Connect with us

Film News

നമ്മുടെ മലയാളം ഇൻസ്ട്രയിൽനിന്നും വളർന്നു ലേഡി സൂപ്പർസ്റ്റാർ ആയ ഒരു നായിക ഉണ്ട്

Published

on

“WatchVideo”

സാധാരണ നായിക സങ്കൽപ്പങ്ങൾക്കപ്പുറം എത്തിനിൽക്കുന്ന ഒരുപാട് അഭിനയത്രികൾ സിനിമയിലുണ്ട്. സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായ ധാരാളം ചിത്രങ്ങളുമുണ്ട്. എന്നാൽ നമ്മുടെ മലയാളം ഇൻസ്ട്രയിൽനിന്നും വളർന്നു ലേഡി സൂപ്പർസ്റ്റാർ ആയ ഒരു നായിക ഉണ്ട്, “നയൻതാര”. അത്ര എളുപ്പമല്ലായിരുന്നു ബഹുദൂരം പിന്നിട്ട ഈയാത്ര പ്രത്യേകിച്ചും പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയിൽ.

ഈ സൂപ്പർസ്റ്റാർ പദവി പലതവണ തർക്കവിഷയമായിട്ടുണ്ട്. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമാ ജീവിതത്തിലേക്ക് കടക്കുന്നത്. അതിനുശേഷം നാട്ടുരാജാവ്‌, വിസ്മയതുമ്പത്ത് എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2005ൽ പുറത്തിറങ്ങിയ “അയ്യ” ആണ് ആദ്യ തമിഴ് ചിത്രം. അതിനുശേഷമുള്ള രജനികാന്ത് നായകനായ “ചന്ദ്രമുഖി”യും, സൂര്യ നായകനായ ഗജിനിയും വൻ വാണിജ്യവിജയങ്ങളായി. ഇതോടെ നയൻതാര തമിഴിലെയും തിരക്കുള്ള നായികയായി മാറി. 2007ൽ പുറത്തിറങ്ങിയ “ബില്ല”യിലെ വേഷം വളരെയേറെ ശ്രദ്ധനേടിയതോടൊപ്പം നയൻതാരക്കു ഗ്ലാമർ പദവിയും നൽകി. പ്രശസ്ത വിതരണക്കാരൻ അഭിരാമി രാമനാഥന്റെ വാക്കുകളിലേക്ക് “മറ്റു താരങ്ങളെ അപേക്ഷിച്ച് നയൻതാരയ്ക്ക് നല്ല ഓപ്പണിങ് മാർക്കറ്റ് ഉണ്ട്, ശക്തമായ നായക സാന്നിധ്യം ഇല്ലെങ്കിൽപ്പോലും നയൻതാരയുടെ പ്രസെൻസ്സ് തീയറ്ററുകളിലേക്ക്‌ പ്രേക്ഷകരെ ആകർഷിക്കുന്നു”.

2010ൽ നയൻതാര നായികയായ ചിത്രങ്ങൾ മിക്കതും വൻവിജയങ്ങളായതോടെ അവരുടെ കരിയർഗ്രാഫ് കുത്തനെ ഉയർന്നു. ഇതോടൊപ്പം തന്നെ നയൻതാരയുടെ മാർക്കറ്റും കൂടി. അവരുടെ ശക്തമായ സാന്നിധ്യം പല ചിത്രങ്ങളിലേക്കും യുവതലമുറയെ ആകർഷിച്ചു. “മായ” എന്ന ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ ശരണവൻ അവരെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് “ഒരിക്കൽ ഞാൻ അവരോട് ഷൂട്ടിങ്ങിനിടയിൽ സംസാരിച്ചപ്പോൾ അവർ പറഞ്ഞു, ഞാൻ 6 മാസമായി വീട്ടിലേക്ക് പോയിട്ട് നമ്മളിൽ പലർക്കും അത് ചിന്തിക്കാൻ പോലും പറ്റില്ല. അവരുടെ ആത്മാർത്ഥമായ പ്രയത്നം എല്ലാവർക്കും ഒരു പ്രചോദനമാണ്, ഒട്ടും ക്ഷീണം പ്രകടിപ്പിക്കാതെയാണ് അവർ ജോലിചെയ്യുന്നത്. ഒരിക്കലും അവർ സെറ്റുകളിൽ ലേറ്റ് ആകറില്ല. ജോലിയോടുള്ള അവരുടെ പ്രതിബദ്ധതയാണത്”.ഇതുപോലെ മറ്റനവധി സംവിധായകരും ഇതുപോലുള്ള അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.

മറ്റു നായികമാരെപ്പോലെ അവർ മീഡിയയുടെ വെളിച്ചത്തില്ലേക്ക്‌ വരുന്നതിനും പൊതുചടങ്ങുകളിൽ സംബന്ധിക്കുന്നതിനോടും വലിയ താൽപര്യം പ്രകടിപ്പിക്കാറില്ല. നയൻതാരയുടെ “അറം” ത്തിന്റെ സംവിധായകന്റെ വാക്കുകളിലേക്ക് “പല താരങ്ങളും റിസ്ക് ഏറ്റെടുക്കാൻ തയ്യാറല്ല. ഞങ്ങളെ പോലെ ഉള്ള പുതിയ സംവിധായകരോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ. പക്ഷെ നയൻതാര പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്നു. കാലാകാലങ്ങളിൽ അതു തെളിയിക്കുന്നുമുണ്ട്. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതോടെ നിർമാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും ചെയ്തു. കളക്ടറുടെ വേഷം ആണെന്നു പറഞ്ഞതോടെ ഏകദേശം കഥാപാത്രത്തിന്റെ ലുക്കും അവർ തന്നെ സജസ്റ്റ് ചെയ്തു. തന്നാൽ കഴിയും വിധം കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാണ്”.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തിരക്കഥക്കും കഥാപാത്രത്തിന്റെ പ്രാധാന്യത്തിനുമാണവർ പ്രാധാന്യം നൽകുന്നത്. ഇമ്പ്രെസ്ഡ് ആയാൽ തീർച്ചയായും എന്തു റിസ്ക് എടുത്തും അവർ ആ റോൾ ചെയ്യും. ആർപ്പണബോധവും ജോലിയോടുള്ള പ്രതിബധതയുമൊക്കെകൊണ്ട് തന്നെ എങ്ങനെ നയൻതാര ലേഡി സൂപ്പർസ്റ്റാർ ആയെന്നു നമുക്ക് മനസ്സിലാക്കാം.

Advertisement

Film News

ഫേസ്ആപ്പ് തരംഗമാകുന്നു, ചലഞ്ച് ഏറ്റെടുത്ത് സിനിമാ താരങ്ങളും

Published

on

ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും പ്രായമായ  മുഖത്തെ ചെറുപ്പമാക്കിയും അതുപോലെ തിരിച്ചും കാണിക്കുന്ന ആപ്പാണ് ‘ ഫേസ്ആപ്പ്’. ഈ ട്രെന്റിന് പിന്നാലെയാണ് സിനിമ താരങ്ങൾ വരെ. .ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ,  തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്.

അവർ പങ്ക് വെച്ചിരിക്കുന്ന  രസകരമായ ചിത്രങ്ങള്‍ കാണാം:-

Continue Reading

Film News

ഷൈലോക്കിനു തുടക്കമിട്ട് മമ്മൂക്കയും അജയ് വാസുദേവും..!

Published

on

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്.ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.മീന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ
സംഗീതം ഗോപി സുന്ദറും ഛായാഗ്രഹണം രണദീവും നിർവഹിക്കുന്നു.ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞത്

Continue Reading

Film News

കാമുകന്മാരുമായി മദ്യലഹരിയിലുള്ള തമിഴ് യുവതാരങ്ങളുടെ വീഡിയോ വിവാദത്തില്‍, സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

Published

on

നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും തമിഴ് ബിഗ്ബോസ് സീസൺ 2വിലെ ഗ്ലാമർ മത്സരാർഥികളായിരുന്നു. പരിപാടിയില്‍ ശത്രുക്കളായിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവർ  ഈ ഇടെ തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയുണ്ടായി.

യുവനടിമാര്‍ തങ്ങളുടെ സൗഹൃദം ആഘോഷിച്ചത് കാമുകന്മാര്‍ക്കൊപ്പം മദ്യലഹരിയില്‍  ആയിരുന്നു. ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പാർട്ടി നടക്കുന്നതിനിടെ  ലൈവ് വന്നിരുന്നു. ഇരുവരും മദ്യലഹരിയിൽ ഗ്ലാമർ വേഷത്തില്‍ ആയിരുന്നു  പ്രത്യക്ഷപ്പെട്ടത്.

കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. ഇപ്പോള്‍ ഉയരുന്നത് നടിമാർക്കെതിരെ രൂക്ഷ വിമർശനമാണ് . താരങ്ങളുടെ വസ്ത്രധാരണത്തെയും മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നത് മോശമാണെന്നും  പ്രേക്ഷകര്‍ വിമര്‍ശിച്ചു.

യാഷിക ഇപ്പോള്‍ വേഷമിടുന്നത് ഓടവും മുടിയാത ഒളിക്കവും മുടിയാതാ എന്ന ചിത്രത്തിലാണ്. ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന അഡള്‍ട്ട് ഹൊറര്‍ ചിത്രത്തിലൂടെയാണ് ബിഗ് ബോസിലൂടെ വന്ന യാഷിക അഭിനയരംഗത്തെത്തുന്നത്.

Continue Reading

Writeups

Malayalam Article5 days ago

ഇനിയും എന്നെ അപമാനിക്കരുത്… വീട് നിർമാണത്തിനായി പത്ത് ലക്ഷം രൂപ നല്‍കാം

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ പണിയ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ച്‌ നല്‍കാമെന്നായിരുന്നു മഞ്ജുവിന്റെ വാഗ്ദാനം. എന്നാൽ വാഗ്ദാനം മഞ്ജുവാര്യര്‍ പാലിച്ചില്ല. തുടർന്ന് വീടുവച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി...

Malayalam Article6 days ago

താരരാജാക്കന്മാർ ഉൽഘാടനം നിർവ്വഹിച്ചു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അങ്ങനെ സ്വന്തം ഓഫീസ് സമുച്ചയം [Video]

കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സ്വന്തം ഓഫീസ് സമുച്ചയം എന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായി. കൊച്ചി, പുല്ലേപ്പടിയിലെ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മധുവിന്റെ സാന്നിധ്യത്തിൽ മോഹൻലാലും...

Malayalam Article1 week ago

16 വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും UAE ലേക്ക് പറന്ന സാധാരണക്കാരനായ പയ്യൻ ഇന്ന് ആരാണെന്നു അറിയണ്ടേ?

എല്ലാ ചെറുപ്പക്കാരെയും പോലെ  വർഷങ്ങൾക്ക് മുൻപ് കൂട്ടിവെച്ച കുറെ സ്വപ്‌നങ്ങൾ മാത്രമായ് UAE ലേക്ക് പറന്ന ചെറുപ്പക്കാരൻ ഇന്ന് UAE ൽ സ്വന്തമായി ബിസിനസ് നടത്തുന്നു. നൗഫൽ...

Malayalam Article2 weeks ago

നഗരമധ്യത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുളിൽ  ആരോഗ്യവിഭാഗം നടത്തിയ  പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വീണ്ടും വീണ്ടും ഇതേ അനുഭവം നഗരത്തിലെ ഹോട്ടലുകളിൽ വരുന്നതിനെ തുടർന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം...

Malayalam Article2 weeks ago

ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി...

Malayalam Article2 weeks ago

സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനുള്ള മടിയും, അപ്രതീക്ഷിതമായി എത്തിയ ക്യാൻസറും… നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

ക്രിയേറ്റീവ് റൈറ്റിങ് പഠിക്കുന്നതിനായി വെര്‍ജിനീയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രക്കാരിയായ മേഖല. വെര്‍ജീനിയ മേഖലയ്ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു ടെക്‌സാസുകാരിയായ ടെയ്റ്റം. ഇരുവരും തമ്മിൽ...

Malayalam Article2 weeks ago

അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌...

Malayalam Article2 weeks ago

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര...

Malayalam Article2 weeks ago

തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവതയായി എത്തിയത് 60 ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് ദമ്ബതികള്‍ക്കാണ് 60 ലക്ഷവുമായി ഭാഗ്യദേവത തേടി എത്തിയത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആര്‍. നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം...

Malayalam Article2 weeks ago

സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ...

Trending

Don`t copy text!