Connect with us

Kampranthal

തണുപ്പുള്ള ആ രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു

Published

on

“WatchVideo”

രചന: Magesh Boji
തണുപ്പുള്ള ആ രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളാണെങ്കില്‍ ചുമരിനോട് ചേര്‍ന്ന് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്നാണ് തൊട്ടിലില്‍ കിടന്ന മോന്‍ കരഞ്ഞതും , അവള്‍ ഞെട്ടിയുണര്‍ന്നതും. എണീറ്റപാടെ അവളാദ്യം നോക്കിയത് എന്നെയാണ്. എന്നിട്ടൊരു ചോദ്യം , നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാന്ന്. ഞാനാ മുഖത്തേക്ക് ദയനീയമായി നോക്കി.നോട്ടം കണ്ടപ്പോള്‍ ഒരു ദയയുമില്ലാതെ അവള്‍ പറഞ്ഞു , എന്നോടൊന്നും പറയണ്ട , ഞാന്‍ സമ്മതിക്കൂല്ലാന്ന്….! നിരാശനായി തിരിഞ്ഞു കിടന്ന എന്‍റെ നേര്‍ക്ക് വീണ്ടും ആ വായയില്‍ നിന്നും മണി മുത്തുകളൊഴുകി. ” കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ ഞാന്‍ നിങ്ങളോട് പറഞ്ഞതാണ് , അന്ന് നിങ്ങള്‍ സമ്മതിക്കുകയും ചെയ്തതാണ്, ഇനിയെങ്ങാനും വാക്കു മാറ്റിയാല്‍ ”പറഞ്ഞ് മുഴുമിക്കാത്ത ആ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ പുതപ്പാല്‍ മുഖം മൂടി.

ഓര്‍മ്മകള്‍ ഒരു വര്‍ഷം പുറകിലേക്കോടുകയായിരുന്നു. അന്നൊരു തുലാ മാസത്തിലായിരുന്നു ഞങ്ങളുടെ കല്ല്യാണം. ആദ്യരാത്രിയില്‍ എന്നരികിലേക്ക് വരുമ്പോള്‍ എന്തൊരു നാണമായിരുന്നു അവള്‍ക്ക്….! പക്ഷെ ആ നാണം അധിക നേരം നീണ്ട് നിന്നില്ല. പാല്‍ ഗ്ലാസ്സ് എന്‍റെ നേര്‍ക്ക് നീട്ടി അവളൊരൊറ്റ ചോദ്യമായിരുന്നു , ചേട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന്. കള്ളം പറഞ്ഞാല്‍ കണ്ണില്‍ കുരു വരുമെന്ന് പഠിപ്പിച്ച വിലാസിനി ടീച്ചറുടെ മുഖമായിരുന്നപ്പോ മനസ്സില്‍. ജാള്യതയോടെ ഞാന്‍ പറഞ്ഞു , ഉണ്ടായിരുന്നു എന്ന്. അത് കേട്ടപ്പോള്‍ ഒരു ഭാവ മാറ്റവും ആ മുഖത്ത് കണ്ടില്ല. അല്പ നേരത്തെ നിശബ്ദതക്കൊടുവില്‍ നിരാശയോടെ അവള്‍ പറഞ്ഞു , എനിക്കും ഉണ്ടായിരുന്നു ചേട്ടാ ഒരു പ്രണയമെന്ന്…..! കുടിച്ച പാല് ഒരു നിമിഷത്തേക്ക് എന്‍റെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു. തങ്ങിയ പാല് മെല്ലെ, മെല്ലെ ഇറക്കി പാല്‍ ഗ്ലാസ്സ് ഞാന്‍ അവള്‍ക്ക് നീട്ടി. ഒരു നിമിഷം നിശബ്ദമായിരുന്നു ആ മുറി. പെട്ടെന്നാണ് എന്‍റെ സകല നാഡീഞരമ്പുകളും തളര്‍ത്തും വിധം അവള്‍ ഒരാഗ്രഹം പറഞ്ഞത് .

‘ നമുക്കുണ്ടാവുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അയാളുടെ പേരിടണമെന്ന് ‘….! എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. അവളപ്പോ കട്ടിലില്‍ വിതറിയ മൂല്ലപ്പൂവിലേക്ക് നോക്കിയിരുന്ന് പതിയെ കിതക്കുകയായിരുന്നു.ആ മുഖത്ത് വേദനയും നിരാശയും ഞാന്‍ കണ്ടു.അവളുടെ ചേഷ്ടകള്‍ ഞാന്‍ സാകൂതം വീക്ഷിച്ചു.പെരുമാറ്റത്തിലെന്തോ പന്തികേടുള്ളത് പോലെ തോന്നി.വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞാലോന്നാലോചിച്ചു. നാണക്കേടോര്‍ത്തപ്പോള്‍ അത് വേണ്ടാന്ന് വച്ചു. അവളുടെ കൂടെ ഒരു കട്ടിലില്‍ കിടക്കുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മെല്ലെ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങാന്‍ ശ്രമമാരംഭിച്ചു.അതിനിടയില്‍ നിഷ്കളങ്ക ഭാവത്തോടെ അവള്‍ പറഞ്ഞു , പെണ്‍കുട്ടിയാണ് ഉണ്ടാവുന്നതെങ്കില്‍ ചേട്ടന്‍റെ കാമുകിയുടെ പേരിട്ടോ എന്ന്…..! അതും കൂടി കേട്ടപ്പോള്‍ ഞാനവിടെ തരിച്ചിരുന്ന് പോയി. പെട്ടെന്നാണ് അവളുടെ കയ്യിലുള്ള കുപ്പി ഗ്ലാസ്സ് കണ്ണില്‍പ്പെട്ടത്. തഞ്ചത്തിലത് വാങ്ങി. സുരക്ഷിതമായി ടേബിളിലേക്ക് വച്ചു.ഈ സമയത്ത് സംയമനം പാലിക്കലാണ് ഫലപ്രദമായ വഴിയെന്ന് മനസ്സിലാക്കിയ ഞാന്‍ എല്ലാം സമ്മതമാണെന്ന മട്ടില്‍ തലയാട്ടി . മെല്ലെ കട്ടിലിന്‍റെ മൂലയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോഴും ചെവി രണ്ടും കൂര്‍പ്പിച്ച് വെക്കാന്‍ ഞാന്‍ മറന്നില്ല. പക്ഷെ ആദ്യരാത്രിയില്‍ കണ്ട ആളേ ആയിരുന്നില്ല പിന്നീടുള്ള ദിവസങ്ങളില്‍ .

ചായ കൊണ്ടു തരുന്നു , പേസ്റ്റും ബ്രഷും കൊണ്ട് തരുന്നു , തലയില്‍ എണ്ണയിട്ട് തരുന്നു , നടുപ്പുറത്ത് സോപ്പ് തേച്ച് തരുന്നു , തലയില്‍ മസ്സാജ് ചെയ്ത് തരുന്നു . ഒന്നും പറയണ്ട , സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും അവളെന്നെ ശരിക്കും ഞെട്ടിക്കുകയായിരുന്നു.അതിനിടയില്‍ ഇങ്ങനെയൊരു ഭാര്യയെ ഗര്‍ഭിണിയാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം പൂ നുള്ളണ പോലെ എളുപ്പമമായിരുന്നു……! മസാലദോശയും എരിവുള്ള ബിസ്ക്കറ്റും തിന്ന് , തിന്ന് ഒമ്പതാം മാസം തന്നെ പ്രസവം നടന്നു. എന്‍റെ ഈ കയ്യിലേക്ക് ഒരാണ്‍കുഞ്ഞിനെ സമ്മാനിച്ച അവളുടെ നെറ്റിയെ ഞാന്‍ ചുംബനം കൊണ്ട് മൂടി. കളിയും ചിരിയും കുറുമ്പുമായി അവന്‍ ഞങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാക്കി.ഞങ്ങളവനെ മത്സരിച്ച് സ്നേഹിച്ച് തുടങ്ങിയ സമയത്താണ് പേരിടല്‍ ചടങ്ങ് നടത്തണമെന്ന് കാരണവന്‍മാര് പറഞ്ഞത്. പണിക്കരുടെ അടുത്ത് പോയി ചടങ്ങിന് തീയ്യതി കുറിച്ച് വാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ എല്ലാവരും കൂടി കൊലായിലിരുന്ന് പേര് കണ്ട് പിടിക്കുന്ന തിരക്കിലായിരുന്നു.പക്ഷെ അവളെ മാത്രം ആ കൂട്ടത്തില്‍ കണ്ടില്ല . മുറിയിലേക്ക് ചെന്ന് കാര്യമന്യേഷിച്ചപ്പോള്‍ അഴിച്ചിട്ട മുടിയാലേ ഉറഞ്ഞ് തുള്ളി അവള്‍ ചോദിച്ചു , പേരിന്‍റെ കാര്യം പണ്ട് ഞാന്‍ പറഞ്ഞതല്ലേ , എല്ലാം നിങ്ങള്‍ മറന്നോ എന്ന്….!ഉമിനീരിറക്കി ഞാന്‍ കണ്ണ് തുറിച്ച് നിന്നു….!

ആദ്യരാത്രിയില്‍ പറഞ്ഞ കാര്യം അവളിപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ എനിക്കത്ഭുതം തോന്നി. സ്നേഹം കൊണ്ടെന്നെ പൊതിയുമ്പോഴും അവളുടെ മനസ്സില്‍ ആദാനുരാഗത്തിന്‍റെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് എന്നെ തെല്ലൊന്ന് തളര്‍ത്തി.പുറകെ നടന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാനാണീ പുതപ്പ് തല വഴി മൂടി കിടക്കുന്നത് എന്ന ബോധം എന്നെ ഓര്‍മ്മകളില്‍ നിന്ന് തട്ടിയുണര്‍ത്തി. നാളെയാണ് പേരിടല്‍ ചടങ്ങ്.പുതപ്പ് മാറ്റി ഞാന്‍ ഒന്നൂടെ അവളെ നോക്കി . മോനെ തൊട്ടിലിലിട്ടുറക്കി അവളും ഉറങ്ങി കഴിഞ്ഞിരുന്നു.ബന്ധുക്കാരും അയല്‍ക്കാരും രാവിലെ തന്നെ എത്തി. നിലവിളക്കും നിറപറയും അലങ്കരിച്ച പുല്‍പ്പായയില്‍ കുഞ്ഞിനെ മടിയിലിരുത്തി കാരണവര് ഇരുന്നു . അരികിലായി അവളുമുണ്ടായിരുന്നു.മുഹൂര്‍ത്തമായപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അവളിലേക്കായി . അവളെന്നെ ഒന്ന് നോക്കി. മെല്ലെ കുഞ്ഞിന്‍റെ കാതോരം ചെന്നവള്‍ ചുണ്ട് ചേര്‍ത്തു . പതിയെ മന്ത്രിച്ചു , ‘ അരുണ്‍ കുമാര്‍ ‘ എന്ന്.പേര് ചൊല്ലി എണീറ്റ അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു . ആ ചുണ്ടുകള്‍ വിറകൊള്ളുന്നതും കണ്ടു.കാതോരം ചുണ്ടു ചേര്‍ന്ന നിര്‍വൃതിയില്‍ സന്തോഷത്തോടെ കുഞ്ഞ് കൈകാലിട്ടടിച്ചു എന്‍റെ ചങ്കൊന്ന് പിടഞ്ഞു…! അരുണ്‍ കുമാര്‍ എന്ന പേര് എന്‍റെ ഈ ചെവിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. സകലരും ഏറ്റു ചൊല്ലി ആ പേര് .

ആ മുഖങ്ങളിലെല്ലാം സന്തോഷം കളിയാടി…അവളെന്നെ ഒളികണ്ണാലേ നോക്കുന്നുണ്ടായിരുന്നു.സന്തോഷം മുഖത്ത് വരുത്താന്‍ പാടുപെടുന്നതിനിടയിലാണ് മോന്‍റെ കരച്ചില്‍ കേട്ടത്. വാരിയെടുത്ത് ലാളിച്ചിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.അത് കണ്ടപ്പോള്‍ വല്ല്യമ്മ അവളോട് പറഞ്ഞു , അരുണ്‍ കുമാറിന് ഇച്ചിരി പാല് കൊടുക്ക് മോളേന്ന്…….!എന്താന്നറിയില്ല, അത് കേട്ടതും ചെക്കന്‍ കരച്ചില്‍ നിര്‍ത്തി ചിരിക്കാന്‍ തുടങ്ങി….! എന്‍റെ കയ്യില്‍ നിന്ന് മോനെ വാങ്ങാന്‍ കൈ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് നാണവും വിമ്മിഷ്ടവും കണ്ടു. എന്‍റെ മുഖത്ത് നോക്കാതെ മോനെയുമെടുത്ത് പാല് കൊടുക്കാനായി അവള്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ നിന്നു….! എന്നും എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങാറുള്ള ചെക്കന്‍ അന്ന് മുതല്‍ എന്‍റെ തലവെട്ടം കണ്ടാല്‍ അപ്പോ കരയാന്‍ തുടങ്ങും.അഥവാ അവനെയൊന്നെടുത്താല്‍ അപ്പോള്‍ തന്നെ ദേഹത്ത് ഒന്നും രണ്ടും സാധിക്കും.

എണ്ണതേച്ച് കുളിപ്പിക്കുമ്പോഴെങ്ങാനും ഞാനൊന്ന് നോക്കിപ്പോയാല്‍ ചെക്കനപ്പോ കാറി വിളിക്കും.എങ്കിലും ഞാനവനെ കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ചു.അവളാണേല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും അമ്പിനും വില്ലിനും അടുത്തില്ല….!പതിവായി ഞാന്‍ കൊണ്ട് കൊടുക്കാറുള്ള പരിപ്പു വടയും പഴം പൊരിയും പശൂന്‍റെ കാടി വെള്ളത്തില്‍ കിടക്കണത് കണ്ട് പലവട്ടം എന്‍റെ അണ്ണാക്കിലെ പിരി വെട്ടി.ഒരു പെണ്‍കുഞ്ഞ് കൂടി വന്നാലേ , ആ കുഞ്ഞിന് എന്‍റെ പഴയ കാമുകിയുടെ പേരിട്ടാലേ ഈ വീട്ടില്‍ സമത്വം പുലരുകയുള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു. അതിനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്….!രണ്ടാമതൊരു കുട്ടിയുടെ ആവശ്യകതയെ കുറിച്ച് ഞാന്‍ എപ്പോ പറയാന്‍ തുടങ്ങിയാലും അപ്പോഴേക്കും അവള്‍ കൂര്‍ക്കം വലിച്ചുറങ്ങിയിട്ടുണ്ടാവും. ഗത്യന്തരമില്ലാതെ ഞാന്‍ തറയില്‍ കിടന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പാതി സമ്മതം മൂളി. പിന്നീടങ്ങോട്ടുള്ള രാത്രികള്‍ കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. ചെക്കനാണേല്‍ നിര്‍ണ്ണായക സമയം നോക്കി ഉണര്‍ന്നിട്ടുറക്കെ കരയാന്‍ തുടങ്ങും….! അവളാണേല്‍ ആ കരച്ചില്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നത് പോലെയാണ്…..! പിന്നെ താരാട്ട് പാട്ടായി, ലാളിക്കലായി, പാലൂട്ടലായി.ഞാനാ സമയം ചുമരില്‍ കറങ്ങണ ഫാനും നോക്കി കമിഴ്ന്ന് കിടന്നുറങ്ങും.ഇവര് രണ്ടു പേരും തമ്മിലുള്ള ഒത്തുകളിയാണോ ഈ കരച്ചില്‍ എന്ന് പലപ്പോഴും ഞാന്‍ സംശയിച്ചിട്ടുണ്ട്.പക്ഷെ ഞാന്‍ തളര്‍ന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ കര്‍മ്മമേഖലയില്‍ വ്യാപൃതനായി. ഒരു ദിവസം അമ്മികല്ലിന്‍റെ അരികില്‍ നിന്ന് അവള്‍ ഓക്കാനിക്കുന്നത് കണ്ടപ്പോഴാണ് കഷ്ടപ്പാടിന് ഫലമുണ്ടായി എന്ന് ഞാന്‍ മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് ഞാനുരുളാത്ത അമ്പലങ്ങളില്ല , ചെയ്യാത്ത വഴിപാടില്ല….! അവളുടെ വയറ് കണ്ടിട്ട് വല്ല്യമ്മയാണ് പറഞ്ഞത് , ഇത് പെണ്‍കുട്ടി തന്നെയാന്ന്. അത് കേട്ടതിന് ശേഷം എന്നും രാത്രി അവളുറങ്ങി കഴിഞ്ഞാല്‍ ഞാന്‍ മെല്ലെ അവളുടെ വയറ്റിനരികിലേക്ക് ചെന്ന് ചെവിയോര്‍ക്കും. ചവിട്ടും കുത്തും ഇല്ലാതെ വളരെ ശാന്തമായിരുന്നു അവിടം .അതെന്നെ അനന്ദചിത്തനാക്കുമായിരുന്നു. ഒടുവില്‍ ഒമ്പതാം മാസത്തില്‍ തന്നെ അവളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വരാന്തയില്‍ വെപ്രാളം പൂണ്ട് നടന്ന എന്‍റെ മുന്നിലേക്കാണ് മാലാഖയെ പോലെ ആ നേഴ്സ് വന്ന് പറഞ്ഞത് , ഭാര്യ പ്രസവിച്ചു , പെണ്‍കുട്ടിയാണെന്ന്. വീണ്ടും ഞാന്‍ അവളുടെ നെറ്റിയെ ചുംബനം കൊണ്ട് മൂടി. സന്തോഷം ഇരട്ടിയായ നാളുകളായിരുന്നു പിന്നീട്. പക്ഷെ ഓരോ ദിവസം കഴിയും തോറും എന്‍റെ പ്രിയതമയുടെ മുഖത്തൊരു മ്ലാനത തെളിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. അവള്‍ അപ്പോഴേക്കും മകളെ അമ്മു എന്ന് ഓമനപ്പേരിട്ട് വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്നെ കാണുമ്പോള്‍ ആ വിളി കൂടി…..! അധികം വൈകാതെ മകള്‍ടെ പേരിടല്‍ ചടങ്ങും സമാഗതമായി. പണിക്കരുടെ അടുത്ത് പോയി സമയം കുറിച്ചു. വീണ്ടും നിലവിളക്കും നിറപറയും പുല്‍പ്പായയില്‍ ഒരുങ്ങി . കാരണവര് മകളെ മടിയിലിരുത്തി. തൊട്ടരികില്‍ ഊഴം കാത്ത് ഞാന്‍ നിന്നു. എല്ലാവരുടേയും ശ്രദ്ധ എന്‍റെ നേര്‍ക്കായിരുന്നു.ഞാനവളെ ഒന്ന് നോക്കി.

അവളെന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. സമയമായപ്പോള്‍ ഞാനരികിലേക്ക് ചെന്നു. ആ കാതോരം ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു , ‘ പാര്‍വ്വതി’ എന്ന്…..! എന്താന്നറിയില്ല , ആ പേര് ചൊല്ലിയപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിറകൊണ്ടു…..! മെല്ലെ വന്നവള്‍ മകളെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. പക്ഷെ മകള്‍ ഉറക്കെ കരഞ്ഞ് എന്‍റെ നേര്‍ക്ക് ചാടുകയായിരുന്നു. അത് കണ്ട് വല്ല്യമ്മ എന്നോട് പറഞ്ഞു , പാര്‍വ്വതിയെ കൊണ്ട് പോയി ഉറക്ക് മോനേന്ന്….. ഞാനീ നെഞ്ചില്‍ ചേര്‍ത്ത് വച്ച് മൂളിപ്പാട്ട് പാടിയുറക്കുമ്പോള്‍ ദൂരെ നിന്ന് രണ്ട് കണ്ണുകള്‍ പരിഭവത്തോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ മോളെന്നും എന്‍റെ ഈ നെഞ്ചില്‍ കിടന്നേ ഉറങ്ങാറുള്ളൂ. പാര്‍വ്വതിയുടെ കാലില്‍ ഒരു വെള്ളിക്കൊലുസ്സ് ഞാന്‍ കെട്ടിക്കൊടുത്തു. എന്നും പുലര്‍കാലെ പാര്‍വ്വതിയുടെ പാദങ്ങളില്‍ ഞാന്‍ ചുംബിച്ചു. അതിനിടയില്‍ പ്രതിസന്ധികളും പ്രയാസങ്ങളുമായി ജീവിതം മുന്നോട്ട് പോയി. താങ്ങും തണലുമാവുമെന്ന് കരുതിയ ആരെയും ആ വഴിക്ക് കണ്ടില്ല. എന്നും എന്നെയും കാത്ത് ഉമ്മറപ്പടിയിലിരിക്കാന്‍ എന്‍റെ പ്രിയതമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തീരെ തളര്‍ന്നെന്ന് തോന്നുമ്പോള്‍ അവളെന്നെ ചേര്‍ത്ത് പിടിക്കും . ഒരു കൊച്ചു കുഞ്ഞിനെ പോലെന്‍റെ മുടിയില്‍ തലോടും. ഒട്ടും പതറാതെ എന്‍റെ കണ്ണില്‍ നോക്കി ധൈര്യം തരും. എന്‍റെ കാലിടറുമ്പോള്‍ കൈതാങ്ങാവും. എല്ലാ പ്രതിസന്ധിയിലും അതൊന്നുമറിയിക്കാതെ മക്കളെ ഞങ്ങള്‍ രാജകുമാരനും രാജകുമാരിയുമായി വളര്‍ത്തി. കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ച എന്‍റെ മോനെ എന്ന് മുതലാണ് ഞാന്‍ അരുണ്‍ എന്ന് വിളിച്ച് തുടങ്ങിയത് എന്നെനിക്കോര്‍മ്മയില്ല…….!

അമ്മു എന്ന് ഓമനപ്പേരിട്ട് വിളിച്ച മോളെ അവള്‍ എന്ന് മുതലാണ് പാര്‍വ്വതി എന്ന് വിളിച്ച് തുടങ്ങിയതെന്നും എനിക്കോര്‍മ്മയില്ല…..!പക്ഷെ ആ പേരുകളെ പതിയെ പതിയെ ഞങ്ങള്‍ സ്നേഹിച്ച് തുടങ്ങുകയായിരുന്നു. എന്‍റെ നെഞ്ചിലുറങ്ങാന്‍ രണ്ടു മക്കളും മത്സരമായിരുന്നു. അതു കാണുമ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ അവളും ഇത്തിരി സ്ഥലം തേടി എന്നരികിലേക്ക് വരും. ഒരു നിലാവുള്ള രാത്രിയില്‍ ഞാനവളോട് ചോദിച്ചു , നീ ഇപ്പോഴും അയാളെ ഓര്‍ക്കുന്നുണ്ടോന്ന്….. ? അതെ എന്നായിരുന്നു മറുപടി …….!എന്നില്‍ മൗനം നിറഞ്ഞു . ഒരു ദീര്‍ഘനിശ്വാസത്തില്‍ ഞാനെന്‍റെ വേദനയെ ഒതുക്കി. അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു . പതിയെ അവളെന്‍റെ കാതില്‍ വന്ന് പറഞ്ഞു , എന്‍റെ സ്നേഹം തിരിച്ചറിയാതെ പോയ അയാളോട് എനിക്ക് സ്നേഹം മാത്രമല്ല , കടപ്പാട് കൂടിയുണ്ട് , അയാളങ്ങനെ ചെയ്തത് കൊണ്ടല്ലേ എനിക്കെന്‍റെ ഈ ഏട്ടനെ കിട്ടിയതെന്ന്…..!

അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആഭിമാനത്താല്‍ എന്‍റെ കണ്ണും നിറയാന്‍ തുടങ്ങിയിരുന്നു. പരിശുദ്ധമായ എന്‍റെ പ്രണയം തട്ടിത്തെറിപ്പിച്ച് പോയ പാര്‍വ്വതിയോട് എനിക്കിന്നും സ്നേഹമാണ് , തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എന്ന് എനിക്കും പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞില്ല.പകരം ഞാനെന്‍റെ പ്രിയതമയുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു പറയാനുള്ളത് എന്‍റെ കണ്ണുകളില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാവണം അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. അപ്പോഴേക്കും വികൃതികള്‍ രണ്ടും ഉണര്‍ന്നിരുന്നു. കുറുമ്പു കാട്ടി രണ്ടാളും എന്‍റെ നെഞ്ചിലേക്ക് ചാടി കയറിയപ്പോള്‍ പൊട്ടിച്ചിരിയോടെ ഞാന്‍ നാലു പേരേയും ചേര്‍ത്ത് പുതപ്പാല്‍ മൂടി. ആ പുതപ്പിനുള്ളില്‍ ഞങ്ങളും ഞങ്ങളുടെ പരിശുദ്ധ പ്രണയവും സ്നേഹവും വാത്സല്ല്യവുമായി പുനര്‍ജ്ജനി തേടുകയായിരുന്നു………! സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…

Advertisement

Kampranthal

ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖ മുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ

Published

on

By

രചന: നജീബ് കോൽപാടം

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്. സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,, കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,, നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,, നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,, കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം , വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും . മുറിയിലാകെ നിന്റെ ശബ്ദം . ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,, ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ . നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ . ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് , ഏട്ടാ ,, എന്താ വാവേ , ഞാനും പോന്നോട്ടെ പൂരത്തിന് .

ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ . എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,, ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് . എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ. സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,, കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,, ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം . നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,, ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു . കണ്ണേട്ടനല്ലേ .? അതെ കണ്ണേട്ടനാണ് . എന്റെ പേര് റോയ് . ഓ മനസിലായി . കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് . മ്മ് ഞാനൊന്നു ഇരുത്തി മൂളി .

ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു . റോയ് വീട്ടിലെ ആരും വന്നില്ലേ .? ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് , അതെന്താ വീട്ടിലെ ആരും വരാത്തെ. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല . അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ . അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി , ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,? ഏട്ടൻ കളിയാക്കാണോ .? അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,, അതാ ആ വാർഡിലാണ് അവൾ , പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,, ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും , ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് . ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ . എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി , എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,, ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .

സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,, അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു . കണ്ണേട്ടാ ന്റെ കുഞ്ഞു , അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,, അവളെ പോലെ സുന്ദരി പെൺ കുഞ്ഞു . എന്ന വാവേ വീട്ടിൽ പോവാ , വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി . വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു , ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,, വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,, ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,

വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു. ഏട്ടാ ഇവടെ ആരുമില്ലേ ,? ഉണ്ട് വായോ . വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,, അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,, അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ . നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,, തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി , (ന്റെ വാവയുടെ മോളെ നോക്കി) ,

Continue Reading

Kampranthal

താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു..

Published

on

By

രചന: Nijila Abhina

“ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ ചൂണ്ടയിടാൻ ശ്രമിച്ചു കൊണ്ടിരുന്നു ” നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു താടിക്കാരൻ ചെക്കൻ.. നാത്തൂനേ ഒരുപാട് ഇഷ്ടായേങ്കിലും ആ വിളഞ്ഞ വിത്തിനെ എനിക്കoഗീകരിക്കാനായില്ല….. “ആമിയേ കെട്ടിച്ചു വിടുന്നില്ലേ എന്ന ആ വീട്ടുകാരുടെ ചോദ്യത്തിനു ഏട്ടന്റെ മറുപടി അവൾ ചെറിയ കുട്ടിയാന്നാരുന്നു. എപ്പഴും കല്യാണക്കാര്യം പറഞ്ഞു ബഹളം വെക്കുന്ന ഏട്ടന്റെ മറുപടി കേട്ട് ഞാൻ അന്തിച്ചു പോയി.

“ചെറിയ കുട്ടിയാണേലും ജാടയ്ക്ക് ഒരു കുറവും ഇല്ലെന്ന താടിക്കാരന്റെ മറുപടി മറ്റാരും കേട്ടില്ലെങ്കിലും എന്നെ ചൊടിപ്പിച്ചു…… “കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നെങ്കിലും താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു…. പിന്നീട് പലപ്പോഴും കണ്ടു ബസ്‌ സ്റ്റോപ്പിൽ വച്ചും അമ്പലത്തിൽ വച്ചും യാദൃശ്ചികമായി… പകയോടെ നോക്കുന്ന എന്നെ പുഞ്ചിരിച്ചു കാണിച്ച് അവൻ തിരിഞ്ഞ് നടക്കും… വീട്ടിൽ ഏട്ടന്റെയും അമ്മയുടെയും സംസാരത്തിൽ മുഴുവൻ അളിയൻ ചെക്കന്റെ ഗുണഗണങ്ങൾ ആരുന്നു…. ഭക്ഷണം കഴിക്കാതെ അലയുന്ന അനാഥര്ക്ക്‌ ഭക്ഷണപൊതി വാങ്ങി നല്കുന്ന…. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്‌ തടഞ്ഞു നിർത്തി അവരെ പറഞ്ഞയയ്ക്കുന്ന .. അച്ഛനെയും അമ്മേം പെങ്ങളേം പൊന്നുപോലെ സ്നേഹിക്കുന്ന താടിക്കാരന്റെ ഗുണങ്ങൾ… പതിയെ ആ പേര് എന്നിൽ പുഞ്ചിരി വിടര്ത്തി തുടങ്ങിയത് ഞാൻ അറിഞ്ഞു.. വളരെ അപ്രതീക്ഷിതമായി ആയിരുന്നു താടിക്കാരനെ ഞാൻ കോളേജിൽ വച്ചു വീണ്ടും കണ്ടത്.. പക മാറ്റി വെച്ചു മിണ്ടാൻ ചെന്ന എന്നെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ടു പോയപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. അന്ന് ഞാനറിയുകയായിരുന്നു ഞാനവനെ സ്നേഹിച്ചു തുടങ്ങി എന്ന്….. തിരിച്ചു പോകാൻ നേരം താടിക്കാരൻ എന്റടുത്ത് വന്നു പറഞ്ഞു…

“അന്ന് അമ്മൂനെ കാണാൻ നിങ്ങൾ വന്നപ്പോ തന്റടുത്ത് ഒലിപ്പിച്ചോണ്ട് വന്നതൊന്നുമല്ല….. നിന്റെ ഏട്ടൻ പറഞ്ഞിട്ടാ അങ്ങനൊരു നാടകം കളിച്ചേ… വരുന്ന ആലോചനകൾ ഒക്കെ മുടക്കുന്ന നിന്നെ എന്റെ തലയിൽ കെട്ടി വെച്ചാലോ എന്നൊരു മോഹം…. ” സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെങ്കിലും ഏട്ടനോട് ചോതിച്ചില്ല… അവന്റെ വാക്കുകൾ കേട്ടെന്റെ തല മരവിച്ചു പോയിരുന്നു. പിന്നീട് പലപ്പോൾ കണ്ടപ്പോഴും അവന്റെ കൂട്ടു നേടുവാൻ ഞാൻ ശ്രമിച്ചു… ഒടുവിലവന്റെ സൗഹൃദം നേടിയെടുത്തപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നെനിക്ക്…. എന്നുമുളള സംസാരവും ഇടയ്ക്കുള്ള കാണലും ഞങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴി മാറി…. ഏട്ടന്റെ കല്യാണത്തിന് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ് താടിക്കാരനും അച്ഛനും അമ്മേം നാത്തൂനും കൂടി വീട്ടിലേക്ക് വന്നത്. രണ്ടു കല്യാണവും ഒരുമിച്ച് നടത്തിയാലോ എന്ന്……. എന്റെ മനസ്സിൽ നിറഞ്ഞ സന്തോഷത്തേക്കാൾ സന്തോഷം ഏട്ടനും അമ്മയ്ക്കും ആയിരുന്നു…

ഒരേ പന്തലിൽ വച്ച് താടിക്കാരൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഏട്ടന്റെ മനസിലും ഞാൻ നല്ലൊരുകൈകളിൽ എത്തിയ സന്തോഷം ആയിരുന്നു…. ” പോകാൻ നേരം കരഞ്ഞു കാറിവിളിച്ച് ഏട്ടനെ ചുറ്റിപ്പിടിച്ച എന്നോട് ഏട്ടൻ പതിയെ പറഞ്ഞു… “എടി കാന്താരി നിന്നെ കെട്ടിക്കാൻ ഞങ്ങൾ നടത്തിയ നാടകമാ എന്റെയി കല്യാണം വരെ.. ” വാ പൊളിച്ചു നിന്ന എന്റെ വായടച്ച് കൊണ്ട് ഏട്ടൻ പറഞ്ഞു…. “ഒന്ന് പോയേടി പെണ്ണേ എന്നിട്ട് വേണം എനിക്കിവളെം കൊണ്ടൊന്നുപോകാൻ… ” തങ്ങളുടെ പ്ളാനിംഗ് ജയിച്ച സന്തോഷത്തോടെ താടിക്കാരനെന്റെ കൈപിടിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു.. ഈ നാടകം എനിക്കൊത്തിരി ഇഷ്ടായി എന്ന്….

Continue Reading

Kampranthal

എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്

Published

on

By

രചന: Nafiya Nafi

ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ. പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..

പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട്‌ കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്.. പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു “‘നീ വരുന്നോ എന്റെ കൂടെ “‘..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു. വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ…തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്.. “‘ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല “എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്.. എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..

ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു. അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്. ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു.. മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത്‌ ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് “‘അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..

ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി. ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു.. ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും…വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല.. എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു. എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം.. പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി. ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.

പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു. എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത്‌ രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക.. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്.. അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു.. ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.

പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു “‘മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ “‘ എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ . “എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം” എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു. വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും.. നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു

Continue Reading

Writeups

Malayalam Article20 hours ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article3 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article4 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!