Connect with us

Malayalam Article

അശോക മൗര്യ നൂറ്റാണ്ടുകൾക്ക് മുൻപുള്ള അറിയാക്കഥ !

Published

on

ഇന്ത്യയ്‌ക്കൊരു ചരിത്രമില്ലെന്നും, ഉള്ള ചരിത്രം പാമ്പാട്ടികളുടെയും മാജിക്‌ കാണിക്കുന്ന സന്യാസിമാരുടേതുമാണ് എന്നാണ് പാശ്ചാത്യർ ഇന്ത്യയെ വിലയിരുത്തിയത്.ഭാരതത്തിന്റെ സാസ്കാരിക -വൈജ്ഞാനിക പാരമ്പര്യത്തെ നിഷേധിക്കാനും വൈദേശികാധിപത്യം അടിച്ചേല്പിക്കാനുമാണ് എല്ലാ കാലത്തും സാമ്രാജ്യത്വം ശ്രമിച്ചിരുന്നത്.

ഇത്തരം അധിക്ഷേപങ്ങൾക്കും അപക്വമായ വിലയിരുത്തലുകൾക്കുമുള്ള മറുപിടിയാണ് 1922-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് ഹാരപ്പ -മോഹൻജൊദാരോ സെക്ടറിൽ നടത്തിയ ഉദ്ഖനനത്തിന്റെ ഫലമായി ഭാരതത്തിനു മഹത്തായ ഒരു ചരിത്രമുണ്ടെന്നും, അത് ലോകമഹാസാസ്‌കാരങ്ങളോട് കിടപിടിക്കുന്നതാണെന്നും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടു.

പ്രാചീന ഇന്ത്യയുടെ ചാരിത്രം പരിശോധിക്കുമ്പോൾ ചന്ദ്രഗുപ്ത മൗര്യൻ, സമുദ്ര ഗുപ്തൻ, അശോകൻ തുടങ്ങി പ്രതിഭാശാലികളായ മഹായോദ്ധാക്കൾ രാജ്യം അടക്കി ഭരിച്ചതായി കാണാം. രാജവംശത്തിലെ ഭരണാധികാരികളുടെ പൊതുസമ്മതമായ പ്രാകൃത പട്ടികയനുസരിച്ചു CE നാലാം നൂറ്റാണ്ടിൽ തയ്യാറാക്കിയ ആദ്യകാല ചരിത്രം നന്ദരാജ വംശത്തെ മൗര്യന്മാർക്ക് തൊട്ടുമുൻപുള്ള രാജവംശമായി കണക്കാക്കുന്നു. നന്ദരാജവംശത്തിലെ അവസാന രാജാവായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം (BCE 321-184 BCE ).ഇതിൽ ചദ്രഗുപ്തമൗര്യൻ, ബിന്ദുസാരൻ, അശോകൻ വരെയുള്ള മൂന്ന് ചക്രവർത്തിമാരുടെ ഭരണകാലമായ 93 വർഷങ്ങൾ ഭാരതചരിത്രത്തിലെ പ്രധാന കാലഘട്ടമായാണ് വിലയിരുത്തുന്നത്.

മൗര്യ സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു അശോകൻ. അശോക ചക്രവർത്തിയുടെ ജീവിതത്തെക്കുറിച്ചും, ഭരണത്തെക്കുറിച്ചും പ്രധാനമായും അറിവ് ലഭിക്കുന്നത് അശോകൻ സ്ഥാപിച്ച ശിലാശാസനം, പുരാതന ബുദ്ധ, ഹിന്ദു, ജൈന ഗ്രന്ഥങ്ങളിൽ നിന്നാണ്. അദ്ദേഹത്തിന്റെ ജീവചരിത്രത്തെകുറിച്ച് വ്യത്യസ്‌തങ്ങളായ വിവരണങ്ങളാണ് ഈ ഗ്രന്ഥങ്ങൾ നൽകുന്നത്. സങ്കിർണവും ഭ്രമകല്പനകളും ഐതിഹ്യത്തിൽ വിരാചിതവുമായ കഥകൾ പലയിടത്തും കാണാൻ കഴിയും. അത് കൊണ്ട് അശോകനെകുറിച്ച് മനസിലാക്കുന്നതിന് ശിലാശാസനങ്ങളെ പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നു.

അശോകന്റെ ജനനത്തെകുറിച്ചും ആദ്യകാല ജീവിതത്തെകുറിച്ചും അറിവ് ലഭിക്കുന്നത് സംസ്‌കൃത പാഠങ്ങളായ ദിവ്യവാദനയുടെ ഭാഗമായ അശോകവാദനയിൽ നിന്നാണ്. മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ബിന്ദുസാരന്റെയും (ഭരണ കാലം BCE 298-272 BCE)ചമ്പയിലെ ബ്രാഹ്മണന്റെ മകളായ ധർമ്മ (സുഭദ്രാംഗി )യുടെയും പുത്രനായിട്ടാണ് അശോകൻ ജനിച്ചത്. ധർമ്മയിൽ ബിന്ദുസാരനുണ്ടാകുന്ന പുത്രൻ ഒരു മഹായോദ്ധാവാകും എന്ന പ്രവചനം മൂലമാണ് ധർമ്മ ബിന്ദുസാരന്റെ പത്‌നിയായതു. “ദുഃഖം ഇല്ലാത്ത “എന്നർത്ഥമുള്ള “അശോക “എന്ന പേരാണ് അവർ മകന് നൽകിയത്. ധർമ്മയുടെ പുത്രനായി ഒരു ഇളയ സഹോദരൻ (വിതശോകൻ )അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ മൂത്തവരായ ഒട്ടേറെ അർദ്ധ സഹോദരങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ അസാമാന്യ ധൈര്യവും മത്സര ബുദ്ദിയും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൗമാര പ്രായത്തിൽ തന്നെ നിരവധി യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അശോകന് സാധിച്ചു.

ചന്ദ്രഗുപ്തൻ നൽകിയ പ്രദേശങ്ങൾ നിലനിർത്തിയതോടപ്പം മറ്റു ചില രാജ്യങ്ങൾ ബിന്ദുസാരൻ ആക്രമിച്ചു കീഴ്പെടുത്തി. ഉജ്ജയിനിയും തക്ശിലക്കും (തക്ഷശില )ബിന്ദുസാരന്റെ നിയന്ത്രണത്തിലയിരുന്നുവെന്നു ബുദ്ധമത ഐതിഹ്യങ്ങളിൽ കാണാവുന്നതാണ്. തക് ശിലയിലെ ജനങ്ങൾ അവിടുത്തെ മൗര്യ ഭരണാധികാരികൾക്കെതിരെ കലാപമുയർത്തിയപ്പോൾ അതു നിയന്ത്രണത്തിലാകാൻ തന്റെ മകനായ അശോകനെയാണ് ബിന്ദുസാരൻ നിയോഗിച്ചതെന്നു മഹായാനക്കാരുടെ ഗ്രന്ഥമായ ദിവ്യവാധനയിൽ പറയുന്നു. ശ്രീലങ്കൻ പുരാവൃത്തമായ മഹാവംശം അനുസരിച്ചു ബിന്ദുസാരൻ അവസാനമായി കിടപ്പിലായിരുന്നപ്പോൾ ഉജ്ജയിനിയിലെ വൈസ്രോയി അശോകനായിരുന്നു.

ബിന്ദുസാരന്റെ മരണത്തെതുടർന്ന് നടന്ന ആക്രമണങ്ങളെകുറിച്ചും സഹോദരന്മാർക്കിടയിലുണ്ടായ കടുത്ത അധികാര വടംവലികളെകുറിച്ചും ബുദ്ധമത ഐതിഹ്യങ്ങളിൽ കാണാവുന്നതാണ്. ശ്രീലങ്കൻ ബുദ്ധമത ചരിത്രമായ ദീപാവംശ (CE 400)മഹാവംശം (ആദ്യ ഭാഗം തയ്യാറാക്കിയത് 12 ആം നൂറ്റാണ്ടിൽ )അനുസരിച്ചു അശോകൻ തന്റെ മൂത്ത സഹോദരൻ സുമാനയടക്കം 99 സഹോദരന്മാരെ വാളിനിരയാക്കി അധികാരം പിടിച്ചെടുത്തുയെന്നാണ് കാണാൻ കഴിയുന്നത്. ദിവ്യവാദനയിൽ പറയുന്നത് തന്റെ മൂത്ത സഹോദരൻ സൂസിമ തക്ഷശിലയിൽ ഒരു കലാപം അടിച്ചമർത്തി തിരികെ വരുന്നതിനു മുൻപ് അശോകൻ പാടലീപുത്രം പിടിച്ചടക്കിയെന്നും മടങ്ങിയെത്തിയ സൂസിമ സിംഹാസനത്തിനു അവകാശവാദം ഉന്നയിച്ചപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് കാണാൻ കഴിയുന്നത്. മന്ത്രിമാരിലൊരാളായ രാധഗുപ്തന്റെ സഹായം ലഭിച്ചിരുന്നതായും പറയപ്പെടുന്നു. ഈ കൊലപാതക കഥകൾ ചരിത്രപരമായി തെളിവൊന്നും ഇല്ലാത്ത ഐതിഹ്യങ്ങൾ മാത്രമെന്ന് ചരിത്രകാരന്മാരിൽ ഒരു വിഭാഗം വാദിക്കുന്നു. ഇതെല്ലാം തള്ളിക്കളയുന്നതാണ് അശോകന്റെ ശിലാശാസനങ്ങൾ. ശിലാശാസനം 5 ൽ പറയുന്നതനുസരിച്ചു സാമ്രാജ്യ നിയന്ത്രണത്തിൽ ചക്രവർത്തിയുടെ കുടുംബത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നതായി പറയുന്നു. തന്റെ സഹോദരന്മാർ, സഹോദരിമാർ, ബന്ധുക്കൾ എന്നിവരെ പാടലീപുത്രത്തിലും പ്രത്യേക കാര്യവിചാരകരായി നിയമിച്ചിരുന്നു (ഗിർനാർ പകർപ്പ് ).അവരുടെ വീടുകളിൽ നിയമിച്ച ഉദ്ദോഗസ്ഥരെകുറിച്ചും മേൽപറഞ്ഞ ശാസനങ്ങളിൽ കാണാവുന്നതാണ്. അത്തരം രാജകുമാരന്മാരിൽ നിന്നും പ്രാവശ്യകളിലേക്കു ഗവര്ണർമാരായും നിയമിച്ചിരുന്നു.

ബുദ്ധമതത്തിൽ ചേരുന്നതിനു മുൻപുള്ള അശോകനെ ക്രൂരനും, ദുഷ്ടനുമായാണ് ബുദ്ധമത ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത്. ദേഷ്യക്കാരനും, അധാർമികനുമായിരുന്നു അശോകനെന്നു ചില ചരിത്രരേഖകൾ പറയുന്നു. മന്ത്രിമാരെയും സ്ത്രീകളെയുമടക്കം നിരവധി പേരെ യാതൊരു ദാക്ഷിണ്യവും കൂടാതെ വകവരുത്തിയതായി പറയപ്പെടുന്നു. അശോകനരകം എന്ന് പേരുള്ള ഒരു തടവുമുറി ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്താൻ ഗിരിക്ക എന്ന് പേരായ ആരാച്ചാർ രാജകൊട്ടാരത്തിൽ ഉണ്ടായിരുന്നു. “ക്രൂരൻ അശോകൻ “എന്നർത്ഥം വരുന്ന ചന്ദശോക എന്ന പേര് കൂടി അശോക ചക്രവർത്തിക്കുണ്ടായിരുന്നു. പിന്നീടു അഹിംസാവാദിയായി തീർന്ന രാജാവിനെ കുറിച്ചുള്ള ഇത്തരം വിലയിരുത്തലുകൾ അതിശയോക്തികരം തന്നെയാണ്.

പഴയകാല ചരിത്രത്തിൽ ബിന്ദുസാരൻ 25 വർഷം രാജ്യം ഭരിച്ചു. മഹാവംശത്തിൽ 28 വർഷം. ശ്രീലങ്കൻ പുരാവൃത്തങ്ങളായ ദീപാവംശം, മഹാവംശം, അശോകന്റെ ശിലാശാസനം 13 എന്നിവ പ്രകാരം, അതുപോലെ സമകാലീന ഗ്രീക്ക് (മാസിഡോണിയൻ )ഈജിപ്ത്, ലിബിയയുടെ ഒരു ഭാഗമായ സിറിനെയിക എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരുടെ ഭരണകാലവും ചന്ദ്രഗുപ്‌തമൗര്യന്റെയും ബിന്ദുസാരന്റെയും ഭരണകാലയളവ് അടിസ്ഥാനമാക്കി ബിന്ദുസാരന്റെ മരണവും അശോകന്റെ സ്ഥാനാരോഹണവും നടന്നത് BCE 270 ൽ ആണ്. എന്നാൽ BCE 277 നും 269 നും ഇടയിലുള്ള ഏതൊരു വർഷവും ആകാവുന്നതാണ്.

സ്ഥാനാരോഹണ സമയത്ത് അശോകൻ ദേവനാം പിയ പിയാദശി രാജാ എന്ന പേര് സ്വീകരിച്ചു. ശാസനകളിൽ ഈ പേരാണ് കൊത്തിവച്ചിട്ടുള്ളത്. “രാജാ “എന്നത് രാജാവ് എന്നർത്ഥത്തിലാണ്. ദേവനാം പിയ (ദൈവങ്ങൾക്ക് പ്രിയപ്പെട്ടവൻ )എന്നത് മൗര്യ ചക്രവർത്തിമാരെ സംബോധന ചെയ്യുന്നതിനുള്ള പദവിയാണ്. അശോകന്റെ പിൻഗാമിയായ ദാശരഥനും ഇത് തന്റെ ഗുഹാശാസനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. “പിയദശി ” എന്നത് എല്ലാവരെയും സ്നേഹിക്കുന്നവൻ അല്ലെങ്കിൽ കാണാൻ സുമുഖൻ എന്നര്ഥത്തിലാണ്. അശോകവാദനയിൽ അശോക വൃക്ഷത്തിനോട് തന്റെ പേരിനുള്ള സാമ്യം ഇഷ്ടമായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

അശോകന് 5 ഭാര്യമാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബിന്ദുസാരന്റെ ഭരണകാലത്തു ഉജ്ജയിന്റെ ഭരണാധികാരിയായപ്പോൾ വിദിശവാസിയായ ഒരു വാണിക്കിന്റെ മകളായ ദേവി (വേദ സാദ മഹാ ദേവി )യുമായി പ്രണയത്തിലായി വിവാഹം കഴിച്ചു. അവരിൽ അശോകന് ജനിച്ച ഇരട്ട കുട്ടികളാണ് മഹേന്ദ്രനും സംകിത്രിയും (സംഘ മിത്ര ).അശോകൻ രാജാവായി പാടലീപുത്രത്തിൽ പോയപ്പോൾ ബുദ്ധമത വിശ്വാസിയായ ദേവി വിദിശയിൽ തന്നെ തുടർന്നു. അശോകന്റെ ശിലാശാസനങ്ങളിൽ രണ്ടാമത്തെ ഭാര്യയായ കാരുവാക്കിയേ (കാലുവാരി )കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. കാരുവാക്കിയുടെ മകനാണ് തിവാല. മറ്റൊരു ഭാര്യ അശാന്തി മിത്ര, പദ്മാവതി മകൻ കുനാല, അഞ്ചാമത്തെ ഭാര്യ തിക്ഷ്യ രക്ഷയും ജലൗക എന്ന മകനും ചാരുമതി എന്ന മകളും ഉണ്ടായിരുന്നു.

കലിംഗ യുദ്‌ധം

മൗര്യ സാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് കലിംഗ (ഒറീസ്സ)യുദ്ധത്തോടെയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏകദേശം മുഴുവൻ ഭാഗവും അശോകന്റെ അധീനതയിൽ ആയി. കിഴക്കേ ബർമ്മ -ബംഗ്ലാദേശ് വരെയും പടിഞ്ഞാറു ഇറാൻ അഫ്ഗാനിസ്ഥാൻ വരെയും തെക്കു ഭാഗത്തു തമിഴ്നാട്, ആന്ധ്രാ പ്രദേശ് വരെയും മൗര്യ സാമ്രാജ്യം വിസ്തൃതമായി.

ധമ്മയിലേക്കും (ധർമ്മ )ബുദ്ധമത്തിലേക്കും തിരിയാനുള്ള അശോകന്റെ നിർണായകമായ സംഭവം അദ്ദേഹത്തെകുറിച്ചുള്ള ബുദ്ധമത ഐതിഹ്യങ്ങളിൽ സൂചിപ്പിച്ചിട്ടില്ലാഎന്നത്‌ അത്ഭുതപ്പെടുത്തുന്നതാണ്. കലിംഗ യുദ്ധത്തെ കുറിച്ച് ശിലാശാസനം 13 പറയുന്നത് താൻ കലിംഗർ (ബഹുവചനം )എന്ന് പേരുള്ള ജനത്തെ അക്രമിച്ചിട്ടുണ്ടെന്നാണ് ആക്രമണം നടന്നത് ഭരണവർഷം 8 അല്ലെങ്കിൽ BCE 262 ൽ ആയിരുന്നു. അക്രമിക്കാനായി കാരണമോ പ്രകോപനമോ ഉണ്ടായതായി പറയുന്നില്ല കലിംഗ ആക്രമിച്ചു കീഴടക്കി രാജ്യ വിസ്തൃതി വർധിപ്പിക്കുകയെന്നത് ആകാനേ വഴിയുള്ളു.

മെഗാസ്‌തീനിസ്സിനെ ഉദ്ധരിച്ചു കൊണ്ട് സ്ട്രാബോ(greek historiyan, philosopher, geographer, BCE 64 or 63-24CE)പറയുന്നത്, ചന്ദ്രഗുപ്തന്റെ കാലത്തു 60,000 കാലാൾ പടയും 1000 കുതിരപ്പടയാളികളും 700 ആനകളും ഉണ്ടായിരുന്നുവെന്നാണ്. അശോകൻ എതിരിട്ടതു ശക്തനായ എതിരാളിയെ ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

രക്തരൂക്ഷിതവും, വിനാശകരമായ യുദ്ധത്തിൽ വമ്പിച്ച കശാപ്പും തടവിലാക്കലും നടന്നു. യുദ്ധമുഖം കബന്ധങ്ങളാലും മുറിവേറ്റു വേദന കൊണ്ട് പിടയുന്ന പടയാളികളാലും നിറഞ്ഞു അലമുറയിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും, ഉറ്റവരെ നഷ്ടപെട്ട മാതാപിതാക്കൾ. ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു, ഒന്നര ലക്ഷം പേരെ തടവുകാരായി പിടിച്ചു. യുദ്ധമുഖത്തു മരിച്ചതിനേക്കാൾ അധികം പേർ പടകളത്തിനു പുറത്തു മരിച്ചു വീണു. ഒരു പക്ഷെ കണക്കു അതിശയോക്‌തിപരം ആയിരിക്കാം. ശവശരീരങ്ങൾ മറവു ചെയ്യാൻ പറ്റാത്തത് മൂലം അഴുകിജീർണ്ണിച്ചു പകർച്ചവ്യാധി പിടിപെടാൻ സാധ്യത കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു.

യുദ്ധത്തിലെ രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും യുദ്ധം ജയിച്ച യോദ്ധാവിനെ പരാജിതനാക്കുന്നത്ര ഭീകരമായിരുന്നു. പശ്ചാത്താപ വിവശനായഅശോകൻ യുദ്ധത്തിന്റെ നിരർത്ഥകതയെകുറിച്ച് ചിന്തിച്ചിരിക്കാം,. കലിംഗ യുദ്ധത്തെ കുറിച്ച് ശിലാശാസനം 13 പറയുന്നു,.

“കലിംഗ കീഴ്പെടുത്തിയതിൽ ദേവനാം പ്രിയന് പശ്ചാത്താപം ഉണ്ടായെന്നും കീഴടക്കപെടാത്തവരെ അക്രമിക്കുകയെന്നാൽ ജനങ്ങളെ കൊലപ്പെടുത്തുകയും തടവുകാരായി പിടിക്കുകയും ചെയ്യുന്നതു വളരെ വേദനാജനകവും ഗൗരവമർഹിക്കുന വിഷയവുമാണെന്നു പറയുന്നു. ബ്രാഹ്മണർ സമനന്മാർ (ശ്രമണന്മാർ )മറ്റു വിഭാഗകാർ മാതാപിതാക്കന്മാരോട് അനുസരണയുള്ളവർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപെടുകയോ ചെയ്താൽ അവർക്കു വേണ്ടപെട്ടവർക്കും വേദനിക്കും. ആയുധമെടുക്കുന്നത് സ്വയം രക്ഷക്ക് (ആഭ്യന്തര സുരക്ഷ )മാത്രമായിരിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ ആക്രമണ പദ്ധതിയെ കുറിച്ച് പരിഗണിക്കരുതെന്നു തന്റെ ഭാവി പിൻഗാമികളെ ഉപദേശിച്ചു. അവർ വിജയത്തെകുറിച്ചു ചിന്തിക്കുന്നെങ്കിൽ അതു ധർമ്മ വിജയത്തെ കുറിച്ച് ആയിരിക്കണം. മാപ്പ് നൽകാൻ കഴിയുന്നവർക്കൊക്കെ അശോകൻ മാപ്പ് നൽകി. എല്ലാ ജീവികൾക്കും വേദനാരഹിതമായ ജീവിതവും ആത്മനിയത്രണവും വിരക്തിയും സന്തോഷവും ആഗ്രഹിക്കുന്നതായി ധർമ്മ സന്ദേശത്തിൽ അശോകൻ പറഞ്ഞു. അശോകനെ സംബന്ധിച്ചിടത്തോളം പുതിയ നയം ധമ്മ (ധർമ്മ )യുടെ വിജയത്തിനായി യത്നിക്കുകയെന്നതായിരുന്നു.

അശോകന്റെ സാമ്രാജ്യത്തിലെ മുഴുവൻ ആളുകളും ധർമ്മസന്ദേശം പിന്തുടർന്നതോടപ്പം അയൽ രാജ്യങ്ങളിലും (ചോളർ, പാണ്ഡ്യർ, താംബ്രപർണ്ണി ),ഗ്രീക്ക് (യവനർ )രാജാവായ അന്ധ്യോക്കസ് അതിനപ്പുറം ടോളമി, ആന്റിഗോണസ്,മഗാസ്, അലക്സൻഡർ എന്നിവിടങ്ങളിലും അശോകന്റെ സന്ദേശം എത്തി.

ഹിംസാധിഷ്ഠിത ഭരണകൂട വ്യവസ്ഥയിൽ നിന്നും അഹിംസയിലൂന്നിയ പുതിയൊരു ഭരണ സംവിധാനം രൂപപെടുത്തിയെടുക്കുന്നതിലും ബുദ്ധമതത്തെ ലോകത്തെ തന്നെ വലിയൊരു മതമാക്കി മാറ്റുന്നതിലും അശോക ചക്രവർത്തി വഹിച്ച പങ്ക് നിസ്തുലമായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ വഴിയില്ല.
&sudhakaran kunhikochi.

(അവസാനിക്കുന്നില്ല. )

Advertisement

Malayalam Article

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

Published

on

By

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച 1700 ൽ അധികം പേരുടെ സ്വകാര്യ നിമിഷങ്ങളാണ് തത്സമയ സംപ്രേഷണമായി ഇന്റർനെറ്റ് സൈറ്റിൽ ചോർന്നതെന്ന പോലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മുറിയെടുക്കുന്നവർ ശ്രദ്ധിക്കാത്ത തരത്തിൽ മുറിയുടെ പലഭാഗങ്ങളിലായാണ് സംഗം ഒളിക്യാമറകൾ സ്ഥാപിച്ചത്. സൈറ്റിൽ മുൻകൂറായി പണമടയ്ക്കുന്നവർക്ക് തത്സമയം രംഗങ്ങൾ കാണാനുള്ള സൗകര്യവും സംഗം ലഭ്യമാക്കിയിരുന്നു. നഗരത്തിലെ 35 ഓളം ഹോട്ടലുകളിലായി ഏകദേശം 50 ഓളം ഒളിക്യാമറകൾ ആയിരുന്നു ഇതിനായി ഉപയോഗിച്ച് പോന്നിരുന്നത്. 100 അധികം പേരാണ് മാസം 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാഴ്ചകൾ കണ്ടുകൊണ്ടിരുന്നത്. 2018 നവംബര്‍ മുതല്‍ ഈ മാര്‍ച്ച്‌ വരെ ഏഴ് ലക്ഷത്തോളം രൂപ ഇതുവഴി സംഗം സമ്ബാദിച്ചതായും പൊലീസ് കണ്ടെത്തി. ഒളിക്യാമറകൾ വഴി നേരുത്തേ ദൃശ്യങ്ങൾ പകർത്തിയിരുന്നു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സൈറ്റിൽ തത്സമയ സംപ്രേഷണം ചെയ്യുന്നത് ആദ്യമായാണ്.

Continue Reading

Malayalam Article

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

Published

on

By

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ കുഞ്ഞുങ്ങളെ പോലെ അനേകം കുട്ടികളെ കാണുക ആണ്.. അവരുടെ പ്രശ്നങ്ങൾ കേൾക്കുക ആണ്.. അവരുടെ മനസ്സിലെ അടിയൊഴുക്കുകൾ അറിയുക ആണ്.. എന്റെ പതിനാറു കാരിയായ മകളോട് എന്ന പോലെ അനേകം കുഞ്ഞുങ്ങളോടും പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് ” അരുത് എന്ന് പറയാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നത്..’ പക്ഷെ അതങ്ങു ചുമ്മാ പറഞ്ഞാൽ പോരാ..എന്ന് ഇപ്പൊ ചൂണ്ടി കാട്ടാറുണ്ട്.. അപ്പുറത്തെ ആളെ അപമാനിക്കാതെ വേണം , അരുത് എന്ന് പറയാൻ.. വാക്കുകളെ ക്കാൾ വാക്കുകൾ കോർക്കുന്ന ഭാവത്തിനു പ്രാധാന്യം ഉണ്ട് എന്നും.. തിരുവല്ലയിൽ നടന്ന സംഭവം പോലെ എത്രയോ നടന്നിരിക്കുന്നു മുൻപും..! സോഷ്യൽ മീഡിയ യുടെ സഹായം കൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയുന്നു എന്ന് മാത്രം.. ആൺകുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നു , അവർ ക്രിമിനലുകൾ ആകുന്നു എന്നതാണ് വാർത്തകൾ മുഴുവൻ.. പെണ്കുട്ടികളൂം ഒപ്പം ഉണ്ട് എന്ന് സാമൂഹിക പ്രവർത്തക കൂടി ആയ ഞാൻ പറയുന്നു..!

ഈ അടുത്ത് ഒരു പ്രൊജക്റ്റ് ഇന്റെ ഭാഗമായി അറ്റൻകുളങ്ങര വനിതാ ജയിൽ സന്ദർശിച്ചു.. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി ഇല്ല.. എങ്കിലും ഒന്ന് പറയട്ടെ.. കുറ്റകൃത്യങ്ങളിൽ ആണ് പെണ്ണ് മനസ്സ് തമ്മിൽ വ്യത്യാസം ഇല്ല.. കുറ്റവാളികൾക്ക് ഒരേ ഒരു മനസ്സാണ്. ഉപേക്ഷിക്കപെടുക എന്നത് പോലെ അപമാനകരമായ ഒന്ന് മനുഷ്യജീവിതത്തിൽ നേരിടാനില്ല..അതുക്കും മേലെ ആണ്.., എന്റെ എന്ന് വിശ്വസിച്ച ഒരാൾ, അയാളുടെ ജീവിതത്തിൽ താൻ അറിയാതെ , തന്നിലും മേലെ മറ്റൊരാൾ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന നോവ്.. അതിന്റെ ആഴം.. മുറിവ് ക്രമേണ വൃണം ആയി, അതിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങും.. പകയുടെ വൃത്തികെട്ട മനം മടുപ്പിക്കുന്ന ഒന്ന്.. അതിന്റെ തീവ്രതയിൽ പെട്ട് കഴിഞ്ഞാൽ പിന്നെ ഇരുട്ടാണ്.. ഭ്രാന്തിന്റെ അങ്ങേ അറ്റത് മനസ്സിൽ നടക്കുന്ന വേലിയേറ്റവും വേലിയിറക്കവും ,വിഭ്രാന്തികളും ലഹരി മരുന്നിന്റെ പൈശാചിക ചിന്തകളെ വെല്ലും.. എന്നെ ചതിച്ചു..!! ഞാൻ ഉപേക്ഷിക്കപ്പെട്ടു..!!! ഇതിനെ വെല്ലാൻ മറ്റൊരു നഷ്‌ടത്തിനും സാധ്യമല്ല.. ഇര സ്വയം ആണ്.. പക്ഷെ പ്രത്യക്ഷ്യത്തിൽ വില്ലനും.. കുത്തികീറാൻ ഉള്ള വൈരാഗ്യം , കത്തിച്ചു കളയാനുള്ള പക ഒക്കെ കൊണ്ട് സൃഷ്‌ടിക്കപെടുന്ന മനസ്സിനെ നിയന്ത്രിക്കാൻ ആരെങ്കിലും തക്ക സമയത്ത് അത് തിരിച്ചറിയണം.. അല്ലേൽ , ഇനിയും എത്രയോ ദുരന്തങ്ങൾ ആവർത്തിക്കപെടും… ലഹരി മരുന്നിനു അടിമ ആയിരുന്നോ ആ പയ്യൻ എന്നറിയില്ല.. ഓരോ കുറിപ്പുകളും എഴുതുമ്പോൾ ഓർക്കാറുണ്ട്,ഇതൊക്കെ വായിച്ചിട്ടു കൗമാരക്കാർ മുഴുവൻ മയക്കു മരുന്ന് ഉപയോഗിക്കുന്നു എന്ന് ആണോ വായിക്കുന്നവർ കരുതുക എന്ന്.. അല്ല കേട്ടോ.. പക്ഷെ , നമ്മുടെ നാട്ടിൽ ടെക്നോളജി വളരും പോലെ കുത്തനെ വളരുന്ന ഒന്ന് മയക്കുമരുന്നിന്റെ മേഖല തന്നെ ആണ്.. ഇതൊക്കെ വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി മടുത്തു.. ആരെയും കുറ്റം പറയാൻ വയ്യ.. സിനിമയിൽ കാണുന്ന മാഫിയ യെക്കാൾ എത്രയോ വലുതാണ് നമ്മുടെ നാട്ടിൽ .. അതിന്റെ വേരുകൾ തേടി പോകാനുളള ആർജ്ജവവും സമയവും അധികാരം ഉളള ഭരണാധികാരികൾ നേടേണ്ടതാണ്.. കുട്ടികളെ ബോധവൽക്കരിക്കുന്നതിനു പകരം മാതാപിതാക്കളെയും അധ്യാപകരെയും ചേർത്ത് ഒരു ചർച്ച സംഘടിപ്പിക്കാമോ എന്ന് ഓരോ വട്ടവും ക്ലാസ് എടുക്കാൻ വിളിക്കുന്ന സ്കൂൾ ,കോളേജ് , അധികാരികാരികളോട് പറയാറുണ്ട്.. ഫലം ഉണ്ടാകാറില്ല.. അഥവാ അവർ തയ്യാറായാൽ തന്നെ മാതാപിതാക്കൾക്ക് സമയം ഇല്ല വരാൻ..! ഒന്നേ ഉള്ളു അത്തരം ക്ലാസുകൾ കൊണ്ട് ,നേടാൻ.. നിങ്ങൾ നിങ്ങളുടെ മാത്രം കുഞ്ഞുങ്ങളെ അറിയുന്നു.. അല്ലേൽ ഇങ്ങനെ ഒരു ദുരന്തം വരുമ്പോൾ കേൾക്കുന്നു.. പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യാം എന്നതിന് ഓരോ അമ്മയ്ക്കും അച്ഛനും വ്യക്തമായ ഉത്തരം കിട്ടും.. അല്ലാതെ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ , ഓടി സൈക്കോളജിസ്റ് ന്റെ അടുത്ത് കൊണ്ട് പോയിട്ട് കാര്യം ഇല്ല.. കതിരുമ്മേൽ വളം വെയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം..?

നിങ്ങളുടെ മക്കളുടെ കൗൺസിലർ നിങ്ങൾ തന്നെ ആകണം..! നിങ്ങൾ ഇരുപത്തിനാലു മണികൂറു മക്കളുടെ കൂടെ ഇരിക്കേണ്ട.. പക്ഷെ ഇരിക്കുന്ന സമയം ,അവരോടു തുറന്നു ഇടപെടണം.. ചതിയിൽ പെടാതെ നോക്കാൻ മാത്രമല്ല.. ചതിക്കരുത് എന്ന് കൂടി ഉൾകാഴ്ച ഉണ്ടാക്കി കൊടുക്കണം.. സ്നേഹത്തെ ക്കാൾ വലുതാണ് വിശ്വാസം.. തലയുയർത്തി പിടിച്ചു ചങ്കുറ്റത്തോടെ മരണം വരെ ജീവിക്കാൻ, ഞാൻ ആരെയും ചതിച്ചിട്ടില്ല എന്നൊരു അഹങ്കാരം സ്വയം നേടിയെടുത്താൽ മാത്രം മതി.. എത്ര കോടി കാശിനെ ക്കാളും അതിനു മതിപ്പുണ്ട്..ഇല്ലേ..? അവൻ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ..എന്നിരുന്നാലും , പെൺകുട്ടിയുടെ അമ്മയെ പോലെ അവനും ഉണ്ട് ഒരമ്മ..അച്ഛൻ..വേണ്ടപ്പെട്ടവർ.. അവരെ ഓർക്കുമ്പോൾ സഹിക്കുന്നില്ല.. കരയാൻ അവർക്കു ആയിട്ടുണ്ടാകുമോ..? നൂറായിരം വിരലുകൾ അവന്റെ കുടുംബത്തിന് നേർക്ക് നീളുക സ്വാഭാവികം.. അവന്റെ ഈ മാനസിക തകർച്ച അവരുടെ കണ്മുന്നിൽ വെച്ചാണോ എന്നറിയില്ല.. അവർ അറിഞ്ഞതാണോ അതോ അവനെ അറിയാൻ കഴിയാഞ്ഞതാണോ..? കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിന്നിൽ ഉണ്ടായി എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ടാകുന്നു.. നിന്നെ ഒന്നറിയാൻ , ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ എന്നൊരു കുറ്റബോധവും..

കടപ്പാട്: Kala Shibu

Continue Reading

Malayalam Article

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

Published

on

By

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും ഒരേ ദിവസമാണ് ഇറങ്ങിയത്. ഇന്നലെയാണ് രണ്ടും സിനിമകളുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി മുന്‍കൂട്ടി ആരാധകരെ അറിയിച്ച്‌, യുട്യൂബ് വഴി പ്രീമിയര്‍ ചെയ്യുകയായിരുന്നു ഇരുചിത്രങ്ങളുടെയും പ്രചരണ വീഡിയോകള്‍. ഇതുപ്രകാരം ആദ്യമെത്തിയത് മധുരരാജയുടെ ടീസര്‍ ആയിരുന്നു. വൈകിട്ട് ആറിന് ടീസറെത്തി. രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്റെ ട്രെയ്‌ലര്‍.

വന്‍ പ്രതികരണമാണ് ഇരുചിത്രങ്ങളുടെയും വീഡിയോകള്‍ക്ക് ലഭിച്ചത്. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകാരുടെ എണ്ണത്തില്‍ രാത്രി മുന്നില്‍. എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു. യുട്യൂബ് പ്രീമിയറിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 1,428,429ലധികം കാഴ്ചക്കാരാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത് 2,515,215 ലേറെ കാഴ്ചകാരും.

ലൂസിഫർ ട്രൈലെർ 

സോഴ്സ്:  GOODWILL ENTERTAINMENTS

മധുരരാജാ ട്രൈലെർ 

സോഴ്സ്: Vysakh Entertainments

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ...

Malayalam Article3 days ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article3 days ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article5 days ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article5 days ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article5 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article5 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article6 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article6 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article6 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Trending

Copyright © 2019 B4blaze Malayalam