Kampranthal
ആരാടീ നിനക്കവൻ.. ഒന്നിച്ച് ബെെക്കിൽ വരാൻ മാത്രം എന്ത് ബന്ധമാടീ നിങ്ങൾ തമ്മിൽ”..

രചന: സാന്ദ്ര P T
ആരാടീ നിനക്കവൻ.. ഒന്നിച്ച് ബെെക്കിൽ വരാൻ മാത്രം എന്ത് ബന്ധമാടീ നിങ്ങൾ തമ്മിൽ”… അച്ഛൻെ കെെ ആദ്യമായി മുഖത്ത് പതിഞ്ഞ വേദനയെക്കാൾ കൂടുതൽ നെഞ്ചിൽ നീറ്റലുണ്ടാക്കിയത് വിനുവേട്ടനെപ്പറ്റിയുള്ള അച്ഛൻെറ ആ ചോദ്യമായിരുന്നു..മുറിയിൽ കയറി തലയണയിൽ മുഖം പൊത്തിക്കരയുമ്പോഴും ആ ചോദ്യം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു…മുറിയ്ക്ക് പുറത്ത് അമ്മയും അച്ഛമ്മയും ശബ്ദം ഉയർത്തിക്കൊണ്ട് തന്നെയിരുന്നു..നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രായം തികഞ്ഞ പെണ്ണിനെ അടുത്ത വീട്ടിലെ ചെക്കനുമായി അടുത്തിടപെഴകാൻ വിട്ടതിന് സ്വയം പഴിച്ചും അതിന് പൂർണ സ്വാതന്ത്ര്യം തന്ന അച്ഛനെയും ചേട്ടനെയും കുറ്റപെടുത്തിയും അമ്മ ഏങ്ങലടിക്കുന്നത് കണ്ടപ്പോൾ മനസ് ശൂന്യമായിരുന്നു.. ആർക്കാണ് മാറ്റം സംഭവിച്ചത്?….. ഏട്ടനും തനിക്കും ചോറു വാരിത്തരുന്നതിനോടൊപ്പം തൊട്ടടുത്ത വീട്ടിലേതായിരുന്നിട്ട് കൂടി വിനുവേട്ടനും വാരിക്കൊടുത്തിരുന്ന അച്ഛമ്മയ്ക്കോ??കൊണ്ടുവരുന്ന പലഹാരപ്പൊതി “രണ്ട് ഏട്ടന്മാർക്കും കൂടി കൊടുക്കണമെന്ന്” പറഞ്ഞ് നെറുകയിൽ മുത്തം തന്ന അച്ഛനോ??.സ്കൂളിൽ പോകുമ്പോൾ “ഉണ്ണി ശ്രദ്ധിയ്ക്കില്ല. ൻെറ മോൾ വിനുവേട്ടൻെറ കയ്യിൽ മുറുകെ പിടിച്ചോണേ” എന്ന് പറഞ്ഞു വിട്ടിരുന്ന അമ്മയ്ക്കോ???..ആർക്കൊക്കെ മാറ്റം വന്നാലും അമ്മൂട്ടീന്ന് വിളിച്ച് വരുന്ന വിനുവേട്ടനോടുള്ള തൻെറ സ്നേഹത്തിന് മാറ്റം വരുകയില്ല.. ഓർമ്മ വെച്ച നാൾ മുതൽ അമ്മൂന് രണ്ട് ഏട്ടന്മാരുണ്ടെന്ന് കേട്ടാണ് വളർന്നത്.. ബന്ധങ്ങളെപറ്റി മനസിലാക്കാൻ പ്രായമായപ്പോഴാണ് ഉണ്ണി സ്വന്തം ഏട്ടനാണെന്നും വിനുവേട്ടൻ അയൽവാസിയാണെന്നും തിരിച്ചറിഞ്ഞത്.. എന്നിട്ടും മനസിൽ പതിഞ്ഞത് തിരുത്തിയില്ല…പക്ഷേ അത് പറഞ്ഞ് തന്നവർ തന്നെ ഇന്ന് തന്നെ ശാസിക്കുന്നു.. അതിരുകളിടുന്നു…ഉണ്ണിയേട്ടൻെറ ബെെക്കിൻെറ ശബ്ദം കേട്ടപ്പോൾ അറിയാതെ നെഞ്ചിടിപ്പ് കൂടി… ഇനി ഉണ്ണിയേട്ടനും മാറിയിട്ടുണ്ടാവുമോ.. അത് മാത്രം തനിക്ക് സഹിക്കില്ല…
ആരൊക്കെ സംശയിച്ചാലും ഉണ്ണിയേട്ടനു തന്നെ വിശ്വാസമാണെന്നതായിരുന്നു തന്റെ ധെെര്യം….അമ്മയും അച്്ഛമ്മയും എന്തൊക്കെയോ ഏട്ടനോട് പറഞ്ഞ് കൊടുക്കണു…അച്ഛൻ ഒന്നും മിണ്ടണില്ല…ഉണ്ണിയേട്ടൻ കതക് തുറന്ന് മുറിയിലേക്ക് വന്നു..”ഈ കേട്ടതൊക്കെ സത്യാണോ അമ്മൂ” ഏട്ടന്റെ ആ ചോദ്യത്തിന് ഉള്ളിലെ തേങ്ങലിനെ പുറത്ത് കൊണ്ടുവരാനുള്ള ശക്തിയുണ്ടായിരുന്നു… ” എനിക്കറിഞ്ഞൂടെടീ നിന്നേം അവനേം.. മുട്ടിലിഴയണ പ്രായം തൊട്ട് കൂടെയുണ്ടവൻ.. ആങ്ങളയുടെ സ്ഥാനത്ത് നിന്ന് എന്നേക്കാൾ നന്നായി അവൻ നിന്നെ നോക്കുന്നത് കണ്ട് എനിക്ക് പോലും അസൂയ തോന്നിയിട്ടുണ്ട്.. ഏട്ടന് വിശ്വാസമാട്ടോ ൻെറ കുട്ടിയെ”വിതുമ്പുന്ന തന്നെ നെഞ്ചിൽ ചേർത്തു ഏട്ടൻ പറഞ്ഞ വാക്കുകൾ സന്തോഷത്തേക്കാൾ കൂടുതൽ ആത്മവിശ്വാസമാണ് നൽകിയത്… “അവരു പറയണതൊന്നും കാര്യാക്കണ്ട.. അവരൊക്കെ പഴയ ആളുകളല്ലേ.. സ്വന്തം മകളെപറ്റി ആരെങ്കിലും മോശം പറയണ കേട്ടാൽ സങ്കടാവും.. അത്രേയുള്ളൂ.. മോളത് കാര്യാക്കണ്ട… പിന്നെ ഇന്നത്തെക്കാലത്ത് ആരെയാ വിശ്വസിക്കാൻ പറ്റുക.. അതിൻെറ പേടി കൊണ്ട് കൂടീയാ.. നിന്നെ നീ സൂക്ഷിച്ചാൽ മതി.. അതിനുള്ള പക്വത നിനക്കുണ്ട്…”ശരിയാണ്.. രക്തബന്ധങ്ങൾക്ക് പോലും വിലയില്ലാത്ത ഇന്നത്തെക്കാലത്ത് അവർ പേടിച്ചതിൽ തെറ്റ് പറയാനാവില്ല… ” ഒരു വയറ്റിൽ പിറന്നില്ലേലും അമ്മു വിനൂന് അനിയത്തി തന്നെയാണ്.. അത് മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കുക…”മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഏട്ടൻ എല്ലാവരോടുമായി ഇത് പറഞ്ഞു …സംശയിച്ചവരോട് തോറ്റ് പിന്മാറാൻ താനും ഒരുക്കമല്ലായിരുന്നു… കൂടെപ്പിറക്കാതെയും കൂടപ്പിറപ്പാകുമെന്ന് വിനുവേട്ടനും തനിക്ക് തെളിയിച്ച് തന്നു കൊണ്ടിരുന്നു.. ഇഷ്ടം തോന്നിയ പെണ്ണിനെ പറ്റി ആദ്യം തന്നോട് പറഞ്ഞു വിനുവേട്ടൻ.. ആ ഇഷ്ടത്തിന് സകല സപ്പോർട്ടും നൽകി കൂടെ നിന്നതും താനാണ്..
ഇഷ്ടം വീട്ടിലറിഞ്ഞ് വിവാഹം നടത്താനുള്ള തീരുമാനത്തിലെത്തിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അമ്മൂൻെറ കല്ല്യാണം കഴിഞ്ഞ് മതി എന്റേതെന്ന് വിനുവേട്ടൻ ഉറപ്പിച്ച് പറഞ്ഞു….തനിക്ക് ചെക്കനെ കണ്ടെത്താനും വിവാഹം ഉറപ്പിക്കാനും മുന്നിൽ വിനുവേട്ടൻ ഉണ്ടായിരുന്നു..കല്ല്യാണത്തിൻെറ ഒരുക്കങ്ങൾക്കായി ഒാടി നടക്കുന്ന വിനുവേട്ടനെ കണ്ടപ്പോൾ പലരുടെയും ഉള്ളിലെ സംശയങ്ങൾ ഉരുകിയൊലിച്ചിരുന്നു…..കല്ല്യാണത്തലേന്ന് വിയർത്തൊലിച്ച് വന്ന് ഒരു ജോടി സ്വർണകൊലുസ് തൻെറ കയ്യിലേക്ക് വെച്ചു തന്ന് ധൃതിയിൽ പോയ വിനുവേട്ടനെ നോക്കി നിന്നപ്പോൾ നെഞ്ചു പിടഞ്ഞു…. കല്ല്യാണത്തിന് ഉണ്ണിയേട്ടനുൾപ്പെടെ എല്ലാവരുടെയും അനുഗ്രഹം വാങ്ങിയപ്പോൾ അച്ഛനാണ് വിനുവേട്ടനെ കൂട്ടിക്കൊണാടു വന്നത്..”ആ കുട്ടി മടുത്തിട്ടുണ്ടാവും.. മതിയാക്കൂ “എന്ന് ആരോ പറഞ്ഞപ്പോഴും വെറ്റിലയും അടയ്ക്കയുമായി ചെന്ന് “ഇതും ൻെറ സ്വന്തം ഏട്ടനാ”ന്ന് പറഞ്ഞ് താൻ ആ കാലിൽ തൊട്ട് നമസ്കരിച്ചപ്പോൾ താനും വിനുവേട്ടനും മാത്രമല്ല അച്ഛനും അമ്മയും അച്ഛമ്മയും കരഞ്ഞു…..
താലി കെട്ടിൻെറ സമയത്ത് രണ്ടാളെയും അവിടെങ്ങും കണ്ടില്ല..സദ്യയുടെ നേരത്ത് രണ്ടാളും വിളമ്പാൻ മുന്നിലുണ്ടായിരുന്നു.. ്അടുത്ത് നിന്ന ആരോ അതാണ് പെണ്ണിൻെറ ആങ്ങളമാർ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽതോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു…..യാത്ര പറഞ്ഞിറങ്ങാൻ നേരം രണ്ടാളും മുന്നിൽ വന്നു.. കരയുന്ന തന്നെ കളിയാക്കി യാത്രയാക്കുമ്പോഴും അവരുടെ നിറഞ്ഞു വരുന്ന കണ്ണുകളെ തടഞ്ഞു നിർത്താൻ അവർ ശ്രമിച്ചിരുന്നു…ജനിച്ച വീട്ടിലെ വിരുന്നുകാരിയായി തിരിച്ചു വരുമ്പോൾ തന്നെ കാത്തിരിക്കുന്ന രണ്ട് ഏട്ടന്മാരുടെ കരുതലും വാത്സല്യവുമായിരുന്നു പുതിയ ജീവിതത്തിലേക്കുള്ള തന്റെ മുതൽക്കൂട്ട്….സഹോദരങ്ങളാകാൻ കൂടെപ്പിറക്കണമെന്നില്ല. രക്തബന്ധമല്ലാതിരുന്നിട്ട് കൂടി സാഹോദര്യം കാത്തു സൂക്ഷിക്കുന്ന ഒരുപാട് നല്ല മനസുകളുണ്ട്. സമൂഹത്തിൻെറ കഴുകൻ കണ്ണുകൾ കൊത്തി വലിക്കുമ്പോഴും സാഹോദര്യത്തിൻെറ പവിത്രത കളയാതെ കാക്കുന്ന കുറേ ബന്ധങ്ങൾ… സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…
Kampranthal
ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖ മുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ

രചന: നജീബ് കോൽപാടം
മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്. സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,, കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,, നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,, നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,, കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം , വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും . മുറിയിലാകെ നിന്റെ ശബ്ദം . ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,, ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ . നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ . ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് , ഏട്ടാ ,, എന്താ വാവേ , ഞാനും പോന്നോട്ടെ പൂരത്തിന് .
ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ . എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,, ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് . എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ. സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,, കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,, ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം . നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,, ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു . കണ്ണേട്ടനല്ലേ .? അതെ കണ്ണേട്ടനാണ് . എന്റെ പേര് റോയ് . ഓ മനസിലായി . കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് . മ്മ് ഞാനൊന്നു ഇരുത്തി മൂളി .
ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു . റോയ് വീട്ടിലെ ആരും വന്നില്ലേ .? ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് , അതെന്താ വീട്ടിലെ ആരും വരാത്തെ. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല . അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ . അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി , ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,? ഏട്ടൻ കളിയാക്കാണോ .? അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,, അതാ ആ വാർഡിലാണ് അവൾ , പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,, ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും , ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് . ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ . എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി , എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,, ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .
സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,, അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു . കണ്ണേട്ടാ ന്റെ കുഞ്ഞു , അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,, അവളെ പോലെ സുന്ദരി പെൺ കുഞ്ഞു . എന്ന വാവേ വീട്ടിൽ പോവാ , വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി . വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു , ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,, വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,, ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,
വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു. ഏട്ടാ ഇവടെ ആരുമില്ലേ ,? ഉണ്ട് വായോ . വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,, അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,, അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ . നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,, തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി , (ന്റെ വാവയുടെ മോളെ നോക്കി) ,
Kampranthal
താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു..

രചന: Nijila Abhina
“ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ ചൂണ്ടയിടാൻ ശ്രമിച്ചു കൊണ്ടിരുന്നു ” നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു താടിക്കാരൻ ചെക്കൻ.. നാത്തൂനേ ഒരുപാട് ഇഷ്ടായേങ്കിലും ആ വിളഞ്ഞ വിത്തിനെ എനിക്കoഗീകരിക്കാനായില്ല….. “ആമിയേ കെട്ടിച്ചു വിടുന്നില്ലേ എന്ന ആ വീട്ടുകാരുടെ ചോദ്യത്തിനു ഏട്ടന്റെ മറുപടി അവൾ ചെറിയ കുട്ടിയാന്നാരുന്നു. എപ്പഴും കല്യാണക്കാര്യം പറഞ്ഞു ബഹളം വെക്കുന്ന ഏട്ടന്റെ മറുപടി കേട്ട് ഞാൻ അന്തിച്ചു പോയി.
“ചെറിയ കുട്ടിയാണേലും ജാടയ്ക്ക് ഒരു കുറവും ഇല്ലെന്ന താടിക്കാരന്റെ മറുപടി മറ്റാരും കേട്ടില്ലെങ്കിലും എന്നെ ചൊടിപ്പിച്ചു…… “കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നെങ്കിലും താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു…. പിന്നീട് പലപ്പോഴും കണ്ടു ബസ് സ്റ്റോപ്പിൽ വച്ചും അമ്പലത്തിൽ വച്ചും യാദൃശ്ചികമായി… പകയോടെ നോക്കുന്ന എന്നെ പുഞ്ചിരിച്ചു കാണിച്ച് അവൻ തിരിഞ്ഞ് നടക്കും… വീട്ടിൽ ഏട്ടന്റെയും അമ്മയുടെയും സംസാരത്തിൽ മുഴുവൻ അളിയൻ ചെക്കന്റെ ഗുണഗണങ്ങൾ ആരുന്നു…. ഭക്ഷണം കഴിക്കാതെ അലയുന്ന അനാഥര്ക്ക് ഭക്ഷണപൊതി വാങ്ങി നല്കുന്ന…. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ് തടഞ്ഞു നിർത്തി അവരെ പറഞ്ഞയയ്ക്കുന്ന .. അച്ഛനെയും അമ്മേം പെങ്ങളേം പൊന്നുപോലെ സ്നേഹിക്കുന്ന താടിക്കാരന്റെ ഗുണങ്ങൾ… പതിയെ ആ പേര് എന്നിൽ പുഞ്ചിരി വിടര്ത്തി തുടങ്ങിയത് ഞാൻ അറിഞ്ഞു.. വളരെ അപ്രതീക്ഷിതമായി ആയിരുന്നു താടിക്കാരനെ ഞാൻ കോളേജിൽ വച്ചു വീണ്ടും കണ്ടത്.. പക മാറ്റി വെച്ചു മിണ്ടാൻ ചെന്ന എന്നെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ടു പോയപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. അന്ന് ഞാനറിയുകയായിരുന്നു ഞാനവനെ സ്നേഹിച്ചു തുടങ്ങി എന്ന്….. തിരിച്ചു പോകാൻ നേരം താടിക്കാരൻ എന്റടുത്ത് വന്നു പറഞ്ഞു…
“അന്ന് അമ്മൂനെ കാണാൻ നിങ്ങൾ വന്നപ്പോ തന്റടുത്ത് ഒലിപ്പിച്ചോണ്ട് വന്നതൊന്നുമല്ല….. നിന്റെ ഏട്ടൻ പറഞ്ഞിട്ടാ അങ്ങനൊരു നാടകം കളിച്ചേ… വരുന്ന ആലോചനകൾ ഒക്കെ മുടക്കുന്ന നിന്നെ എന്റെ തലയിൽ കെട്ടി വെച്ചാലോ എന്നൊരു മോഹം…. ” സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെങ്കിലും ഏട്ടനോട് ചോതിച്ചില്ല… അവന്റെ വാക്കുകൾ കേട്ടെന്റെ തല മരവിച്ചു പോയിരുന്നു. പിന്നീട് പലപ്പോൾ കണ്ടപ്പോഴും അവന്റെ കൂട്ടു നേടുവാൻ ഞാൻ ശ്രമിച്ചു… ഒടുവിലവന്റെ സൗഹൃദം നേടിയെടുത്തപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നെനിക്ക്…. എന്നുമുളള സംസാരവും ഇടയ്ക്കുള്ള കാണലും ഞങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴി മാറി…. ഏട്ടന്റെ കല്യാണത്തിന് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ് താടിക്കാരനും അച്ഛനും അമ്മേം നാത്തൂനും കൂടി വീട്ടിലേക്ക് വന്നത്. രണ്ടു കല്യാണവും ഒരുമിച്ച് നടത്തിയാലോ എന്ന്……. എന്റെ മനസ്സിൽ നിറഞ്ഞ സന്തോഷത്തേക്കാൾ സന്തോഷം ഏട്ടനും അമ്മയ്ക്കും ആയിരുന്നു…
ഒരേ പന്തലിൽ വച്ച് താടിക്കാരൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഏട്ടന്റെ മനസിലും ഞാൻ നല്ലൊരുകൈകളിൽ എത്തിയ സന്തോഷം ആയിരുന്നു…. ” പോകാൻ നേരം കരഞ്ഞു കാറിവിളിച്ച് ഏട്ടനെ ചുറ്റിപ്പിടിച്ച എന്നോട് ഏട്ടൻ പതിയെ പറഞ്ഞു… “എടി കാന്താരി നിന്നെ കെട്ടിക്കാൻ ഞങ്ങൾ നടത്തിയ നാടകമാ എന്റെയി കല്യാണം വരെ.. ” വാ പൊളിച്ചു നിന്ന എന്റെ വായടച്ച് കൊണ്ട് ഏട്ടൻ പറഞ്ഞു…. “ഒന്ന് പോയേടി പെണ്ണേ എന്നിട്ട് വേണം എനിക്കിവളെം കൊണ്ടൊന്നുപോകാൻ… ” തങ്ങളുടെ പ്ളാനിംഗ് ജയിച്ച സന്തോഷത്തോടെ താടിക്കാരനെന്റെ കൈപിടിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു.. ഈ നാടകം എനിക്കൊത്തിരി ഇഷ്ടായി എന്ന്….
Kampranthal
എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക് വേണ്ടിയാണ്

രചന: Nafiya Nafi
ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക് വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ. പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..
പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട് കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്.. പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു “‘നീ വരുന്നോ എന്റെ കൂടെ “‘..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു. വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ…തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്.. “‘ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല “എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്.. എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..
ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു. അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്. ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു.. മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത് ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് “‘അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..
ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി. ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു.. ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും…വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല.. എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു. എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം.. പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി. ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.
പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു. എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത് രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക.. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്.. അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു.. ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.
പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു “‘മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ “‘ എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ . “എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം” എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു. വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും.. നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു
-
Malayalam Article10 months ago
മതേതര കേരളത്തിന്റെ മുഖം ഇതാണ്, ഹിന്ദു ഭക്തിഗാനം ആസ്വദിച്ച് പാടുന്ന മുസ്ലിം യുവതി
-
Current Affairs1 year ago
വരാൻ പോകുന്ന വൻ ദുരന്തം.. മുല്ലപ്പെരിയാർ …ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല..3 ജില്ലകൾ ഓർമകളിൽ മാത്രമാകും …..
-
Malayalam Article10 months ago
മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം ഈ കുറിപ്പും ഒന്ന് വായിക്കൂ..
-
Current Affairs1 year ago
മത്സ്യ കന്യക സങ്കൽപ്പം യാഥാർഥ്യമോ ?? കൊച്ചിൻ ഹാർബറിൽ നിന്നും മത്സ്യ കന്യകയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ!
-
Current Affairs11 months ago
മൃതദേഹങ്ങള്ക്കൊപ്പം സെക്സിലേര്പ്പെടും ,തലവെട്ടി മാറ്റിയവരുടെ രക്തം കുടിക്കും,ലോകത്തെ ഏറ്റവും ക്രൂരയായ സുന്ദരി …!!
-
Malayalam Article1 year ago
ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് കത്തിക്കയറുന്നു..
-
Film News1 year ago
കാവ്യയുടെ പ്രതികരണം കേട്ട് ദിലീപും കുടുംബവും ഞെട്ടി !!
-
Uncategorized1 year ago
പ്രണയിതാക്കള് വിവാഹത്തിന് ശേഷം ആത്മഹത്യ ചെയ്തു