Connect with us

Malayalam Article

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം..

Published

on

2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസത്തെ എമിറേറ്റ്സിന്റെ EK 912-ആം നമ്പർ ഡമാസ്കസ് –ദുബായ് വിമാനത്തിൽ, ഡമാസ്കസിൽ നിന്നും എത്തിയ , പലസ്തീനിയൻ പാസ്പോർട്ടുള്ള മഹ്മൂദ് അബ്ദ് അൽ റൌഫ് മൊഹമ്മദ് ഹസൻ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാൽ, അവകാശികൾ എത്തുംവരെ മോർച്ചറിയിൽ ബോഡി സൂക്ഷിച്ചു. പാസ്പോർട്ടിലെ അഡ്രസിൽ വിവരങ്ങൾ പോയി. ഇതിനിടെ, പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്കസിലെ ഓഫീസിലുള്ളവർ അസ്വസ്ഥരായിരുന്നു. കാരണം അവരുടെ പ്രമുഖനായ ഒരു നേതാവ് ദുബായിലേയ്ക്കു പോയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു. ഇതേവരെ യാതൊരു സന്ദേശവും ലഭിച്ചിട്ടില്ല. അവർ ഡമാസ്കസിൽ നിന്നും ഒരാളെ ദുബായിലേയ്ക്കയച്ചു. അയാളുടെ അന്വേഷണങ്ങൾകൊടുവിൽ മോർച്ചറിയിൽ ആളെ കണ്ടെത്തി. ഹമാസിന്റെ ഡമാസ്കസ് നേതൃത്വം ദുബായ് പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ടു. തങ്ങൾ വ്യാജ പലസ്തീനിയൻ പാസ്പോർട്ടിൽ ഒരാളെ ദുബായിലേയ്ക്കയച്ചിരുന്നു എന്നവർ പോലീസിനോടു സമ്മതിച്ചു. ദുബായിലെ അൽ ബസ്റ്റാൻ ഹോട്ടലിൽ മരിച്ചു കിടന്നയാൾ ബിസിനസുകാരനായ മൊഹമ്മദ് ഹസൻ അല്ലായിരുന്നു. ഹമാസിന്റെ ആയുധ ഇടപാടുകളുടെ മേൽനോട്ടക്കാരനും പ്രമുഖ നേതാവുമായിരുന്ന മഹ്മൂദ് അൽ മഹ്ബൂഹ് ആയിരുന്നു അത്. ഹമാസിന്റെ ഇത്രയും ഉയർന്നൊരാൾ “വെറും മസ്തിഷ്കാഘാതം മൂലം മരിയ്ക്കുമോ“ എന്ന് ദുബായ് പോലീസിനു സംശയമുണ്ടായി. പുതിയൊരന്വേഷണത്തിനു പോലീസ് മേധാവി തമീം ഉത്തരവിട്ടു.

ഹോട്ടലിലെ നിരീക്ഷണ ക്യാമറകൾ, എയർപോർട്ടിലെ ക്യാമറകൾ, കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വന്നവരുടെയും പോയവരുടെയും വിവരങ്ങൾ, വിളിച്ച കോളുകളുടെ വിവരങ്ങൾ എല്ലാം ശേഖരിയ്ക്കപ്പെട്ടു. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അവയെല്ലാം അരിച്ചു പെറുക്കി. ആസൂത്രിതമായൊരു കൊലപാതകത്തിന്റെ ചിത്രമാണു തെളിഞ്ഞു വന്നത്. ഹമാസിന്റെ മുഖ്യ ശത്രുക്കളിലൊന്നാണു പലസ്തീനിലെ ഫത്താ പാർടി. അവരിലേയ്ക്കാണൂ ആദ്യസംശയം നീണ്ടത്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഒരു മസ്തിഷ്കാഘാതം ഉണ്ടാക്കാനുള്ള കഴിവൊന്നും അവർക്കില്ല. അതിനു കഴിവുള്ള ഒരേയൊരു സംഘമേ ഉള്ളു, ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദ്, ദുബായ് പോലീസ് ഉറപ്പിച്ചു. ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ 1960-ലാണു മഹമൂദ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മുസ്ലീം ബ്രദർ ഹുഡിൽ ആകൃഷ്ടനായി അതിൽ അംഗമായി അയാൾ. 1980-കളിലൊരിയ്ക്കൽ കലാഷ്നിക്കോവ് മെഷീൻ ഗണ്ണുമായി ഇസ്രായേലി അധിനിവേശ സേന മഹമൂദിനെ അറസ്റ്റു ചെയ്യുകയും ഒരു വർഷത്തെ ജയിൽ വാസത്തിനയയ്ക്കുകയും ചെയ്തു. അവിടെ വെച്ച് അയാൾ ക്രൂരമായി പീഡിപ്പിയ്ക്കപ്പെട്ടു എന്നു പറയുന്നു. ജയിലിൽ നിന്നും ഇറങ്ങിയ മഹ്മൂദ്, പുതുതായി രൂപീകരിയ്ക്കപ്പെട്ട ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ സൈനിക വിഭാഗത്തിൽ ചേർന്നു. ഒന്നാം ഇന്ദിഫാദയുടെ സമയമായിരുന്നു അത്. ഇസ്രായേൽ സൈന്യവുമായി രൂക്ഷമായ പോരാട്ടം. 1988-ൽ, ഹമാസിന്റെ “യൂണിറ്റ് 101“ ന്റെ കമാൻഡറായി മഹ്മൂദ് അവരോധിയ്ക്കപ്പെട്ടു. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം ഇതൊക്കെ നടപ്പാക്കാനുള്ള യൂണീറ്റാണു “101“. മഹ്മൂദും മറ്റൊരാളും ചേർന്ന് ഇസ്രായേലിന്റെ രണ്ടു സൈനികരെ തട്ടിക്കൊണ്ടു പോകുകയും നെഗെവ് മരുഭൂമിയിൽ വെച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു. മൃതദേഹങ്ങളെ അവഹേളിയ്ക്കുകയ്ക്കുകയും അത് ഫോട്ടായിലാക്കുകയും ചെയ്ത ശേഷം മരുഭൂമിയിൽ കുഴിച്ചു മൂടുകയാണുണ്ടായത്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരുന്നു ഈ കൊലപാതകങ്ങൾ. “റെഡ് പേജ്” എന്നത് മൊസാദിനെ സംബന്ധിച്ചിടത്തോളം ഉന്മൂലനത്തിനുള്ള കോഡുവാക്കാണു. ഇസ്രായേലി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സംയുക്തമായാണു റെഡ് പേജ് ഓർഡർ ഇടുക. ഇര കൊല്ലപ്പെടുന്ന കാലത്തോളം ആ ഓർഡർ സാധുവായിരിയ്ക്കും. തങ്ങളുടെ സൈനികരെ കൊലപ്പെടുത്തിയവർക്കു റെഡ് പേജ് നൽകാൻ ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല ഇസ്രായേലി ഭരണാധികാരികൾക്ക്. മൊസാദ് ഉണർന്നു. കൊലയ്ക്കുത്തരവാദി മഹ്മൂദാണെന്നു തിരിച്ചറിഞ്ഞു.

എന്നാൽ അപ്പോഴേയ്ക്കും മഹ്മൂദ് ഈജിപ്തിലെത്തിയിരുന്നു. എന്നാൽ അവിടം സുരക്ഷിതമായിരുന്നില്ല എന്നതിനാൽ അയാൾ ഗാസയിലേയ്ക്കും പിന്നെ ജോർഡാൻ വഴി ഡമാസ്കസിലെയ്ക്കും കടന്നു. സമർത്ഥരായ മൊസാദ് ഏജന്റുകൾക്ക് മഹ്മൂദിനെ തൊടാൻ പോലും കഴിഞ്ഞില്ല. ഇതിനിടെ മഹ്മൂദ് ഹമാസിന്റെ മുഖ്യ ആയുധ ഇടനിലക്കാരനായി മാറിയിരുന്നു. ചൈനയിലും അഫ്ഗാനിലും ഇറാനിലും സുഡാനിലുമൊക്കെയായി അയാൾ പറന്നു നടന്നു. സുഡാനിൽ വെച്ച് മൊസാദ് മഹ്മൂദിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും അയാൾ രക്ഷപെട്ടു. ഏതാണ്ട് 20 വർഷത്തിനു ശേഷം ദുബായിൽ വെച്ച് മൊസാദ് ആ മിഷൻ പൂർത്തീകരിച്ചു. മഹ്മൂദ് അൽ മഹ്ബൂഹ് നിശബ്ദമായി കൊലചെയ്യപ്പെട്ടു. ദുബായ് പോലീസിന്റെ സാമർത്ഥ്യമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഒരിയ്ക്കലും മൊസാദോ ഇസ്രായേലോ ചിത്രത്തിൽ വരില്ലായിരുന്നു. എങ്ങനെയാണു “ഓപ്പറേഷൻ ദുബായ്” മൊസാദ് നടപ്പാക്കിയത്? മഹ്ബൂഹിനായി മൊസാദ് ലോകമെങ്ങും വലവിരിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അറബ് രാജ്യങ്ങളിലാവാം അയാൾ ഉണ്ടാവാൻ സാധ്യത എന്ന് അവർക്കറിയാമായിരുന്നു. 2009 ൽ, അൽ ജസീറ ചാനലിൽ ഒരു ഹമാസ് നേതാവിന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പെട്ടു. മുഖം മൂടി ധരിപ്പിച്ചാണു അയാളെ അവതരിപ്പിച്ചതെങ്കിലും ശബ്ദത്തിൽ നിന്നും അതു മഹ്ബൂഹ് ആണെന്ന് മൊസാദിനു മനസ്സിലായി. 1989 -ൽ ഇസ്രായേലിന്റെ രണ്ടു സൈനികരെ ജൂതവേഷത്തിൽ വന്നു തട്ടിക്കൊണ്ടു പോയതും മരുഭൂമിയിൽ കുഴിച്ചു മൂടിയതുമായിരുന്നു ആ അഭിമുഖത്തിൽ അയാൾ വിശദീകരിച്ചത്. കൂടുതൽ അന്വേഷണത്തിൽ മഹ്ബൂഹ് ദുബായിൽ ഇടയ്ക്കിടെ വരാറുണ്ടെന്ന് മൊസാദ് മനസ്സിലാക്കി. എന്നാൽ ദുബായിൽ ഒരു ഓപ്പറേഷൻ നടത്തുക അത്ര എളുപ്പമല്ല. ദുബായ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളൊന്നുമായി ഇസ്രായേലിനു നയതന്ത്രബന്ധമില്ല. ഇസ്രായേൽ പാസ്പോർട്ടുമായി ദുബായിൽ വരാനാവില്ല. ഓപ്പറേഷനിടയിൽ പിടിയിലായാൽ പീഡനവും വധശിക്ഷയുമാകും കാത്തിരിയ്ക്കുന്നത്. എന്നാൽ ദുബായിയ്ക്ക് ഒരു സവിശേഷതയുണ്ട്. ഒരു ദിവസം ഏകദേശം ഒരു ലക്ഷത്തിലധികം ആൾക്കാർ വന്നു പോകുന്ന ലോകത്തിന്റെ ടൂറിസ്റ്റ് ഹബാണത്. അധികവും യൂറോപ്യന്മാരും അമേരിയ്ക്കക്കാരും. വെള്ളക്കാരനോടുള്ള വിധേയത്വം എല്ലാ അറബ് രാജ്യങ്ങളിലുമെന്ന പോലെ ദുബായിലുമുണ്ടല്ലോ. കാര്യമായ പരിശോധനകളില്ലാതെ ഒരു യൂറോപ്യനു അവിടെ കടക്കാനാവും. ഈയൊരു സാധ്യത ഉപയോഗപ്പെടുത്താൻ മൊസാദ് തീരുമാനിച്ചു. 1973 ജൂലൈയിൽ നോർവേയിൽ വെച്ച് മൊസാദ് ഒരു മോറോക്കൻ വെയിറ്ററെ കൊല്ലുകയുണ്ടായി. പി എൽ ഓ യുമായി അടുത്ത ബന്ധമുള്ള ആളാണയാൾ എന്ന ധാരണയിലായിരുന്നു ആ ആക്രമണം. മിഷനിൽ പങ്കെടുത്തവർ നോർവീജിയൻ പോലീസിന്റെ പിടിയായി, ജയിലയയ്ക്കപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കൾക്ക് ഇസ്രായേൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിയും വന്നു.

മൊസാദിന്റെ കാര്യക്ഷമതയ്ക്ക് വെല്ലുവിളി നേരിട്ട ഒരു സംഭവമായിരുന്നു അത്. അങ്ങനെയൊന്നും മഹ്ബൂഹിന്റെ കാര്യത്തിൽ ഉണ്ടാകരുതെന്ന് ഇസ്രായേലി അധികാരികൾക്കു നിർബന്ധമുണ്ടായിരുന്നു. മഹ്ബൂഹിനെ കണ്ടെത്തി വധിയ്ക്കുന്ന മിഷനു “ പ്ലാസ്മാ സ്ക്രീൻ” എന്നു നാമകരണം ചെയ്യപ്പെട്ടു. മൊസാദിലെ ഏറ്റവും മിടുക്കന്മാരുടെ യൂണീറ്റാണു “സിസേറിയ”. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചവരുടെ എലീറ്റ് യൂണിറ്റ്. പ്ലാസ്മാ സ്ക്രീൻ നടപ്പാകാനുള്ള ചുമതല സിസേറിയ യൂണിറ്റിനെ ഏൽപ്പിയ്ക്കപ്പെട്ടു. മഹ്ബൂഹ് ദുബായിൽ വന്നു പോകുന്നുണ്ടോ എന്നതായിരുന്നു ആദ്യം ഉറപ്പാക്കേണ്ടത്. അക്കാര്യം സ്ഥിരീകരിച്ചതോടെ കമാൻഡോ ഓപ്പറേഷൻ പ്ലാൻ ചെയ്യപ്പെട്ടു. കമാൻഡോ യൂണിറ്റിലുള്ളതും അല്ലാത്തതുമായ 27 പേരുടെ ഒരു സംഘം രൂപീകരിയ്ക്കപ്പെട്ടു. ഇവർക്കു ദുബായിൽ കടക്കാനാവാശ്യമായ പാസ്പോർട്ട് സംഘടിപ്പിയ്ക്കുക എന്നതാണു അടുത്ത പടി. ഇസ്രായേലികൾ അധികം പേരും യൂറോപ്പിൽ നിന്നും മറ്റും കുടിയേറിയവരായതിനാൽ അവിടെ വേരുകളുള്ളവരാണ്. നാസികാലത്തെ അതിക്രമങ്ങൾക്കിരയായവരുടെ പരമ്പരയിലുള്ളവർക്കു പലവിധ ഇളവുകളുമുണ്ട്. അതൊക്കെ മുതലെടുക്കാൻ തീരുമാനമായി. 12 പേർക്ക് ബ്രിട്ടീഷ് പാസ്പോർട്ട്, 6 പേർക്ക് ഐറിഷ് പാസ്പോർട്ട്, നാല് ഫ്രഞ്ച് പാസ്പോർട്ട്, നാല് ആസ്ട്രേലിയൻ പാസ്പോർട്ട്, ഒരു ജർമ്മൻ പാസ്പോർട്ട് എന്നിവ സംഘടിപ്പിയ്ക്കപ്പെട്ടു. എല്ലാം വ്യാജനാമങ്ങളിലോ മറ്റേതോ വ്യക്തികളുടെ പേരിലോ ഉള്ളവയായിരുന്നു. 2009 ൽ തന്നെ മൊസാദിന്റെ ചില ഏജന്റുകൾ ദുബായിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരായി എത്തിയിട്ടുണ്ടായിരുന്നു. മഹ്ബൂഹിന്റെ ദുബായിലേയ്ക്കുള്ള പോക്കുവരവുകൾ നിരീക്ഷിയ്ക്കുകയായിരുന്നു അവരുടെ ചുമതല. ഒപ്പം മഹ്ബൂഹ് തങ്ങാനിടയുള്ള ഹോട്ടലുകൾ നിരീക്ഷണത്തിൽ വെക്കലും. വെറും നിരീക്ഷണമായിരുന്നില്ല അത്, ഈ ഹോട്ടലുകളിലെയൊക്കെ ഡോർ ലോക്കുകൾ ഏതാണ്, എങ്ങനെയാണവ പ്രവർത്തിയ്ക്കുക എന്നെല്ലാം വിവരം ശേഖരിച്ച് അവർ ഇസ്രായേലിലേയ്ക്കയച്ചു. അവിടെ ഏതു പൂട്ടും തുറക്കാനുള്ള സാങ്കേതികത പ്ലാസ്മാ സ്ക്രീൻ മിഷൻ കമാൻഡോകൾക്കു ലഭ്യമാക്കി. 2010 ജനുവരി 18 തിങ്കൾ – ദുബായ് അന്താരാഷ്ട്ര എയർപോർട്ട് തിരക്കു കൊണ്ടു വീർപ്പുമുട്ടുന്നു.. ടൂറിസ്റ്റുകളുടെ തിരക്ക്. പതിനായിരക്കണക്കിനാണു യാത്രക്കാർ വന്നിറങ്ങുന്നത്. എല്ലാവരും ആഘൊഷത്തിന്റെ മൂഡിൽ, പല രാജ്യങ്ങളിൽ നിന്നായി വന്നിറങ്ങിയ 27 പേരൊഴിച്ച്. വ്യത്യസ്ത ഫ്ലൈറ്റുകളിൽ വ്യത്യസ്ത സമയത്ത് എത്തിയ ആ 27 പേരും പരസ്പരം തിരിച്ചറിഞ്ഞു. സിസേറിയ യൂണിറ്റിലെ അംഗങ്ങളുൾപ്പെടുന്ന മൊസാദ് കമാൻഡോ ടീം. അവർ അക്ഷമയോടെ കാത്തു നിന്നതു മറ്റൊരാൾക്കു വേണ്ടിയായിരുന്നു. എമിറേറ്റ്സിന്റെ EK 912 ഡമാസ്കസ് – ദുബായ് വിമാനത്തിൽ അയാളെത്തുമെന്ന് നേരത്തെ തന്നെ അവർക്കറിവുണ്ടായിരുന്നു. പ്രസ്തുത വിമാനത്തിൽ വി ഐ പി പരിഗണനയോടെയാണു മുഹമ്മദ് ഹസൻ എന്ന പേരിലുള്ള പലസ്തീനിയൻ ബിസിനസുകാരനായി മഹ്ബൂഹ് എത്തിയത്. മഹ്ബൂഹിനെ തിരിച്ചറിഞ്ഞ ഓപ്പറേഷൻ ടീം ജാഗരൂകരായി. എയർപോർട്ടിൽ നിന്നും അൽ – ബസ്റ്റാൻ ഹോട്ടലിലേയ്ക്ക് മഹ്ബൂഹ് യാത്ര തിരിച്ചു. തൊട്ടു പിന്നാലെ നിശബ്ദരായി മൊസാദിന്റെ നിരീക്ഷണ ടീമും. അൽ ബസ്റ്റാൻ ഹോട്ടലിന്റെ ലോബിയിൽ ടെന്നീസ് റാക്കറ്റും കൈയിലേന്തി തോളിൽ ടവലുമിട്ട് ക്ഷീണിച്ചവശരായ രണ്ടു പേർ ഇരിപ്പുണ്ടായിരുന്നു.

രണ്ടാം നിലയിലെ 230 ആം നമ്പർ മുറിയിലേയ്ക്കാണു മഹ്ബൂഹ് കയറിപ്പോയത്. അയാൾ റൂമിലെത്തിയ ഉടനെ ടെന്നീസ് കളിയ്ക്കാർ ആ റൂം നമ്പർ നോട്ട് ചെയ്തു. അതും അതിനടുത്തായ മറ്റു റൂമുകളുടെ വിവരങ്ങളും ടെക്സ്റ്റ് മെസേജായി, കമാൻഡോ ടീം തലവനായ എൽവിഞ്ചറിനു എത്തി. എൽവിഞ്ചർ, അൽ-ബസ്റ്റാൻ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച്, എയർപൊർട്ടിൽ നിന്നും വിശ്രമിയ്ക്കാനായി വരുന്ന തനിയ്ക്കായി 237 ആം നമ്പർ റൂം ബുക്കു ചെയ്യാൻ ആവശ്യപ്പെട്ടു. ഇനി നടക്കാൻ പോകുന്ന ഓപറേഷനിൽ പ്രധാന റോൾ വഹിച്ചവരെ ഒന്നു പരിചയപ്പെടാം. കെവിൻ ഡവറോൻ – ഐറിഷ്, ഗൈൽ ഫോളിയാർഡ് – ഐറിഷ് യുവതി, പീറ്റർ എൽവിഞ്ചർ – ഫ്രഞ്ച്, ഇവാൻ ഡെമിങ്സ് – ഐറിഷ്, ജയിംസ് ലെനോർഡ് – ബ്രിട്ടീഷ്, മൈക്കിൾ ലോറൻസ് – ബ്രിട്ടീഷ്, സ്റ്റീഫൻ ഡേവിഡ് – ബ്രിട്ടീഷ്, ജൊനാതൻ ലൂയിസ് – ബ്രിട്ടീഷ്. ദുബായിൽ വന്നിറങ്ങിയ ടീം അംഗങ്ങൾ എല്ലാവരും വിവിധ ഹോട്ടലുകളിലാണു റൂം എടുത്തിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗെയിൽ തന്റെ ഹോട്ടലിൽ നിന്നും ഇറങ്ങി. അൽ ബസ്റ്റാൻ ഹോട്ടലായിരുന്നു അവളുടെ ലക്ഷ്യം. സ്വർണമുടിക്കാരിയായ ആ സുന്ദരി കറുത്ത മുടിയുള്ള ഒരു വിഗ് ധരിച്ചിരുന്നു, തിരിച്ചറിയപ്പെടാതിരിയ്ക്കാൻ. 4.03 PM – പുതിയൊരു നിരീക്ഷണ ടീം അൽ ബുസ്താനിലെത്തി. നേരത്തെയുണ്ടായിരുന്ന ടെന്നീസ് കളിക്കാർക്കു പുറമേയാണിത്. ഹോട്ടലിൽ യാത്രക്കാരും താമസക്കാരും ഇടതടവില്ലാതെ വന്നുകൊണ്ടിരിയ്ക്കുന്നു. ആ തിരക്കിനിടയിൽ അരങ്ങേറുന്ന വിദഗ്ദമായൊരു കൊലപാതക ഗൂഡാലോചനയെക്കുറിച്ച് വിദൂരമായൊരു സംശയം പോലും ആർക്കും തോന്നിയിരുന്നില്ല. 4.23 – മഖ്ബൂഹ് തന്റെ റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി. തന്നെ കടന്നു പോയവരിൽ ചിലർ തന്നെ കൊലപ്പെടുത്താൻ എത്തിയവരാണെന്ന് അയാൾ എങ്ങനെ അറിയാൻ? അൽ ബസ്റ്റാനിൽ നിന്നും ഒരു കാറിൽ അയാൾ യാത്രയായി. കാറിന്റെ നിറം, മോഡൽ, നമ്പർ ഇവയെല്ലാം നിമിഷങ്ങൾക്കകം മറ്റു ടീമംഗങ്ങൾക്ക് അയയ്ക്കപ്പെട്ടു. മഖ്ബൂഹ് എങ്ങോട്ടാണു പോയതെന്നോ ആരെയാണു കണ്ടതെന്നോ ആർക്കും അറിയില്ല. 4.25 – കെവിൻ അൽ ബസ്റ്റാനിലെത്തി. ഭംഗിയായി വസ്ത്രം ധരിച്ച, കണ്ണടവെച്ച സുമുഖനായ യുവാവ്. സൌമ്യഭാവം. തുടർച്ചയായി ഫോണിൽ സംസാരിച്ചു കൊണ്ട് അയാൾ ഹോട്ടൽ ഹാളിൽ ചുറ്റിത്തിരിഞ്ഞു. 4.27 – എൽവിഞ്ചർ അൽബസ്റ്റാനിലെത്തി. തന്റെ കൈയിലിരുന്ന ബാഗ് അവിടെ നിന്നിരുന്ന കെവിനെ ഏല്പിച്ചു. റിസപ്ഷനിലെത്തി നേരത്തെ താൻ റൂം ബുക്കുചെയ്തിരുന്ന കാര്യം അറിയിച്ചു. റൂം നമ്പർ 237 ന്റെ താക്കോൽ അയാൾക്കു ലഭിച്ചു. 4.40 – റൂമിന്റെ താക്കോൽ കെവിനെ ഏല്പിച്ച്, എൽവിഞ്ചർ അൽ ബസ്റ്റാൻ വിട്ടു. താക്കോലുമായി കെവിൻ പോയി റൂം നമ്പർ 237 തുറന്നു. ബാഗുകളും മറ്റും അവിടെ വച്ചു. അല്പസമയത്തിനകം ഗെയിൽ ആ റൂമിലെത്തി. 6.21. കൈയിൽ ബാഗുമായി ഗെയിൽ ഹോട്ടൽ റിസപ്ഷനിൽ നിന്നും പുറത്തേയ്ക്കിറങ്ങി. ഹോട്ടലിന്റെ കാർ പാർക്കായിരുന്നു അവളുടെ ലക്ഷ്യം. അവിടെ ചില ടീം അംഗങ്ങൾ അലസരെന്ന മട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു. ബാഗ് അവരെ ഏൽപ്പിച്ച ശേഷം ഗെയിൽ തിരികെ റൂമിലേയ്ക്കു തന്നെ കയറിപ്പോയി. സമയം അല്പാല്പം നീങ്ങി.

ജനുവരിമാസം. തണൂപ്പുണ്ട്. അല്പമകലെ ദുബായ് എയർപോർട്ടിൽ വിമാനങ്ങൾ വരുന്നതിന്റെയും പോകുന്നതിന്റെയും ശബ്ദം കേൾക്കാം. തെരുവ് വിളക്കുകൾ തെളിഞ്ഞു. ഇരുട്ട് വീണു തുടങ്ങിയിരിയ്ക്കുന്നു. 6.32 – ദീർഘകായരായ രണ്ടു പേർ അൽ ബസ്റ്റാൻ റിസപ്ഷനിൽ നിന്നും ലിഫ്റ്റുവഴി രണ്ടാം നിലയിലേയ്ക്കു പോയി. ഇവാനും ജെയിംസും. കില്ലർ ടീം ഒന്ന്.! രണ്ടുമിനിട്ടിനു ശേഷം അതേ പോലെ തന്നെയുള്ള ബലിഷ്ഠകായരായ ജൊനാതനും സ്റ്റീഫനും. കില്ലർ ടീം രണ്ട്..! ആ നാലു ആജാനുബാഹുക്കൾ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ അവർ 237 റൂമിലേയ്ക്കു പോയി. 6.41. സുന്ദരിയായ ഒരു യുവതിയോടൊപ്പം ഒരു യുവാവ് ഹോട്ടലിന്റെ ഹാളീലെത്തി. ചിരിച്ചും കളിച്ചുമാണവരുടെ നടപ്പ്. അവിടെ നിന്നു അവർ ഫോണുവഴി ആരോടോ സംസാരിച്ചു. മൂന്നാമത്തെ നിരീക്ഷണ ടീം ആയിരുന്നു അത്. അതോടെ രണ്ടാമത് എത്തിയ നിരീക്ഷണ സംഘം ഹോട്ടൽ വിട്ടു. അല്പസമയത്തിനകം ഇവരും സ്ഥലം വിട്ടു. ഈ സമയം രണ്ടാം നിലയിലെ ലിഫ്റ്റിനു മുന്നിലെ ഹാളിലൂടെ ഗെയിലും കെവിനും ഫോണിൽ സംസാരിച്ചു കൊണ്ടു ചുറ്റിത്തിരിയുകയായിരുന്നു. 8.00 മണീ ആയതോടെ ഹോട്ടൽ ജീവനക്കാർ രണ്ടാം നിലയിൽ നിന്നും താഴേയ്ക്കു പോയി. ഈ സമയത്ത് 327 നമ്പർ റൂമിലെത്തിയിരുന്ന ടീം അംഗങ്ങൾ മഖ്ബൂഹിന്റെ 230 നമപർ റൂം തുറക്കാനാവുമോ എന്നു പരിശോധിച്ചു. ഇലക്ട്രോണിക് പ്രോഗ്രാമിലൂടെ മാത്രമേ അതു തുറക്കാനാവുകയുള്ളു. എന്ന്ൽ ഇക്കാര്യങ്ങളെല്ലാം നേരത്തെ മനസ്സിലാക്കിയിരുന്ന അവർ അതിന്റെ പ്രോഗ്രാമിങ്ങിൽ മാറ്റം വരുത്തി. 237 ന്റെ പ്രോഗ്രാം ഉപയോഗിച്ചാൽ ആ നിലയിലെ ഏതു ഡോറും തുറക്കാവുന്ന രീതിയിലാക്കി. ഈ പരിപാടി നടക്കുമ്പോൾ രണ്ടാം നിലയിൽ ലിഫ്റ്റ് വന്നു നിന്നു ഒരു യാത്രക്കാരൻ വഴി തെറ്റിവന്നതാണു. ആരെങ്കിലും വരുന്നുണ്ടോ എന്ന നിരീക്ഷണത്തിലായിരുന്ന കെവിൻ മറ്റ് അംഗങ്ങൾക്കു സിഗ്നൽ നൽകി. ഒപ്പം വഴിതെറ്റിവന്ന യാത്രക്കാരനെ സൌമ്യനായി മറ്റൊരു നിലയിലേയ്ക്കു വഴി തിരിച്ചു വിടുകയും ചെയ്തു. 8.24- മഖ്ബൂഹ് ഹോട്ടലിലേയ്ക്കു തിരിച്ചെത്തി. കൈയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗുണ്ടായിരുന്നു. തന്റെ കുട്ടികൾക്കായി കളിപ്പാട്ടമോ മറ്റോ ആയിരുന്നു അതിലുണ്ടായിരുന്നത്. തന്റെ സുരക്ഷയെക്കുറിച്ച് എപ്പോഴും ആശങ്ക ഉണ്ടായിരുന്ന അയാൾ ചുറ്റും നോക്കികൊണ്ടാണു നടന്നത്. എന്നാൽ തൊട്ടു മുന്നിൽ കടന്നു പോയ ഗെയിലിനെയും കെവിനെയും അയാൾക്ക് ഒട്ടും സംശയം തോന്നിയില്ല. റൂമിലെത്തിയ മഖ്ബൂഹ് കതകടച്ചു. കുളിയ്ക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകണം. ഇര തങ്ങളുടെ വലയിലെത്തിയതോടെ കില്ലർ ടീം രംഗത്തെത്തി. തൊട്ടപ്പുറത്ത് ഹാളിൽ കെവിനും ഗെയിലും അനന്തമായി ഫോണിൽ സംസാരിച്ചു കൊണ്ട് കാവൽ നിന്നു. ആരും അങ്ങോട്ടേയ്ക്ക് എത്താതെ നോക്കുക എന്നതാണ് അവരുടെ ദൌത്യം. നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച പ്രകാരം കില്ലർ ടീം കതകു തുറന്ന് അകത്തു പ്രവേശിച്ചു. റൂമിൽ ചെറുതായി ഏറ്റുമുട്ടൽ നടന്നിട്ടുണ്ടാകണം. ആജാനുബാഹുവായ മഖ്ബൂഹിനെ അത്ര പെട്ടെന്ന് കീഴ്പെടുത്താനാവില്ല. എന്തായാലും ഈ ശ്രമത്തിനിടയിൽ കില്ലേ ടീം തങ്ങൾ കരുതിയ succinylcholine എന്ന രാസവസ്തു മഖ്ബൂഹിൽ ഇഞ്ചെക്ട് ചെയ്തു. ഇത് ഉള്ളിൽ ചെന്നാൽ മിനിട്ടുകൾക്കകം ശരീരം തളരും. തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. നിമിഷങ്ങൾക്കകം മഖ്ബൂഹ് തളർന്നു വീണു. മരണം ഉറപ്പാക്കാൻ കൊലയാളികൾ തലയണ അയാളുടെ മുഖത്തമർത്തി. മുറി പഴയതു പോലെ അടുക്കി. സാധാരണ ഉറക്കം പോലെ മഖ്ബൂഹിനെ കിടത്തി റൂം ലോക്കാക്കി അവർ പുറത്തു കടന്നു. 8.46 – കില്ലർ ടീം ദൌത്യം പൂർത്തീകരിച്ച് പുറത്തേയ്ക്ക്. അവരിലൊരാൾ താൻ ധരിച്ച റബർ ഗ്ലൌസ് ഊരാൻ മറന്നിരുന്നു. അധികം താമസിയാതെ കെവിനും ഗെയിലും അൽ ബസ്റ്റാൻ വിട്ടു. ഏതാനും മണിക്കൂറുകൾക്കകം എല്ലാവരും ദുബായ് വിട്ട് വിവിധ രാജ്യങ്ങളിലേയ്ക്ക് പറന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു മഖ്ബൂഹിന്റെ മരണം പുറത്തറിയുന്നത്. അകത്തു നിന്നും ഡോർ ലോക്കായതിനാൽ മറ്റു സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല അപ്പോൾ.

തങ്ങളുടെ രണ്ടു സൈനികരെ കൊന്ന മഖ്ബൂഹിനോടുള്ള പ്രതികാരം 20 വർഷത്തിനു ശേഷം ഇസ്രായേൽ നടപ്പാക്കി എങ്കിലും, ഒരു സീക്രട്ട് മിഷൻ എന്ന നിലയിൽ ഇതു പരാജയമായിരുന്നു എന്നു പറയണം. കാരണം, അധികം വൈകാതെ ദുബായ് പോലീസ് ഈ കൊലപാതകത്തെ പറ്റി കണ്ടുപിടിയ്ക്കുകയും മൊസാദിനു അതിലുള്ള പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ദുബായ് പോലീസിന്റെ കഴിവു കുറച്ചു കണ്ടതാണു മൊസാദിനു പറ്റിയ പിഴവ്. ഒരു സീക്രട്ട് ഏജൻസിയ്ക്കും സംഭവിയ്ക്കരുതാത്ത വലിയ മണ്ടത്തരങ്ങൾ അവർക്ക് ഈ ഓപ്പറേഷനിൽ സംഭവിച്ചു. ഹോട്ടലുകളിൽ പണം നൽകാൻ കറൻസിയ്ക്കു പകരം ക്യാഷ് കാർഡാണു അവർ ഉപയോഗിച്ചത്. ആ കാർഡ് ആകട്ടെ മിഡിൽ ഈസ്റ്റിൽ അധികം ഉപയോഗത്തിലുള്ളതല്ല. കൂടുതൽ അന്വേഷണത്തിൽ ഇതു അമേരിയ്ക്കയിലെ ഒരു ജൂതസമ്പന്നന്റെ കമ്പനിയുടേതാണെന്നു മനസ്സിലായി. ഇതുപയോഗിച്ചവരെ ട്രാക്ക് ചെയ്യാൻ ദുബായ് പോലീസിനു എളുപ്പം കഴിഞ്ഞു. ടീം അംഗങ്ങൾ ആരും പരസ്പരം നേരിട്ടല്ല ഫോൺ വഴി ബന്ധപ്പെട്ടത്. ആദ്യം വിയന്നയിലുള്ള ഒരു നമ്പരിൽ വിളിയ്ക്കും. അവിടെ നിന്നു ദുബായിലെ നമ്പരിലേയ്ക്ക് കാൾ വരും. ഈ രീതിയും അബദ്ധമായി. വിയന്നയിലേയ്ക്കു വിളി പോയ നമ്പരുകൾ പോലീസിനു പെട്ടെന്നു ട്രാക്ക് ചെയ്യാനായി. അതീവ രഹസ്യമായി ചെയ്യേണ്ട മിഷൻ പരസ്യമായത് യഥാർത്ഥത്തിൽ മൊസാദിനു ക്ഷീണമായി എങ്കിൽ പോലും അതു നടപ്പാക്കാൻ കാണിച്ച ആസൂത്രണവും ക്ഷമയും അംഗീകരിയ്ക്കേണ്ടതു തന്നെ. കടപ്പാട്: ബിജു കുമാർ ആലക്കോട്

Malayalam Article

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

Published

on

By

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്… ഒരു മിനിറ്റ് മുൻപ് വരെ നീയെൻറെ എല്ലാമാണ് എന്ന് പറഞ്ഞ മനുഷ്യൻ തന്നെയായോ ഇതെന്ന് അവൾ അത്ഭുതപ്പെട്ടു. ‘അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ പറയട്ടെ…” മുറിയിൽ നിന്ന് ഇറങ്ങി പോകാൻ തയ്യാറെടുക്കുന്ന അയാളുടെ കൈകളിൽ പിടിച്ച് അപേക്ഷിക്കാൻ അവളൊരു ശ്രമം നടത്തി. പക്ഷെ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് അയാൾ ഒരു കൊടുങ്കാറ്റുപോലെ മുറിയിൽ നിന്നിറങ്ങി പോയി… അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി. അടുത്തുള്ള ജനാലയുടെ പിടിയിൽ പിടിച്ച് അവൾ കുറച്ചു നേരം നിന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോട്ടലിലെ കായലിനോട് അഭിമുഖമായി നിൽക്കുന്ന മുറിയിൽ ആയിരുന്നു അവൾ. കുളിച്ച് ഈറൻ മാറാതെ ഒരു വെളുത്ത ടവൽ മാത്രമാണ് അവൾ ദേഹത്ത് ചുറ്റിയിരുന്നത്.

ഈ സംഗമം പ്ലാൻ ചെയ്യുമ്പോൾ അവൻ തന്നെയാണ് അവളോട് പറഞ്ഞത് കായലിനരികെ ഒരു മുറി എടുക്കണമെന്ന്. “ഈ കായൽ കണ്ടു കൊണ്ട്, അതിലെ കാറ്റേറ്റുകൊണ്ട് നിനക്ക് എൻറെ പ്രേമം തരണം.. ” രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് അവർ ഈ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി മുഴുവൻ ഇവിടെ തങ്ങാനായിരുന്നു അവരുടെ പ്ലാൻ. രണ്ടു മണിക്കൂറിൽ തന്നെ അവർ രണ്ടു തവണ ബന്ധപെട്ടു കഴിഞ്ഞിരുന്നു. വർഷങ്ങളായി സമൂഹത്തെ ബോധ്യപ്പെടുത്താൻ താൻ അടക്കിപ്പിടിച്ചു വച്ച എല്ലാ കെട്ടുപാടുകളും അവൾ കഴിഞ്ഞ രണ്ടു മണിക്കൂറിൽ പൊട്ടിച്ചെറിഞ്ഞിരുന്നു. “നിന്നെ എനിക്ക് കിട്ടിയത് എൻറെ ഭാഗ്യമാണ്… എൻറെ ഭാര്യ എന്തൊരു ബോറാണെന്നു അറിയാമോ? കിടക്കയിൽ ഒരു പെണ്ണ് എന്തൊക്കെ ചെയ്തു കൊടുക്കണം എന്ന് അവൾക്ക് ഒരു രൂപവുമില്ല, നീ എന്നെ എങ്ങിനെയൊക്കെ സന്തോഷിപ്പിക്കുന്നു? ” രണ്ടു വർഷം മുൻപായിരുന്നു അവൻ അവളോട് അടുക്കാൻ ശ്രമം തുടങ്ങിയത്. അവളുടെ കൂടെ ഒരേ കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു അവൻ. ഒരു വിവാഹമോചനം കഴിഞ്ഞു നിൽക്കുന്നവൾ ആണെന്ന് അവൾ ഓഫീസിൽ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ വീടിനടുത്തു താമസിക്കുന്ന ഒരു പൊതു സുഹൃത്തിൽ നിന്നാണ് അവൻ ആ കാര്യം അറിഞ്ഞത്. അതിനു ശേഷമാണു അവൻ അവളോട് അടുത്ത് ഇടപഴകാൻ തുടങ്ങിയതും, പതുക്കെ പതുക്കെ ഭാര്യയെ കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും മറ്റും.

ഒരു ഓഫീസിൽ പാർട്ടിയിൽ വച്ച് രണ്ടു കുട്ടികളുടെ പിറകെ ഓടിനടക്കുന്ന, മേക്കപ്പ് ചെയ്യാതെ അലങ്കോലമായി ഒരു സാരിയും ചുറ്റി വന്ന അവൻറെ ഭാര്യയെ കണ്ടപ്പോൾ അവൾക്ക് അവൻ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് തോന്നാതിരുന്നില്ല. പക്ഷെ ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഒരാളോട് കിടക്ക പങ്കിടുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല. “രണ്ടു കുട്ടികൾ ഉണ്ടായതിൽ പിന്നെ എൻറെ ഭാര്യയുടെ ലോകം അവർ മാത്രമാണ്, വേറെ ഒന്നിലും ഒരു താല്പര്യവും ഇല്ല, എപ്പോൾ അടുത്ത് ചെന്നാലും തലവേദന എന്ന് പറഞ്ഞു ഒഴിയും. എനിക്ക് ജീവിതം തന്നെ മതിയായി. പിന്നെ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്, നമ്മളെ പോലെ ചില മധ്യ വർഗ കുടുംബങ്ങളിൽ പെട്ടവർ മാത്രമാണ് സദാചാരം എന്നൊക്കെ പറഞ്ഞു ജീവിതം കളയുന്നത്” രണ്ടു വർഷത്തോളം അവൻ സമയം കിട്ടുമ്പോഴൊക്കെ അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒരിക്കലാണ് അവൾ അതിനു സമ്മതിച്ചത്. “ഒരിക്കൽ , ഒരിക്കൽ മാത്രം ഞാൻ വരാം, പക്ഷെ അത് കഴിഞ്ഞു ഇതൊരു ശീലം ആക്കരുത്. പിന്നെ ആരെങ്കിലും അറിഞ്ഞാൽ എനിക്കും നിനക്കും പ്രശ്‌നമാണ്, അതുകൊണ്ട് ആരും അറിയാതെ വേണം ചെയ്യാൻ” അങ്ങിനെയാണ് നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ അവർ ഒത്തുകൂടിയത്. രണ്ടു മണിക്കൂറിൽ അവൾ അന്നുവരെ അനുഭവിക്കാത്ത സുഖം അനുഭവിച്ചു. അവർ ഒരുമിച്ചു കുളിച്ചു. അത് കഴിഞ്ഞ് അവൻ അവളെ കസേരയിൽ ഇരുത്തി മുടി കെട്ടികൊടുത്തു, മുടിയിൽ മുല്ലപ്പൂ ചൂടിച്ചു. എന്നിട്ട് തോളിൽ മൃദുവായി മസ്സാജ് ചെയ്തു. അപ്പോൾ അവൾ പറഞ്ഞു. “എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്കൊരാളെ ഇഷ്ടമാണ്…കുറച്ച് വർഷങ്ങളായി …” “എന്ത്? നീ ഡൈവോഴ്സ് ചെയ്തതല്ലേ…”

“അതെ, അത് ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യമാണ്. ഇത് വേറൊരാളാണ്…” “നീ തമാശ പറയാതെ…” “അല്ല സീരിയസ് ആണ്, എൻറെ മുൻ ഭർത്താവിന്റെ കൂട്ടുകാരനാണ്. അമ്മ പറഞ്ഞിട്ട് സ്ത്രീധനത്തിന് വേണ്ടി മാത്രം എന്നെ കല്യാണം കഴിച്ച ഒരാളായിരുന്നു എന്റെ ഭർത്താവ്. പ്രണയം ഇല്ലാത്ത ഒരു കല്യാണം സഹിക്കാൻ കഴിയാത്ത കൊണ്ടാണ് അത് ഡൈവോഴ്സിൽ കലാശിച്ചത്. അങ്ങിനെയാണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്. അവൻ പക്ഷെ എന്നേക്കാൾ വളരെ ഇളയതാണ്. എന്നെ വിവാഹം കഴിക്കണം എന്നൊക്കെ അവൻ വീട്ടിൽ പറഞ്ഞിരുന്നു, പക്ഷെ അവന്റെ അമ്മ സമ്മതിച്ചില്ല. അങ്ങിനെയാണ് ആ ബന്ധം അവസാനിച്ചത്, പക്ഷെ അവനോട് എനിക്ക് ഇന്നും കടുത്ത പ്രണയമാണ്. അവൻ വേറെ വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്നു, വിവാഹം കഴിഞ്ഞിട്ട് എന്നോട് ഒരിക്കലും സംസാരിച്ചിട്ടില്ല. പിന്നെ നമ്മൾ ബന്ധപ്പെട്ടപ്പോൾ ചിലപ്പോഴൊക്കെ മനസ്സിൽ അവൻ എൻറെ മനസ്സിൽ കയറി വന്നു. ഒരിക്കൽ ഞാൻ വിവേക് എന്ന് വിളിച്ചത് നീ ശ്രദ്ധിക്കാതിരുന്നതാണ്…” അത് കേട്ടതോടെ അവൻറെ ഭാവം മാറി, രണ്ടു തോളിലും പിടിച്ചു കൊണ്ട് , അവൻറെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി “നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെന്റെ കണ്മുൻപിൽ കണ്ടുപോകരുത്… ” മുറിയിൽ നിന്നിറങ്ങി പോകുന്ന വഴിക്ക് പല്ലിറുമ്മി കൊണ്ട് അവൻ ഒന്നുകൂടി പറഞ്ഞു “എൻറെ ഭാര്യ എന്നോട് പറഞ്ഞതാണ്, നിന്നോട് അധികം അടുക്കേണ്ടെന്ന്, അവൾ പറഞ്ഞതായിരുന്നു ശരി. അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങളെ അവൾക്ക് കണ്ടാൽ മനസിലാവും…” ആദ്യത്തെ അമ്പരപ്പും തലകറക്കവും മാറിക്കഴിഞ്ഞപ്പോൾ കുളിമുറിയിൽ കയറി അവൻ തൊട്ട ദേഹത്തെ അറപ്പു മാറുന്നത് വരെ അവൾ വിസ്തരിച്ചൊന്നു കുളിച്ചു…

കടപ്പാട് : നാസിർ ഹുസൈൻ 

Continue Reading

Malayalam Article

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

Published

on

By

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ വീടുകളിൽ പട്ടിയെപ്പോലെ നോക്കുന്നു. അങ്ങനെ ഉള്ള ഈ കാലത്ത് മനോഹരമായ ഒരു സന്ദേശവുമായാണ് റെഡ് ലേബൽ ടീ യുടെ പരസ്യമെത്തുന്നത്. സംഗതി പരസ്യമാണെങ്ക്ൽ പോലും വളരെ ഹൃദയസ്പർശിയായാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പോലുള്ള ഇമോഷണൽ പരസ്യങ്ങൾ വളരെ വിരളമായ ഈ സമയത്ത് അതിമനോഹരമായ ഒരു പ്രമേയവുമായാണ് ഇവർ വന്നിരിക്കുന്നത്. 

അച്ഛനെ ഉപേഷിക്കാനായി ധാരാളം ആളുകൾ ഉള്ള ഒരു ഉത്സവ സ്ഥലത്തേക്ക് അച്ഛനുമായി എത്തുന്ന മകൻ തിരക്ക് കൂടിയ സ്ഥലതെത്തിയപ്പോൾ അച്ഛന്റെ കൈ വിട്ട് ദൂരേക്കെ മറഞ്ഞു. അച്ഛൻ ഇടറിയ സ്വരത്തിൽ മകനെ വിളിക്കുന്നുണ്ടെങ്കിലും മകൻ അത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു. ഒടുവിൽ അച്ഛനെ ഉപേക്ഷിച്ചു എന്ന ആശ്വാസത്തിൽ മകൻ ഇരിക്കുമ്പോൾ അവിടെ അടുത്തായി ഒരു അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനം കാണാൻ ഇടയായി. തന്റെ പ്രവർത്തിയിൽ കുറ്റബോധം തോന്നിയ മകൻ താൻ ഉപേക്ഷിച്ച അച്ഛനെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഇരുവരും ചേർന്ന് ചായ കുടിക്കുന്നതുമാണ് പ്രേമേയമെങ്കിലും വല്ലാത്ത ഒരുതരം ആത്മ ബന്ധം ആ പരസ്യം കാണുന്ന ഓരോരുത്തർക്കും അതിനോട് തോന്നിപോകും.

source: Vanilla Films

Continue Reading

Malayalam Article

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

Published

on

By

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്. എന്നാൽ തന്റെ വിരൂപം കാരണം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാനാണ് എന്റെ വിധി എന്നാണ് അവൾ പറയുന്നത്. ഇന്ന് അവൾക്ക് വേണ്ടത് പട്ടിണി മാറ്റുന്നതിനായുള്ള ഒരു ജോലി ആണ്. പക്ഷെ അവൾക്കു അവളുടെ രൂപം തന്നെയാണ് വില്ലനായി മാറിയിരിക്കുന്നത്. ജനിച്ച നാളുമുതൽ നിരവധി ചികിത്സകൾ നടത്തിയെങ്കിലും പറയത്തക്ക ഫലമൊന്നും ഉണ്ടായില്ല.

അമ്മയും സഹോദരനും അടങ്ങുന്നതാണ് പ്രീതിയുടെ ജീവിതം. അവളുടെ രോഗം കാരണം ആളുകളുടെ മുന്നിൽ പോകാൻ പോലും അവൾക്ക് മടിയാണ്. പലതവണ ജോലികൾക്ക് ശ്രമിച്ചെങ്കിലും അവിടെയും വില്ലൻ അവളുടെ രോഗമായിരുന്നു. അവളെ കാണുന്നത് പേടിയായിരുന്നു പലർക്കും.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രീതിയുടെ കുടുംബത്തിന് പറയത്തക്ക വരുമാനം ഒന്നും ഇല്ല. സുശാന്ത് നിലമ്പൂർ എന്ന സാമൂഹിക പ്രവർത്തകൻ തന്റെ ഫേസ്ബുക് പേജ് വഴിയാണ് പ്രീതിയുടെ അവസ്ഥ ആളുകളുമായി പങ്കുവെച്ചത്.

സുശാന്തിന്റെ കുറിപ്പ് ഇങ്ങനെ.

സോഷ്യൽ മീഡിയ അതൊരു ഭാഗ്യ നിർഭാഗ്യ ങ്ങളുടെ വേദിയാണ്.
ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വപ്നങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങൾ .. 30 വയസ്സുകാരിയുടെ മനസ്സിൽ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടാകും … എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവർ ചെറുതായി ഒന്ന് കനിഞ്ഞാൽ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ….

പ്രീതി ,30 വയസ്സുള്ള തൃശ്ശൂർകാരി.. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കൽപ്പിക്കാൻ പോലും വയ്യ😭 ചൂട് കൂടുമ്പോൾ ശരീരം വിണ്ടു കീറും, അതിനാൽ കൂടുതൽ സമയവും ബാത്‌റൂമിൽ കേറി ശരീരത്തിൽ വെള്ളം ഒഴിച്ച് തണുപ്പിക്കും…

പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.

വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാർ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാൽ തുടർന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാൽ കൂടില്ല.

കൂടെ ഉണ്ടാകണം നമ്മൾ.

https://www.facebook.com/SushanthNilambur7/videos/970767696646383/?t=3

Addrsse
Preethi.K.V, Karuvankunnath.H Pangarappilly P.O
Chelakkara, Thrissur Dist,
Kerala.
Account Detaisl
Preethi. Kv
A/C No: 38326191119
IFSC CODE: SBIN0012891.

Continue Reading

Writeups

Malayalam Article13 hours ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article15 hours ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article15 hours ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article16 hours ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article17 hours ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Malayalam Article3 days ago

ബുള്ളറ്റിൽ എക്സ്ട്രാഎക്സ്ട്രാ ഫിറ്റിങ്‌സുകൾ കുത്തികയറ്റുന്ന ബുള്ളറ്റ് ഭ്രാന്തന്മാർ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ കൊള്ളാം..

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ...

Malayalam Article3 days ago

എന്റെ അടിവയറിന്റെ നിഗൂഢമായ ഉള്ളറകളിൽ നീ സമ്മാനിച്ച പ്രണയം തുടിച്ച് തുടങ്ങിയിരിക്കുന്നു. പ്രജീഷ് കോട്ടക്കലിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു.

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ...

Malayalam Article3 days ago

എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ...

Malayalam Article5 days ago

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധന. വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്.  പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി...

Malayalam Article5 days ago

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു...

Trending

Copyright © 2019 B4blaze Malayalam