വിജയിയുടെ കൂറ്റന്‍ കട്ട്‌ഔട്ട് തകര്‍ന്നുവീണു; അപകടം ഒഴിവായി

0
87

ആറ്റിങ്ങല്‍: വിജയിയുടെ കൂറ്റന്‍ കട്ട്‌ഔട്ട് തകര്‍ന്നുവീണ് അപകടം ഒഴിവായി. അദ്ദേഹത്തി​െന്‍റ സിനിമയായ ‘സര്‍ക്കാറി’​െന്‍റ റിലീസിനോടനുബന്ധിച്ച്‌ ആറ്റിങ്ങല്‍ ഗംഗ തിയറ്ററിന് മുന്നില്‍ ഉയര്‍ത്തിയിരുന്ന അമ്ബതടിയിലേറെ ഉയരമുള്ള കട്ട്‌ഔട്ടാണ് തകര്‍ന്നു തിയറ്റര്‍ കോമ്ബൗണ്ടിനുള്ളിലേക്ക് പതിച്ചത്.

ഷോ നടക്കുന്ന സമയം ആയിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. കട്ടൗട്ട് വീണതോടെ ഉള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ദേശീയപാതയിലേക്ക് മറിഞ്ഞിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് ബോര്‍ഡ് ഉയര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്നറിയിച്ചു.