ഒരേദിവസം അമ്മയ്ക്കും മകള്‍ക്കും സുഖപ്രസവം

0
389

ടെക്സാസ്: ഒരേദിവസം അമ്മയ്ക്കും മകള്‍ക്കും രണ്ട് പിഞ്ചോമനകള്‍ പിറന്നു. അതും ഒരേ ആശുപത്രിയില്‍. ജോര്‍ജിയ സ്വദേശികളായ അമാന്‍ഡ സ്റ്റീഫനും മകള്‍ ഹേലി ബക്സ്റ്റണുമാണ് ഒരേദിവസം പ്രസവിച്ച്‌ വാര്‍ത്തകളിലെ താരമായത്. 40കാരിയായ അമാന്‍ഡയ്ക്ക് ആണ്‍കുഞ്ഞും 20കാരിയായ മകള്‍ ഹേലിയ്ക്ക് പെണ്‍കുഞ്ഞുമാണ് ജനിച്ചത്.

ടെക്സാസിലുള്ള താനെര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു ഇരുവരുടെയും പ്രസവം. ഇരുവരുടെയും സുഖപ്രസവമായിരുന്നെന്നും ഇത് അപൂര്‍വ സന്തോഷമാണെന്നും കുറിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.