Connect with us

Malayalam Article

“ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകൾക്ക് പോലും ഒപ്പിയെടുക്കാൻ കഴിയാത്ത ഒരു സ്ഥലം

Published

on

“ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകൾക്ക് പോലും ഒപ്പിയെടുക്കാൻ കഴിയാത്ത ഒരു സ്ഥലം, സൂര്യന്റെ കിരണങ്ങൾ കടന്ന് വരാൻ മടിക്കുന്ന ഒരു കാട്. ഇന്നും ലോകമറിയാത്ത ഒരു ’30’ കിലോമീറ്റർ കൊടും വനപ്രദേശം. അതിലെ തന്നെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 50- തിലധികം കാട്ടാനകൾ,, നിഴലിനെ പോലും വന്ന് കടിച്ച് കുടഞ്ഞെറിയാൻ നിൽക്കുന്ന രാജവെമ്പാലകൾ,, പേരറിയാത്ത മറ്റ് ജന്തു ജീവജാലങ്ങൾ. വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആനക്കൊമ്പന്മാർ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല.

“ഡൈഞ്ചറസ്, ദി മോസ്റ്റ്‌ ഡൈഞ്ചറസ് ഡെസ്റ്റിനേഷൻ”

അത്ഭുതപ്പെടേണ്ട, ഈ സഥലം ആഫ്രിക്കയിലോ ആമസോണിലോ അല്ല. ഇവിടെ നമ്മുടെ കേരളത്തിൽ, മലകളുടെ മടിത്തട്ടിൽ. ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന പ്രദേശം.

പണ്ട് പ്രാദേശിക രാജാക്കന്മാർ അപ്രതീക്ഷിത യുദ്ധങ്ങളിൽ തോൽവിക്ക് മുൻപ് ജീവൻ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന രാജപാത. കൊച്ചി – കോതമംഗലത്ത് നിന്നും തട്ടേക്കാട് – ഭൂതത്താൻ കെട്ട് വഴി മൂന്നാറിലേക്കും അതുവഴി മൈസൂരിലേക്കുമൊക്കെ കടന്നിരുന്ന ഈ #മരണപാത’ ഇന്ന് പക്ഷേ അടച്ചിട്ടിരിക്കുകയാണ്.

“മറ്റൊന്നുമല്ല, ഓരോ പൗരന്റെയും ജീവന്റെ വില സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്”

ഇന്നത്തെ കാലഘട്ടത്തിനറിയാത്ത ഈ കാട്ടുപാതയിലേക്ക് എത്തുന്നതിന് മുൻപ്, നിങ്ങൾ ‘മാമലക്കണ്ട’ത്തെ കുറിച്ചറിയണം. അതിനോട് ചേർന്ന് കിടക്കുന്ന ‘പൂയംകുട്ടി’ വനമെന്തെന്ന് കാണണം. ഇവകൾക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകി നീങ്ങുന്ന കുട്ടമ്പുഴ’ യോരത്ത് ഒന്നിറങ്ങി നടക്കണം.

“ശനിയാഴ്‍ച്ച വൈകീട്ടാണ് ബുക്ക് ചെയ്തിരുന്ന #വെസ്പ സ്‌കൂട്ടർ കിട്ടുന്നത്. എങ്കിൽ പിന്നെ വീക്കെൻഡ് ട്രിപ്പ്‌ അതിൽ തന്നെ എന്ന് തീരുമാനിച്ചു”

“കാടറിയാൻ,, ആസ്വദിക്കാൻ,, അനുഭവിക്കാൻ ബൈക്ക് യാത്ര പോലെ മനോഹരം മറ്റെന്തുണ്ട്.

പെരുമ്പാവൂർ റൂട്ടിലെ ചെമ്പറക്കി പെട്രോൾ പമ്പിൽ സ്‌കൂട്ടർ നിർത്തി, ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു. 430 രൂപക്ക് ടാങ്ക് നിറഞ്ഞു. 500 രൂപ കൊടുത്ത് ബാക്കി ഫാത്തിമയോട് മേടിക്കാൻ പറഞ്ഞു ഞാൻ ബൈക്ക് കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. ബാക്കി പൈസയുമായി വന്ന പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു : ”ആ പയ്യൻ ബാക്കി 70 രൂപ തരേണ്ടതിന് പകരം 170 രൂപ തന്നിരിക്കുന്നു. വാ, പോകാം.. വണ്ടി വിട്ടോ”

‘അടിക്കടി പെട്രോൾ വില കൂടുന്നതും പമ്പിന്റെ മുതലാളിയുടെ 100 രൂപ പോണെങ്കിൽ പോട്ടെ’ എന്നതുമായിരിക്കാം അവളെ അത്തരത്തിൽ ചിന്തിപ്പിച്ചത്. നമ്മളിൽ പലരും അങ്ങിനെയാണ് ധരിച്ചിരിക്കുന്നതും. എന്നാൽ തെറ്റാണത്, ഓരോ ദിവസവും ക്ളോസിങ് ടൈമിൽ കാശിന്റെ ഷോർട്ടേജുണ്ടെങ്കിൽ അതവിടത്തെ സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ് പമ്പിലെ ഒരു രീതി. അയ്യായിരമോ ആറായിരമോ ഒക്കെ മാസം കിട്ടുന്ന ഇതുപോലുള്ള പാവം ബംഗാളികളുടെ ശമ്പളത്തിൽ നിന്നും പോയാൽ പിന്നെ എന്തുണ്ടാകും അവർക്ക്, ആരും മറന്ന് പോകരുത്. 😔

ബൈക്ക് സ്റ്റാൻഡിലിട്ട് ഞാൻ, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്,,,

‘430 രൂപ’ – മനസ്സിലാകുന്ന മലയാളത്തിൽ അവൻ പറഞ്ഞു.

”എങ്കിൽ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ” എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയിൽ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്.

ആ സമയം അകത്ത് നിന്നും മാനേജർ വന്നു ചോദിച്ചു,,, ‘എന്താ പ്രശ്നം,,?

അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ,,,

കേട്ടതും അയാൾ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നതും,,, ഞാൻ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട”.
അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാൻ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സർ,, ഓക്കേ സർ,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്കനായ ആ മാനേജർ.

ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂർ ടൗണിൽ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്നലിൽ ഞങ്ങളുടെ ബൈക്കിനോട് ചേർന്ന് വന്ന് നിർത്തിയ കാറിനുള്ളിലെ പെൺകുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല. 😊

കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങൾ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി… അരുവികളായി… തോടുകളായി… ഒടുവിൽ… ഒരു പുഴയായ് പിന്നെ, കുട്ടിക്കൽ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം അവർ ഒന്നായി ഒഴുകുന്നു.

കുട്ടമ്പുഴയിൽ നിന്നും നേരെ പോയാൽ ‘പൂയം കുട്ടി വനം’. പുലിമുരുകനെന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതുമാണ് പൂയംകുട്ടി വനം. വർഷങ്ങൾക്ക് മുൻപ് ഐ.വി ശശിയുടെ ‘ഈറ്റ’ എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത്. പക്ഷേ, നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാം അതിശയിച്ചതും പുലിമുരുകനിലൂടെയാണ്.

എനിക്ക് പോകേണ്ടത് പക്ഷേ കുട്ടമ്പുഴയിൽ നിന്നും വലത്തേക്കാണ്, ഉയരങ്ങളിലേക്ക്…

11 ഇഞ്ചുള്ള വെസ്പ സ്‌കൂട്ടറിന്റെ അലോയ് വീലുകൾ അതിന്റെ ട്യൂബ് ലെസ്സ് ടയറുകളുമായി, ഉരുളൻ തണ്ണിയിലേക്കും ആ വഴി മാമലക്കണ്ടമെന്ന മലകളാൽ ചുറ്റപ്പെട്ട പറുദീസയിലേക്കുമുള്ള പാത കയറാൻ തുടങ്ങി.

“9 കിലോമീറ്റർ – ഉരുളൻ തണ്ണിയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കൽ പോയാൽ പിന്നീടൊരിക്കലും മറക്കാത്ത ആ അരമണിക്കൂർ യാത്ര”

തുടക്കത്തിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ കാണാം. പിന്നെ വിജനമാണ്, കാടിന്റെ ഭംഗിയുടെ തുടക്കമാണ്. ഒരു നാല് വീൽ വാഹനത്തിന് കടന്ന് പോകാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത വൃത്തിയുള്ള വഴി. ഇടക്കിടെ ആനപ്പിണ്ടങ്ങൾ, ഉണങ്ങിയതും ഉണങ്ങാത്തതും…. അവിടെവിടെയായി ഏതൊക്കെയോ കിളികളുടെ കലപില ശബ്ദങ്ങൾ… ഇടക്ക് ഒരിലയനങ്ങാത്ത നിശബ്ദത, നിഗൂഢത. ഒരു നിമിഷം അരുവികൾ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ത്രില്ലിംഗ്, ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം.
“വിവരിക്കാൻ എന്റെ വിരലുകളിൽ പിറവിയെടുക്കുന്ന വാക്കുകൾ മതിയാവില്ല”

‘അങ്ങിനെ,, അങ്ങിനെ കാട്ടിലൂടെ കുറേ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളുമൊക്കെ പിന്നിട്ട്,,,,,,,,

#മാമലക്കണ്ടം.

ഇന്നും “മുനിയറ”കളെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ അധിവസിക്കുന്ന മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത്, ജനങ്ങൾ കൂട്ടമായി നിന്ന് മുനിയറകളിൽ കാട്ടു തേനൊഴിച്ച് പായസം വെച്ചാൽ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനിൽ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകൾ. അതിന് മുകളിൽ അങ്ങിങ്ങായി വെള്ളിനൂൽപോലെ ഒഴുകുന്ന നീർച്ചാലുകൾ. “അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് ഒരത്ഭുതമായി മാറുന്നു”

അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളിൽ നിന്നും ഇടറോഡുകളിലൂടെ… എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്.

പോകുന്നവഴിക്കെല്ലാം മരങ്ങളിൽ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങൾക്ക് ആദിവാസിക്കുട്ടികൾ സ്നേഹപൂർവ്വം പഴം വച്ചു നീട്ടി.

മാമലക്കണ്ടവും പിന്നിട്ട് ഞങ്ങൾ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേൽപറഞ്ഞ ആ 30’ കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റിൽ കർമ്മ നിരതനായിരിക്കുന്ന ഓഫീസർ – അലി മുഹമ്മദ്‌. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാൻ നേരം ഞാൻ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.

“ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കൽ സാറ് ഈ വഴിക്ക് പോകുമ്പോൾ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാൻ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സർ ഈ ചെക്ക്പോസ്റ്റ് മലർക്കെ തുറക്കണം”..!

എറണാകുളം – ആലുവ – പെരുമ്പാവൂർ – കോതമംഗലം – തട്ടേക്കാട് – കുട്ടമ്പുഴ – ഉരുളൻ തണ്ണി – – പന്തപ്ര – മാമലക്കണ്ടം – ഇളംപ്ലാശേരി = 96 കിലോമീറ്റർ.

 

Advertisement

Malayalam Article

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

Published

on

By

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച 1700 ൽ അധികം പേരുടെ സ്വകാര്യ നിമിഷങ്ങളാണ് തത്സമയ സംപ്രേഷണമായി ഇന്റർനെറ്റ് സൈറ്റിൽ ചോർന്നതെന്ന പോലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മുറിയെടുക്കുന്നവർ ശ്രദ്ധിക്കാത്ത തരത്തിൽ മുറിയുടെ പലഭാഗങ്ങളിലായാണ് സംഗം ഒളിക്യാമറകൾ സ്ഥാപിച്ചത്. സൈറ്റിൽ മുൻകൂറായി പണമടയ്ക്കുന്നവർക്ക് തത്സമയം രംഗങ്ങൾ കാണാനുള്ള സൗകര്യവും സംഗം ലഭ്യമാക്കിയിരുന്നു. നഗരത്തിലെ 35 ഓളം ഹോട്ടലുകളിലായി ഏകദേശം 50 ഓളം ഒളിക്യാമറകൾ ആയിരുന്നു ഇതിനായി ഉപയോഗിച്ച് പോന്നിരുന്നത്. 100 അധികം പേരാണ് മാസം 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാഴ്ചകൾ കണ്ടുകൊണ്ടിരുന്നത്. 2018 നവംബര്‍ മുതല്‍ ഈ മാര്‍ച്ച്‌ വരെ ഏഴ് ലക്ഷത്തോളം രൂപ ഇതുവഴി സംഗം സമ്ബാദിച്ചതായും പൊലീസ് കണ്ടെത്തി. ഒളിക്യാമറകൾ വഴി നേരുത്തേ ദൃശ്യങ്ങൾ പകർത്തിയിരുന്നു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സൈറ്റിൽ തത്സമയ സംപ്രേഷണം ചെയ്യുന്നത് ആദ്യമായാണ്.

Continue Reading

Malayalam Article

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

Published

on

By

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ കുഞ്ഞുങ്ങളെ പോലെ അനേകം കുട്ടികളെ കാണുക ആണ്.. അവരുടെ പ്രശ്നങ്ങൾ കേൾക്കുക ആണ്.. അവരുടെ മനസ്സിലെ അടിയൊഴുക്കുകൾ അറിയുക ആണ്.. എന്റെ പതിനാറു കാരിയായ മകളോട് എന്ന പോലെ അനേകം കുഞ്ഞുങ്ങളോടും പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് ” അരുത് എന്ന് പറയാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നത്..’ പക്ഷെ അതങ്ങു ചുമ്മാ പറഞ്ഞാൽ പോരാ..എന്ന് ഇപ്പൊ ചൂണ്ടി കാട്ടാറുണ്ട്.. അപ്പുറത്തെ ആളെ അപമാനിക്കാതെ വേണം , അരുത് എന്ന് പറയാൻ.. വാക്കുകളെ ക്കാൾ വാക്കുകൾ കോർക്കുന്ന ഭാവത്തിനു പ്രാധാന്യം ഉണ്ട് എന്നും.. തിരുവല്ലയിൽ നടന്ന സംഭവം പോലെ എത്രയോ നടന്നിരിക്കുന്നു മുൻപും..! സോഷ്യൽ മീഡിയ യുടെ സഹായം കൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയുന്നു എന്ന് മാത്രം.. ആൺകുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നു , അവർ ക്രിമിനലുകൾ ആകുന്നു എന്നതാണ് വാർത്തകൾ മുഴുവൻ.. പെണ്കുട്ടികളൂം ഒപ്പം ഉണ്ട് എന്ന് സാമൂഹിക പ്രവർത്തക കൂടി ആയ ഞാൻ പറയുന്നു..!

ഈ അടുത്ത് ഒരു പ്രൊജക്റ്റ് ഇന്റെ ഭാഗമായി അറ്റൻകുളങ്ങര വനിതാ ജയിൽ സന്ദർശിച്ചു.. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി ഇല്ല.. എങ്കിലും ഒന്ന് പറയട്ടെ.. കുറ്റകൃത്യങ്ങളിൽ ആണ് പെണ്ണ് മനസ്സ് തമ്മിൽ വ്യത്യാസം ഇല്ല.. കുറ്റവാളികൾക്ക് ഒരേ ഒരു മനസ്സാണ്. ഉപേക്ഷിക്കപെടുക എന്നത് പോലെ അപമാനകരമായ ഒന്ന് മനുഷ്യജീവിതത്തിൽ നേരിടാനില്ല..അതുക്കും മേലെ ആണ്.., എന്റെ എന്ന് വിശ്വസിച്ച ഒരാൾ, അയാളുടെ ജീവിതത്തിൽ താൻ അറിയാതെ , തന്നിലും മേലെ മറ്റൊരാൾ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന നോവ്.. അതിന്റെ ആഴം.. മുറിവ് ക്രമേണ വൃണം ആയി, അതിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങും.. പകയുടെ വൃത്തികെട്ട മനം മടുപ്പിക്കുന്ന ഒന്ന്.. അതിന്റെ തീവ്രതയിൽ പെട്ട് കഴിഞ്ഞാൽ പിന്നെ ഇരുട്ടാണ്.. ഭ്രാന്തിന്റെ അങ്ങേ അറ്റത് മനസ്സിൽ നടക്കുന്ന വേലിയേറ്റവും വേലിയിറക്കവും ,വിഭ്രാന്തികളും ലഹരി മരുന്നിന്റെ പൈശാചിക ചിന്തകളെ വെല്ലും.. എന്നെ ചതിച്ചു..!! ഞാൻ ഉപേക്ഷിക്കപ്പെട്ടു..!!! ഇതിനെ വെല്ലാൻ മറ്റൊരു നഷ്‌ടത്തിനും സാധ്യമല്ല.. ഇര സ്വയം ആണ്.. പക്ഷെ പ്രത്യക്ഷ്യത്തിൽ വില്ലനും.. കുത്തികീറാൻ ഉള്ള വൈരാഗ്യം , കത്തിച്ചു കളയാനുള്ള പക ഒക്കെ കൊണ്ട് സൃഷ്‌ടിക്കപെടുന്ന മനസ്സിനെ നിയന്ത്രിക്കാൻ ആരെങ്കിലും തക്ക സമയത്ത് അത് തിരിച്ചറിയണം.. അല്ലേൽ , ഇനിയും എത്രയോ ദുരന്തങ്ങൾ ആവർത്തിക്കപെടും… ലഹരി മരുന്നിനു അടിമ ആയിരുന്നോ ആ പയ്യൻ എന്നറിയില്ല.. ഓരോ കുറിപ്പുകളും എഴുതുമ്പോൾ ഓർക്കാറുണ്ട്,ഇതൊക്കെ വായിച്ചിട്ടു കൗമാരക്കാർ മുഴുവൻ മയക്കു മരുന്ന് ഉപയോഗിക്കുന്നു എന്ന് ആണോ വായിക്കുന്നവർ കരുതുക എന്ന്.. അല്ല കേട്ടോ.. പക്ഷെ , നമ്മുടെ നാട്ടിൽ ടെക്നോളജി വളരും പോലെ കുത്തനെ വളരുന്ന ഒന്ന് മയക്കുമരുന്നിന്റെ മേഖല തന്നെ ആണ്.. ഇതൊക്കെ വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി മടുത്തു.. ആരെയും കുറ്റം പറയാൻ വയ്യ.. സിനിമയിൽ കാണുന്ന മാഫിയ യെക്കാൾ എത്രയോ വലുതാണ് നമ്മുടെ നാട്ടിൽ .. അതിന്റെ വേരുകൾ തേടി പോകാനുളള ആർജ്ജവവും സമയവും അധികാരം ഉളള ഭരണാധികാരികൾ നേടേണ്ടതാണ്.. കുട്ടികളെ ബോധവൽക്കരിക്കുന്നതിനു പകരം മാതാപിതാക്കളെയും അധ്യാപകരെയും ചേർത്ത് ഒരു ചർച്ച സംഘടിപ്പിക്കാമോ എന്ന് ഓരോ വട്ടവും ക്ലാസ് എടുക്കാൻ വിളിക്കുന്ന സ്കൂൾ ,കോളേജ് , അധികാരികാരികളോട് പറയാറുണ്ട്.. ഫലം ഉണ്ടാകാറില്ല.. അഥവാ അവർ തയ്യാറായാൽ തന്നെ മാതാപിതാക്കൾക്ക് സമയം ഇല്ല വരാൻ..! ഒന്നേ ഉള്ളു അത്തരം ക്ലാസുകൾ കൊണ്ട് ,നേടാൻ.. നിങ്ങൾ നിങ്ങളുടെ മാത്രം കുഞ്ഞുങ്ങളെ അറിയുന്നു.. അല്ലേൽ ഇങ്ങനെ ഒരു ദുരന്തം വരുമ്പോൾ കേൾക്കുന്നു.. പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യാം എന്നതിന് ഓരോ അമ്മയ്ക്കും അച്ഛനും വ്യക്തമായ ഉത്തരം കിട്ടും.. അല്ലാതെ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ , ഓടി സൈക്കോളജിസ്റ് ന്റെ അടുത്ത് കൊണ്ട് പോയിട്ട് കാര്യം ഇല്ല.. കതിരുമ്മേൽ വളം വെയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം..?

നിങ്ങളുടെ മക്കളുടെ കൗൺസിലർ നിങ്ങൾ തന്നെ ആകണം..! നിങ്ങൾ ഇരുപത്തിനാലു മണികൂറു മക്കളുടെ കൂടെ ഇരിക്കേണ്ട.. പക്ഷെ ഇരിക്കുന്ന സമയം ,അവരോടു തുറന്നു ഇടപെടണം.. ചതിയിൽ പെടാതെ നോക്കാൻ മാത്രമല്ല.. ചതിക്കരുത് എന്ന് കൂടി ഉൾകാഴ്ച ഉണ്ടാക്കി കൊടുക്കണം.. സ്നേഹത്തെ ക്കാൾ വലുതാണ് വിശ്വാസം.. തലയുയർത്തി പിടിച്ചു ചങ്കുറ്റത്തോടെ മരണം വരെ ജീവിക്കാൻ, ഞാൻ ആരെയും ചതിച്ചിട്ടില്ല എന്നൊരു അഹങ്കാരം സ്വയം നേടിയെടുത്താൽ മാത്രം മതി.. എത്ര കോടി കാശിനെ ക്കാളും അതിനു മതിപ്പുണ്ട്..ഇല്ലേ..? അവൻ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ..എന്നിരുന്നാലും , പെൺകുട്ടിയുടെ അമ്മയെ പോലെ അവനും ഉണ്ട് ഒരമ്മ..അച്ഛൻ..വേണ്ടപ്പെട്ടവർ.. അവരെ ഓർക്കുമ്പോൾ സഹിക്കുന്നില്ല.. കരയാൻ അവർക്കു ആയിട്ടുണ്ടാകുമോ..? നൂറായിരം വിരലുകൾ അവന്റെ കുടുംബത്തിന് നേർക്ക് നീളുക സ്വാഭാവികം.. അവന്റെ ഈ മാനസിക തകർച്ച അവരുടെ കണ്മുന്നിൽ വെച്ചാണോ എന്നറിയില്ല.. അവർ അറിഞ്ഞതാണോ അതോ അവനെ അറിയാൻ കഴിയാഞ്ഞതാണോ..? കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിന്നിൽ ഉണ്ടായി എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ടാകുന്നു.. നിന്നെ ഒന്നറിയാൻ , ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ എന്നൊരു കുറ്റബോധവും..

കടപ്പാട്: Kala Shibu

Continue Reading

Malayalam Article

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

Published

on

By

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും ഒരേ ദിവസമാണ് ഇറങ്ങിയത്. ഇന്നലെയാണ് രണ്ടും സിനിമകളുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി മുന്‍കൂട്ടി ആരാധകരെ അറിയിച്ച്‌, യുട്യൂബ് വഴി പ്രീമിയര്‍ ചെയ്യുകയായിരുന്നു ഇരുചിത്രങ്ങളുടെയും പ്രചരണ വീഡിയോകള്‍. ഇതുപ്രകാരം ആദ്യമെത്തിയത് മധുരരാജയുടെ ടീസര്‍ ആയിരുന്നു. വൈകിട്ട് ആറിന് ടീസറെത്തി. രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്റെ ട്രെയ്‌ലര്‍.

വന്‍ പ്രതികരണമാണ് ഇരുചിത്രങ്ങളുടെയും വീഡിയോകള്‍ക്ക് ലഭിച്ചത്. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകാരുടെ എണ്ണത്തില്‍ രാത്രി മുന്നില്‍. എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു. യുട്യൂബ് പ്രീമിയറിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 1,428,429ലധികം കാഴ്ചക്കാരാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത് 2,515,215 ലേറെ കാഴ്ചകാരും.

ലൂസിഫർ ട്രൈലെർ 

സോഴ്സ്:  GOODWILL ENTERTAINMENTS

മധുരരാജാ ട്രൈലെർ 

സോഴ്സ്: Vysakh Entertainments

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ...

Malayalam Article3 days ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article3 days ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article5 days ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article5 days ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article5 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article5 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article6 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article6 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article6 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Trending

Copyright © 2019 B4blaze Malayalam