായി വന്നു. 1573 സെപ്റ്റംബറിൽ വലിയൊരു പടയുമായി ഗുജറാത്തിലെക്ക് പാഞ്ഞ്ത്തിയ അക്ബർ കലാപകാരികളെ ശക്തമായി തന്നെ അടിച്ച് ഒതുക്കി ഗുജറാത്തിൽ സമ്പൂർണ മുഗൾ ആധിപത്യം സ്ഥാപിച്ചു.

ഗുജറാത്തിന്റെ പതനം അക്ബറിന് ഏറെ കീർത്തിയും, പ്രതാപവും, നേടികൊടുത്ത യുദ്ധ പരമ്പരകളിൽ ഒന്നായിരുന്നു, കൂടാതെ അതിസമ്പന്നമായൊരു സമുദ്ര വ്യാപാര പാതയും തുറന്നു കിട്ടി ( ഗുജറാത്തിലെ കാംമ്പയിൽ വച്ചാണ് അക്ബർ ആദ്യമായി സമുദ്രം കാണുന്നതും സമുദ്രയാനം ചെയ്യുന്നതും ) . ഇതിനാൽ ഗുജറാത്ത്‌ വിജയത്തിന്റെ ഖ്യാതി എന്നെന്നും നില നിർത്തുക എന്ന ആഗ്രഹത്തിൻ പുറത്ത് അക്ബർ തന്റെ ഭാഗ്യ-നഗരമെന്ന് വിശേഷിപ്പിച്ച ഫത്തേപ്പൂർ സിക്രിയിൽ ഏകദേശം 12 വർഷത്തോളമെടുത്ത് ലോകത്തിലെ തന്നെ ഭീമൻ കവാടമായ ബുലന്ദ് ദർവാസാ പണിതുയർത്തി.

കവാടത്തിന്റെ നിർമ്മാണം പൂർത്തികരണത്തെ കുറിച്ച് ഏക അഭിപ്രായമില്ല 1585ൽ ആണെന്നും അതല്ല 1601 ആണെന്നും പറയപ്പെടുന്നു. മുഗൾ വാസ്തു വിദ്യയുടെ പ്രഭാവം വിളിച്ചോതുന്ന ദർവാസയുടെ നിർമാണം പ്രധാനമായും ചെങ്കല്ലുകൾ കൊണ്ടാണ് മോഡിക്കായി വെളുപ്പും, കറുപ്പും മാർബിൾ ശകലങ്ങളും ഉപയോഗിച്ചിരിക്കുന്നു. ദർവാസക്ക് 54 മീറ്റർ ഉയരവും കൂടാതെ 42 പടികളുമുണ്ട്. പേർഷ്യൻ വാസ്തു നിർമ്മാണ രീതികളിൽ ഒന്നായ അർധ താഴികകുട വാതയാന ശൈലിയാണ് ദർവാസയുടെ നിർമാണത്തിന് സ്വീകരിച്ചിരിക്കുന്നത്. താഴിക കുടങ്ങൾ പകുതിയായി മുറിക്കുകയും, മുറിച്ച ഭാഗം കവാടത്തിന്റെ വിശാലമായ പുറം മുഖപ്പായി തോന്നിപ്പിക്കുകയും ചെയ്യുന്നു. പുറം ചുമരിൽ താഴിക കുടം നിലത്ത് മുട്ടുന്ന ഭാഗത്ത് ചെറിയ കവാടങ്ങളും നിർമ്മിച്ചിരിക്കുന്നു . കൂടാതെ ദർവാസായുടെ മേൽതട്ടിൽ അനേകം മിനാരങ്ങളും കാണാവുന്നതാണ്.

ദർവാസായോട് ചേർന്ന് തന്നെ അക്ബർ തന്റെ ആത്മീയ ഗുരുവായ സലിം ചിസ്തിയുടെ (1478 – 1572) ശവകുടീരം , ജുമുഅ മസ്ജിദ് എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. ചിസ്തിയുടെ ശവകൂടിരം 1580- 81 കാലത്തും ജുമുഅ മസ്ജിദ് 1571ലുമാണ് പൂർത്തികരിച്ചത്. ഈ മൂന്ന് കെട്ടിട സമുച്ചയങ്ങളിൽ ഉയര കൂടുതൽ ദർവാസക്കാണ് . കൂടാതെ ദർവാസായുടെ വിവിധ ഇടങ്ങളിലായി അറബിക്, പേർഷ്യൻ ലിപികളിലുള്ള വിവിധ ആലേഖനങ്ങൾ കാണാം. അതിൽ സലീം ചിസ്തിയുടെ ശിഷ്യ ഗണങ്ങളിൽ പ്രധാനിയായ ഖ്വജ ഹുസൈൻ ചിസ്തി കോറിയിട്ട ഖുർആൻ വചനങ്ങളും ഉൾപ്പെടും.

ദർവാസായുടെ കിഴക്ക് ഭാഗത്തേക്കുള്ള കമാന വഴിയിൽ ( Archway ) പേർഷ്യൻ ലിപിയിലുള്ള ആലേഖനത്തിൽ ഗുജറാത്ത്‌ , ഉത്തർ പ്രദേശ് യുദ്ധങ്ങളെ പരമാർശിച്ചിരിക്കുന്നു. കൂടാതെ പ്രധാന കമാന വഴിയിലെ ( Archway ) പേർഷ്യൻ ലിപിയിലുള്ള മറ്റൊരു ആലേഖനം യേശു ( ഈസ ) തന്റെ ശിഷ്യർക്ക് നൽകുന്ന ഉപദേശങ്ങളിൽ ഒന്നാണ്. ആ ആലേഖനത്തിലൂടെ അക്ബർ ഇഹലോക വാസത്തെക്കാൾ പരലോകത്തിന് ഊന്നൽ കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാം.

ആ ആലേഖനമിങ്ങനെ പറയുന്നു “മർയമിന്റെ മകൻ ഈസ (യേശു) പറഞ്ഞു, ഈ ലോകം ഒരു പാലത്തെപ്പോലെയാണ്, (വേറൊരു ലോകത്തേക്കുള്ള), നിങ്ങൾ ഈ പാലം കടന്നുപോകേണ്ടവരാണ്, ഇവിടെ തങ്ങേണ്ടവരോ, കൂട് കൂട്ടി കൂടേണ്ടവരോ അല്ല. ചുരുങ്ങിയ ഒരു ദിവസത്തേക്കെങ്കിലും ഇവിടെ തങ്ങാം എന്ന് വിചാരിക്കുന്നത് പോലും വ്യാമോഹമാണ്, കാരണം അതിലും ചുരുങ്ങിയ ആയുസ്സേ ഈ ലോകത്തിനുള്ളു. അതിനുമപ്പുറമുള്ളതു അനന്തമജ്ഞാതമാണ്, അതുകൊണ്ട് നിങ്ങൾ ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും ആരാധനയിൽ മുഴുകുക”. 1986 മുതൽ ബുലന്ദ് ദർവാസായുൾപ്പെടുന്ന ഫത്തേപ്പൂർ സിക്രി യുനെ സ്കോയുടെ പൈതൃക പട്ടികയിൽ അംഗം കൂടിയാണ്.

Advertisement

Malayalam Article

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

Published

on

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തിൽ കൃഷ്ണ എന്ന രാജാമണി പ്രസിദ്ധനാകുന്നത്. വിവാഹ വീഡിയോ കാണാം

Continue Reading

Malayalam Article

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

Published

on

By

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു. നമ്മളിലൊരാൾ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിച്ചാലേ ഇനി രക്ഷയുള്ളൂ എന്നാണ് പ്രഭാസ് പറയുന്നത്.  അടുത്ത പ്രാവശ്യം അനുഷ്‌കയെ കണ്ടാല്‍ എനിക്കൊരു അപേക്ഷയായി പറയാനുണ്ട്, കഴിയുന്നതും വേഗം ഒരാളെ വിവാഹം ചെയ്യാന്‍.

എങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചുള്ള ഈ ഗോസിപ്പുകൾ അവസാനിക്കുകയുള്ളു.  എനിക്ക് മനസ്സിലാവുന്നില്ല, ഇനി ശരിക്കും ഞങ്ങള്‍ ഇഷ്ടത്തിലാണെങ്കില്‍ തന്നെ അത് മറച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. അത് ജനങ്ങള്‍ അറിയുക തന്നെ ചെയ്യും- പ്രഭാസ് വ്യക്തമാക്കി. ആഗസ്റ്റ് 30 നാണ് പ്രഭാസിന്റെ സാഹോ തിയേറ്ററിലെത്തുന്നത്.  ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രം.

Continue Reading

Malayalam Article

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

Published

on

By

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയന്‍. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’.മനോജ്‌ കെ ജയന്‍ പറയുന്നു.
കുഞ്ഞാറ്റ തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’

Continue Reading

Writeups

Malayalam Article1 day ago

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ...

Malayalam Article3 days ago

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു...

Malayalam Article3 days ago

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ...

Malayalam Article4 days ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article4 days ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article7 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article1 week ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article1 week ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article2 weeks ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Trending

Don`t copy text!