Connect with us

Malayalam Article

സ്വന്തം അച്ഛന്റെയൊപ്പം അവിഹിതബന്ധം ആരോപിക്കപ്പെട്ട ഒരു മകളുടെ ദുർവിധി നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ???

Published

on

സ്വന്തം അച്ഛന്റെയൊപ്പം അവിഹിതബന്ധം ആരോപിക്കപ്പെട്ട ഒരു മകളുടെ ദുർവിധി നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ???

എന്റെ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഒരു മാസത്തിലേറെയായി, മുൻപൊക്കെ ഞാൻ അച്ഛന്റെ കൂടെയാണ് കോളേജിലേക്ക് പോയിരുന്നതും തിരിച്ചുവന്നിരുന്നതും, പക്ഷേ ഇപ്പോൾ ഞാൻ കുളിച്ചൊരുങ്ങുന്നതിന് മുൻപേ അച്ഛൻ വീട്ടിൽ നിന്നിറങ്ങും, തിരിച്ചു വരുന്നതാകട്ടെ ഞാൻ ഉറങ്ങിയതിന് ശേഷം മാത്രം….

അച്ഛനെന്നോടുള്ള ഈ അവഗണന ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരുന്നത് അമ്മയെയാണ്, ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു

“നിങ്ങളെന്താ ഇപ്പോൾ നമ്മുടെ മോളോട് മിണ്ടാത്തത്, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും നിങ്ങളിപ്പോൾ ശ്രമിക്കാറില്ലല്ലോ???… ”

അച്ഛന്റെ മുഖം മ്ലാനമായി , കണ്ണുകൾ നിറഞ്ഞൊഴുകി, ശബ്ദമിടറിക്കൊണ്ടദ്ദേഹം പറഞ്ഞു…

“അവളുടെ മുഖത്തേക്ക് ഞാൻ എങ്ങനെ നോക്കും, സ്വന്തം മകളുടെ കൂടെ അവിഹിതം ആരോപിക്കപ്പെട്ട ഒരു നാണംകെട്ട അച്ഛനായിപ്പോയില്ലേ ഞാൻ…. ”

അച്ഛൻ കൈമലർത്തിക്കൊണ്ടത് പറഞ്ഞപ്പോൾ എന്റെ ഉള്ളം നീറിപ്പുകഞ്ഞു.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് അത് സംഭവിച്ചത്, പ്ലസ് ടു പരീക്ഷയിൽ എനിക്ക് നല്ല മാർക്കുണ്ടെന്ന് ടീച്ചർ വിളിച്ചുപറഞ്ഞപ്പോൾ ഞാനാദ്യം ഓടിയത് അച്ഛന്റെയും അമ്മയുടെയും റൂമിലേക്കായിരുന്നു.

ടൗണിൽ നിന്നും വന്നതിന്റെ ക്ഷീണം തീർക്കാൻ അൽപ്പം സമയം മയങ്ങാൻ കിടന്നതായിരുന്നു അച്ഛൻ. ഞാൻ പതിയെ അച്ഛന്റെയടുത്തേക്ക് നടന്നു, കുറ്റിരോമം നിറഞ്ഞ ആ നെഞ്ചിൽ തല താഴ്ത്തിവെച്ചു, കയ്യിലുണ്ടായിരുന്ന മൊബൈലിന്റെ ഫ്രണ്ട് കാമറ തുറന്നതിന് ശേഷം ഒരു സെൽഫിയെടുത്തു….

സുഹൃത്തക്കൾ മാത്രം അംഗങ്ങളായുള്ള എന്റെ വാട്സാപ്പിൽ സ്റ്റാറ്റസായി ഞാൻ ആ ഫോട്ടോയിട്ടു, കൂടെ ഒരു അടിക്കുറിപ്പും..
“Celebriting my win with my dear dad”

ദിവസങ്ങൾക്ക് ശേഷമാണ് ഞാനത് ശ്രദ്ധിക്കാൻ തുടങ്ങിയത്, കോളേജിലും ക്യാന്റീനിലും ബസ് സ്റാൻഡിലുമെല്ലാം ആളുകൾ എന്നെ സംശയത്തോടെ നോക്കുന്നു, അവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, അതിനിടയിൽ അർത്ഥമുനയുള്ള സംസാരങ്ങളും നോട്ടങ്ങളുമായി കഴുകൻ കണ്ണുകളോടെ മറ്റു ചിലർ….

എനിക്കാദ്യമൊന്നും മനസ്സിലായില്ല, ഒടുവിൽ എന്റെ മൊബൈലിലേക്ക് ഒരു ചിത്ര സന്ദേശമെത്തി,കൂടെ ഒരു കുറിപ്പും….

“സ്വന്തം അച്ഛന്റെ കൂടെ പ്ലസ് ടു കാരിയായ മകളുടെ ലൈംഗിക പരാക്രമം,നമ്മുടെ നാടിതെങ്ങോട്ട്?? ”

ഞാനന്ന് വാട്സാപ്പിൽ ഷെയർ ചെയ്ത അതേ ചിത്രമായിരുന്നു,ആരോ അത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരിക്കുന്നു… ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഞങ്ങളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ഒഴുകി നടന്നു, പലരും ഞങ്ങൾക്ക് നേരെ കേട്ടാൽ അറക്കുന്ന തെറിവിളീകൾ നടത്തിക്കൊണ്ടിരുന്നു…

കേരളീയ സംസ്കാരത്തിന് അപമാനമാണ് ഈ അച്ഛനും മകളുമെന്ന് ഫേസ്ബുക് ലൈവിലൂടെ പലരും ഉത്‌ഘോഷിച്ചുകൊണ്ടിരുന്നു… അതിനിടയിൽ സത്യമെന്താണെന്നന്വേഷിക്കാൻ ആരും തയ്യാറായില്ല….

അയൽവാസികളുടെയും ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കാനാകാതെ ഞങ്ങൾ വീടും നാടും വിട്ടു, പുതിയ ഗ്രാമത്തിൽ ചേക്കേറി….

അന്ന്മുതലാണ് അച്ഛൻ എന്നിൽ നിന്നും മാറി നടക്കാൻ തുടങ്ങിയത്, ഞാനുറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഒരു കള്ളനെപ്പോലെ വീട്ടിലേക്ക് കയറി വരാൻ തുടങ്ങിയത്….
ഒരു തീന്മേശയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാതായത്…

ഓരോ രാത്രിയിലും എന്റെ കട്ടിലിന് ചാരെ ഇരുന്ന് അച്ഛൻ വിതുമ്പിക്കരയുമ്പോൾ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് ആ കണ്ണീരൊപ്പാൻ ഞാൻ ആഗ്രഹിക്കാറുണ്ട്, പക്ഷേ, ഞങ്ങൾക്കിടയിൽ ഈ സമൂഹം അപവാദങ്ങൾക്കൊണ്ട് കെട്ടിപ്പൊക്കിയ ഒരു വൃത്തികെട്ട മറയുണ്ട്,ഒരു അച്ഛനും മകൾക്കും മനസ്സ് തുറന്ന് സംസാരിക്കാൻ അതൊരിക്കലും അനുവദിക്കില്ല…

ഇനിയും ഈ പീഡനങ്ങൾ സഹിക്കാനാകില്ല, ജീവിക്കുന്നെങ്കിൽ എന്റെ അച്ഛന്റെ മകളായി പഴയപോലെ അന്തസ്സായി ഞാൻ ജീവിക്കും,അതിനും അനുവദിച്ചില്ലെങ്കിൽ….

ഞാൻ തീരുമാനമെടുത്തിരുന്നു….
അടുത്ത ദിവസം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്നതിന് മുൻപേ ഞാൻ എഴുന്നേറ്റു, അച്ഛന്റെ റൂമിലേക്ക് നടന്നു…

അച്ഛൻ എന്നെക്കണ്ടതും പരിഭ്രമിച്ചുകൊണ്ട് മുഖം വെട്ടിക്കാൻ തുടങ്ങി…

“എന്റെ അച്ഛന്റെ നെഞ്ചിൽ തലവെച്ചു കിടക്കാനുള്ള അവകാശം പോലും ഒരു മകളായ എനിക്കില്ലേ…. പിന്നെന്തിനാണച്ഛാ നമ്മളിവിടെ ജീവിക്കുന്നത്???… ”

മറുത്തെന്തെങ്കിലും പറയാൻ അനുവദിക്കാതെ ഞാൻ അച്ഛന്റെ കയ്യുംപിടിച്ച് പുറത്തേക്ക് നടന്നു, കാര്യം മനസ്സിലാകാതെ അച്ഛൻ എന്റെ കൂടെ പോന്നു…

ഞങ്ങൾ നേരെ ടൗൺ ഹാളിലേക്ക് നടന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ നേരത്തെ വിളിച്ചു തയ്യാറാക്കി നിർത്തിയ മാധ്യമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വന്നിരുന്നു…

“ഇത് എന്റെ അച്ഛൻ… നിങ്ങളുടെയൊക്കെ അച്ഛനെപ്പോലെ സ്നേഹവും വാത്സല്യവും വേണ്ടുവോളം എനിക്ക് തന്ന എന്റെ അച്ഛൻ… പക്ഷെ, ആ അച്ഛനെ ഒന്നുമ്മ വെക്കാൻ, ആ നെഞ്ചിൽ തല ചാഴ്ച്ചുറങ്ങാൻ,ഷർട്ടിടാത്ത ആ മേനിയിൽ കെട്ടിപ്പിടിക്കാൻ എനിക്ക് അനുവാദം നൽകാത്ത സമൂഹമേ…. ഏത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങളെ തെറ്റുകാരാക്കിയത് , ഏത് മുൻവിധികളുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങൾക്കെതിരെ പോസ്റ്റുകൾ ഷെയർ ചെയ്തത്….

കരുതിയിരുന്നോ… നാളെ നിങ്ങൾക്കും ഈ ഗതികേട് വരും, സ്വന്തം അച്ഛനെയും അമ്മയെയും ആലിംഗനം ചെയ്യാൻ സമ്മതിക്കാത്ത, അവരുടെ കൂടെ ഒറ്റക്ക് യാത്ര ചെയ്യാൻ പോലും സമ്മതിക്കാത്ത ഒരു സമൂഹത്തിൽ നാണം കേട്ടു ജീവിക്കുന്ന ഗതികേട്….

ഒരു ഫോണും ഇന്റര്നെറ്റുമുണ്ടെങ്കിൽ ആർക്കും ആരെയും തേജോവധം ചെയ്യാൻ കഴിയുന്ന ഈ നാട്ടിൽ നാളെ നിങ്ങളും ഇരയാക്കപ്പെടും….

എനിക്ക് ഒരപേക്ഷയെ നിങ്ങളോട് പറയാനുള്ളൂ… ഇനിയെങ്കിലും ഇങ്ങനെ കിട്ടുന്ന വാർത്തകളെ മുൻവിധികളില്ലാതെ ആഘോഷിക്കരുത്, അതിൽ തകർന്നുപോകുന്നത് പല ജീവിതങ്ങളാണ്,പല ബന്ധങ്ങളാണ്…. പ്ലീസ്…… ”

(സോഷ്യൽ മീഡിയയിലൂടെ നമ്മൾ പടച്ചുണ്ടാക്കുന്ന കഥകളിൽ ഇരയാകേണ്ടി വന്നവർക്ക് വേണ്ടി, ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് )

രചന #സമീർ #ചെങ്ങമ്പള്ളി

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article4 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!