പെണ്ണുകാണലിനു ശേഷം ഒരു വർഷം പ്രണയിച്ചിട്ടാണ് ഞാനും അവളും വിവാഹിതരായത്

0
107

രചന: ദേവിക മഹേഷ്

പെണ്ണുകാണലിനു ശേഷം ഒരു വർഷം പ്രണയിച്ചിട്ടാണ് ഞാനും അവളും വിവാഹിതരായത്.. അതുകൊണ്ടുതന്നെ അവളുടെ ഇഷ്ടങ്ങൾ എനിക്കും എന്റെ ഇഷ്ടങ്ങൾ അവൾക്കും ഒരു പരിധിവരെ അറിയാമായിരുന്നു.സിനിമ ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുപോലെ താൽപര്യം ഉള്ള മേഘല ആണ്.എന്നാൽ, തമിഴ് സിനിമകൾ കുട്ടുകാരുടെ കൂടെ പോയി കാണുമ്പോൾ ഉള്ള ഒരു ആഘോഷം ഒന്ന് വേറെയാണ്.. അങ്ങനെ കല്യാണം കഴിഞ്ഞ് ഒരു 2 ആഴ്ച്ച കഴിഞ്ഞ് കാണും,അവളുടെ കൂടെ ഇരിക്കുന്നതിനിടെ ഒരു ഫോൺ കോൾ… വെളിച്ചത് മ്മടെ ചങ്ങായി തന്നെയാണ്… വിജയുടെ പുതിയ പടം ഇറങ്ങി… നൈറ്റ് ഷൊ കാണാൻ വേണ്ടി വിളിച്ചതാണ് പഹയൻ… ഇനി ഈ കാര്യം മാളുവിനോട് അവതരിപ്പിക്കണം… അവളെ ഒറ്റയ്ക്ക് ആക്കി ഞാനെങ്ങും പോകുന്നത് അവൾക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല.. എങ്കിലും ഒന്നു പറഞ്ഞു നോക്കാം….സകല ധൈര്യവും സംഭരിച്ച് ഞാൻ അവളോട് കാര്യം പറഞ്ഞു…. അവൾ ആദ്യമൊന്നു ചിരിച്ചു… പിന്നെ എന്നോട് ഒരു കാര്യം പറഞ്ഞു…

” അഭിയേട്ടാ, സിനിമയ്ക്ക് ഒക്കെ പൊയ്ക്കോ, പക്ഷേ കൂട്ടുകാരെ കാണുമ്പോൾ എന്നെ മറന്നിട്ടില്ല എന്ന് ഉറപ്പാക്കാൻ വേണ്ടി തിരിച്ചുവരുമ്പോൾ എനിക്കൊരു ഡയറി മിൽക്ക് കൊണ്ടുവരണം, അല്ലേൽ ഞാൻ ഏട്ടനെ വീട്ടിൽ കയറ്റില്ല. അത് സമ്മതമാണെങ്കിൽ പൊയ്ക്കോളൂ”… അവൾ സമ്മതിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു എനിക്ക്..”എന്റെ മാളുവിനെ ഞാൻ മറക്കുമോ”, എന്നുപറഞ്ഞ് ആവേശത്തോടെ ഞാൻ റെഡിയായി കാർ എടുത്തു മാളുവിന് റ്റാറ്റ കൊടുത്ത് ഇറങ്ങി…..ഒരു അടിപൊളി സിനിമ കണ്ട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഒരു 11 മണിയായപ്പോൾ ഞാൻ വീട്ടിൽ എത്തി… കോളിംഗ് ബെൽ അടിച്ചു.. മാളു വന്ന് കതക് തുറന്നു..സതൃം പറഞ്ഞാൽ മാളുവിന്റെ മുഖം കണ്ടപ്പോൾ ആണ് ഞാൻ ഡയറി മിൽക്കിന്റെ കാര്യം ഓർത്തത്.. ഭാഗ്യം എന്തായാലും ഞാൻ വീടിന്റെ അകത്ത് കയറി ഇനി അവൾ പുറത്താക്കിയില്ല…”ഡയറി മിൽക്ക് എവിടെ”, അവൾ ചോദിച്ചു. ചെറിയ ഒരു കള്ളചിരിയോടെ ഞാൻ അവളോട് പറഞ്ഞു “കൊണ്ടുവന്നില്ല” എന്ന്…അവൾ ഒന്ന് ചിരിച്ചു.. പിന്നെ എന്നെ പുറത്തേക്ക് തള്ളി…

എന്നിട്ട് ഇന്ന് രാത്രി അവിടെ കിടന്നോളാൻ പറഞ്ഞു…പണി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.. പിറ്റേന്ന് രാവിലെ കടയിൽ പോയി ഡയറി മിൽക്ക് വാങ്ങി കൊണ്ട് കൊടുത്തപ്പോൾ ആണ് അവൾടെ മുഖത്ത് ചിരി വിടർന്നത്… വീടിനകത്തു കയറി ഡൈനിംഗ് ടേബിളിൽ നോക്കിയപ്പോൾ ആണ് അവൾ ഇന്നലെ രാത്രി ആഹാരം കഴിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായത്.. അന്നുമുതൽ ഇന്നുവരെ ഏതു സിനിമ അവളെ കൂട്ടാതെ കണ്ടാലും ഞാൻ ഒരു ഡയറി മിൽക്ക് വാങ്ങിക്കൊണ്ട് മാത്രമേ വീട്ടിലെത്താറുള്ളു.. അത് അവളോടുള്ള സ്നേഹം കൊണ്ടു മാത്രമല്ല, രാത്രി ഒറ്റയ്ക്ക് തണുപ്പത്ത് വീടിന് വെളിയിൽ കിടക്കുന്നതായി ഓർക്കാൻ പോലും എനിക്ക് പറ്റാത്തത് കൊണ്ട് കൂടെ ആണ്…..