Connect with us

Malayalam Article

ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്

Published

on

“WatchVideo”

“ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍” ഈ ഉള്ളവന്‍റെ ഇനിയും പൂര്‍ത്തിയാകാത്ത ഒരു ചരിത്ര പഠന റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ്. ഈ പഠനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മലബാറിലെ ക്ഷേത്രങ്ങളെ കിടിലം കൊള്ളിച്ച മൈസൂര്‍ഭരണാധിപന്‍ ടിപ്പു സുല്‍ത്താനെയും അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില ക്ഷേത്രങ്ങളെയും കുറിച്ചാണ്. ഈ ഉദ്യമത്തില്‍ എന്നോട് സഹകരിച്ച സുഹ്രത്തും, ഗുരു തുല്യനുമായAbdulla Bin Hussain Pattambi സുഹ്രത്തും, ചരിത്ര വകുപ്പിലെ ജീവനക്കാരനായ Joyson Devasy എന്നിവരോടും എന്‍റെ കടപ്പാട് രേഖപ്പെടുത്തുന്നു. മുഖവുരകള്‍ ഒന്നും കൂടാതെ തന്നെ നമുക്ക് ക്ഷേത്ര ധ്വംസകന്‍റെ ക്ഷേത്രങ്ങളിലേക്ക് കടക്കാം. 1) തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ടിപ്പുവിന്‍റെ ധ്വംസനത്തിനിരയായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രവും ടിപ്പുവുമായുള്ള ബന്ധം ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇനി നമുക്ക് ചരിത്രപരമായ വശത്തിലേക്ക് കടക്കാം. ഈ പറയപ്പെടുന്ന സംഭവവികാസങ്ങള്‍ 1781ല്‍ 2ആം ആന്‍ഗ്ലോ മൈസൂര്‍യുദ്ധത്തിലാണ് അരങ്ങേറുന്നത്. അന്ന് ടിപ്പു ഒരു രാജകുമാരന്‍മാത്രമായിരുന്നു, ടിപ്പുവിന് നേരിട്ടോ, അല്ലാതയോ ഒരു ബന്ധവും ഈ സംഭവത്തിലില്ല. ആന്‍ഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ഹൈദര്‍ അലിയുടെ പടനായകന്‍ സര്‍ദാര്‍ ഖാന്‍ബ്രിട്ടീഷുകാരുടെ തലശ്ശേരി ഫാക്ടറി ആക്രമിച്ചു മയ്യഴി, കുറിച്ചി, വടകര എന്നിവിടങ്ങളില്‍ സ്വാധീനം ഉറപ്പിച്ച നാള്‍. മേജര്‍ കൊട്ട് ഗ്രെവിനും അനുയായികള്‍ക്കും തലശേരിയിലെ സ്വാധീനം നഷ്ടമായ ഈ അവസരത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മേജര്‍ അബിങ്ങ്റ്റന്‍ ബോംബെയില്‍ നിന്നും റിവഞ്ച് എന്ന കപ്പലില്‍ തലശ്ശേരിയില്‍ എത്തി ചേരുകയും തിരുവങ്ങാട്ട് അമ്പലത്തില്‍ 12 പൗണ്ടര്‍ പിരന്‍ഗികള്‍ വച്ചു 1781ല്‍സർദാർ ഖാനെ നേരിടുകയും ചെയ്തു ഇതാണ് ചരിത്രപരമായ വശം ഇതിനെ കുറിച്ചുള്ള രേഖകളും, വിവരങ്ങളും തലശ്ശേരി ഫാക്ടറി രേഖകളിലും, അബിങ്ങ്റ്റന്‍ ഡയറി നമ്പര്‍ 1516ലും നമുക്ക് ലഭ്യമാണ്. തിരുവങ്ങാട് ക്ഷേത്രത്തിന് 1781ന് ശേഷം ഈ സമാന അനുഭവം നേരിടേണ്ടി വന്നത് പിന്നീട് 1797ല്‍ പഴശി യുദ്ധങ്ങളിലാണ്. അന്ന് കൈതേരി അമ്പുവിന്റെ മാനന്തെരിയിലുള്ള മണ്‍കോട്ടയും, മതില്‍ കെട്ടിയ വീടും തകര്‍ക്കാന്‍ പുറപ്പെട്ട ലഫ്റ്റനന്റ് വാര്‍ഡന്‍, ക്യാപ്റ്റന്‍ ബൌമന്‍ എന്നിവരെ അമ്പുവിന്റെ പടയാളില്‍ തുരത്തുകയും, ബൌമന്‍മാനന്തെരിക്ക് സമീപം ഒരു ക്ഷേത്രത്തെ സൈനിക കേന്ത്രമാക്കി യുദ്ധം ചെയ്തുവെങ്കിലും കൊല്ലപ്പെട്ടു. ഇവരെ സഹായിക്കാന്‍ എത്തിയ ക്യാപ്റ്റന്‍ ലോറന്‍സ് ഒരു പള്ളി കേന്ത്രമാക്കി യുദ്ധം ചെയ്തുവെങ്കിലും തോല്‍ക്കപ്പെട്ടു. പിന്നീട് ഇവരെ സഹായിക്കാന്‍ തലശേരിയില്‍ നിന്നും പുറപ്പെട്ട 2 സംഗങ്ങളില്‍ ഒന്ന് ക്യാപ്റ്റന്‍ ഹൌടന്‍റെയും, ഫിറ്റ്‌സ് ജെറാള്‍ടിന്‍റെയും ആയിരുന്നു ഈ സംഖം തിരുവങ്ങാട്ട് ക്ഷേത്രം പിടിച്ചെടുത്ത് സൈനികരെയും മറ്റും ഒരുക്കി നിന്നാണ് പുറപ്പെട്ടത്‌ എന്ന് കാണാം. ഇതിന്‍റെ രേഖകളും വിവരങ്ങളും നാഷണല്‍ ആര്‍ക്കൈവിലെ ഫോറിന്‍ഡിപ്പാര്‍ട്ട്മെന്റ്, പോളിട്ടിക്കല്‍ കണ്‍സള്‍ട്ടെഷന്‍സില്‍കാണാവുന്നതാണ്.ബ്രിട്ടീഷ് ഉധ്യോഗസ്ഥന്‍ പെലെ ബ്രിട്ടീഷ് കമ്മീഷന് ജനുവരി 1797 ജനുവരി 8നു നല്‍കിയ റിപ്പോര്‍ട്ടിലും, തലശ്ശേരിയില്‍ നിന്നും കമ്മിഷന് 1797 ജനുവരി 7നു നല്‍കിയ റിപ്പോര്‍ട്ടിലും ഇവ കാണാവുന്നതാണ്‌. 2) തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ടിപ്പുവിന്‍റെ വാള്‍തലപ്പിന് ഇരയായ മറ്റൊരു പ്രധാന ക്ഷേത്രമാണ് തൃശൂര്‍ പൂരം കൊണ്ടാടുന്ന വടക്കുംനാഥൻ ക്ഷേത്രം. ഇനി നമുക്ക് ചരിത്ര വശത്തിലേക്ക് കടക്കാം. ചരിത്രത്തില്‍ രണ്ട് തവണയാണ് മൈസൂര്‍ സൈന്യം വടക്കുംനാഥ ക്ഷേത്ര പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്

ഒന്ന് ഹൈദര്‍ അലിയുടെ കാലത്തും, മറ്റൊന്ന്‍ ടിപ്പുവിന്‍റെ കാലത്ത് 1789ലെ തിരുവതാംകൂര്‍ യുദ്ധത്തെ തുടര്‍ന്നും. ഓധ്യോധിക ക്ഷേത്രം ഗ്രന്ഥവരിയിലെ വിവരണങ്ങളില്‍ ഹൈദറും, ടിപ്പുവും താവളം അടിച്ചു എന്നല്ലാതെ ക്ഷേത്രം ആക്രമിച്ചതായോ, നശിപ്പിച്ചതായോ രേഖകളോ, പൂജാരിയുടെ ധ്രിസാക്ഷി വിവരണമോ രേഖപെടുത്തുന്നില്ല. പക്ഷെ ഇന്നത്തെ ചരിത്രം വന്നെത്തി നില്‍ക്കുന്നത് ക്ഷേത്രം തകര്‍ത്തു എന്ന രീതിയില്‍ ആണ്. പൂജാരിയുടെ വിവരണം ഹൈദറുടെ കാലത്തേത് ഇങ്ങനെ വിവരിക്കുന്നു ഹൈദറും സൈന്യവും വടക്കുനാഥ ഷേത്രത്തിനു സമീപം തമ്പടിച്ചതിനു പിറ്റെദിവസം 27 തിയതി കാലത്ത് എല്ലാവരും കൂടി ത്രിശുവപേരുര്‍ക്ക് വന്ന് വടക്കെ നട തുറന്നപ്പോള്‍ ക്ഷേത്രത്തിന്റെ വകയയിടുള്ള പാത്രങ്ങളും പുറമേ ഉള്ളതൊന്നും കൊണ്ടു പോയിട്ടില്ല. ശ്രി കോവില്‍ ഒന്നും തുറന്നിട്ടില്ല. 27,28,29 തീയതികളില്‍അശുദ്ധികള്‍ ഒക്കെയും നിക്കി 30 തിയതി പശുധാനവും പുണ്യാഹവും കഴിച്ച് പൂജയും അടിയന്തരങ്ങളും തുടങ്ങുകയും ചെയ്തു. മതില്‍ക്കകത്തു അശുദ്ധിയും ഒരു ഏറ്റ കുറച്ചിലും വന്നിട്ടില്ല എന്നുമാണ്. അതെ സമയം ടിപ്പു സുല്‍ത്താന്‍ ഇവിടെ തമ്പടിച്ചടിച്ചതല്ലാതെ ക്ഷേത്രത്തിന് കേടുപാടുകള്‍വരുത്തിയതായി കാണാനും ഇല്ല. ടിപ്പുവിന്‍റെ കാര്യത്തില്‍വടക്കുംനാഥന്‍ ക്ഷേത്ര സമീപത്ത് കൂടി ടിപ്പു കടന്നു പോയാല്‍ബഹുമാനാര്‍ത്ഥം തന്‍റെ തൊപ്പി ഊരി മാറ്റി സല്യൂട്ട് ചെയ്യുമായിരുന്നു എന്നൊരു വശവും പ്രജരിക്കപ്പെടുന്നുണ്ട്, ഒരു പക്ഷെ സത്യമായിരിക്കാം അല്ലായിരിക്കാം. 3) തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം തൃശൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഈ ഷേത്രവും ടിപ്പുവിന്‍റെ അതി ഭീകരമായ ആക്രമണത്തില്‍നശിപ്പിക്കപ്പെട്ട് ഭക്തര്‍ക്ക് നടയടച്ചു രാത്രി രക്ഷപ്പെടെണ്ടി വന്നുവെന്ന് പറയപ്പെടുന്നു. 1776ല്‍ ആണ് ഈ പറയപ്പെടുന്ന സംഭവം അരങ്ങേറുന്നത് അന്ന് നടയടക്കാന്‍ ഉണ്ടായ കാരണം മറ്റൊന്നുമല്ല അവസാന പൂജക്ക്‌ ശേഷം 1776ല്‍ ടിപ്പു സുല്‍ത്താന്‍ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഉപജാരമര്‍പ്പിച്ചു കൊണ്ട് നടത്തിയ ഒരു വെടികെട്ടിനെ തുടര്‍ന്നാണ്. ഈ വെടികെട്ട് സുല്‍ത്താന്‍വേദി എന്നറിയപ്പെടുന്നു. കോഴിക്കോട് റീജിയണല്‍ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ 123 പേജ് നമ്പര്‍ 6 പരിശോധിക്കുക ഈ സംഭവങ്ങള്‍ക്ക് ശേഷം ടിപ്പു 123.06 ഏക്കര്‍ഭൂമി ദാനം നല്‍കിയതായി ഇനാം രജിസ്റ്ററില്‍ കാണാവുന്നതാണ്. 4) മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം ടിപ്പുവിന്‍റെ വാള്‍തലപ്പിനിരയായി എന്ന് പറയപ്പെടുന്നു. നമ്മള്‍ ചരിത്രത്തിലേക്ക് കടന്ന് ചെല്ലുകയാനെങ്കില്‍ 1784ല്‍ ആണ് ക്ഷേത്രം തകര്‍ക്കപ്പെടുന്നത് എന്ന് കാണാം. ഈ സംഭവത്തിന് ടിപ്പുവുമായി യാതൊരു പങ്കുമില്ലന്നും. സാമൂതിരിയുടെ കീഴിലും പിന്നീട് ടിപ്പുവിന്‍റെ കീഴിലും കരം പിരിവുകാരനായ അത്തന്‍ മൊയീന്‍, അല്ലെങ്കില്‍ മഞ്ചേരി ഗുരുക്കള്‍ എന്ന് അറിയപ്പെടുന്ന അത്തന്‍ ഗുരുക്കളാണ് ഈ ഉധ്യമത്തിനു പിന്നില്‍ എന്ന് നമുക്ക് കാണാം. 1784ല്‍ മഞ്ചേരി രാജ കരം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അത്തന്‍ഗുരുക്കളും സംഘവും മഞ്ചേരി രാജക്കെതിരെ തിരിഞ്ഞു അത്തന്‍ ഗുരുക്കളോട് ഈ ഉധ്യമത്തില്‍ പിന്‍തിരിയാന്‍ ടിപ്പു കല്‍പ്പിച്ചതിനെ തുടര്‍ന്ന് ടിപ്പുവും അത്തനും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും 1784ല്‍ ഇത് ഒരു മാപ്പിള കലാപമായി പരിണമിക്കുകയും മഞ്ചേരി രാജയുടെ കോവിലകം ഇടിച്ചു നിരപ്പാക്കി, രാജയുടെ കീഴിലുള്ള മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം ആക്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അത്തനില്‍ നിന്നും രാജയെ സഹായിക്കാന്‍ ടിപ്പുവിന്‍റെ, വക്കീലും വിശ്വസ്തനുമായ ഗുലാം അലി ഖാനും സംഘവും ശ്രീരംഗപട്ടണത്ത് നിന്ന് ടിപ്പുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഏത്തിച്ചെരുകയും അത്തനെയും സംഘത്തെയും കീഴടക്കുകയും, അത്തനെയും, മകനെയും ശ്രീരംഗപട്ടണത്ത് തടവില്‍ പാര്‍പ്പിക്കുകയും ഏതാനും മാപ്പിളമാരരേ വധിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ടിപ്പു സുല്‍ത്താന്‍ കരം ഒഴിവാക്കി 194.51 ഏക്കര്‍ ഭൂമി ക്ഷേത്രത്തിന് ദാനം ചെയ്യുകയുമുണ്ടായി കോഴിക്കോട് റീജിയണല്‍ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ 122ലെ പേജ് നമ്പര്‍ 5ല്‍ ഇത് കാണാവുന്നതാണ്. 5) മണത്തന ക്ഷേത്രം കണ്ണൂർ ജില്ലയിലാണ് ‘മണത്തന സ്ഥിതി ചെയ്യുന്നത്. പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട് അതിനാല്‍മണത്തണ ക്ഷേത്രനഗരി എന്ന പേരിലും അറിയപ്പെടുന്നു. മണത്തണയിലെ 50ഓളം ക്ഷേത്രങ്ങള്‍ ടിപ്പു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ നശിപ്പിച്ചതായി പറയപ്പെടുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ടിപ്പുവും മണത്തന ക്ഷേത്രവും തമ്മിലുള്ള ബന്ധം അജ്ഞാതമാണ്, ടിപ്പുവും സൈനികരും ഇവിടെ പ്രവേശിച്ചതായി പോലും ഒരു തെളിവ് വരെ ഇല്ലതാനും. പക്ഷെ ടിപ്പു 1792ല്‍ മലബാര്‍ വിട്ടതിന് ശേഷവും, 1799ല്‍ മരണമടഞ്ഞതിന് ശേഷവും 1800വരെ ഈ ക്ഷേത്ര നില നിന്നിരുന്നതായി ചരിത്രം നമുക്ക് വെളിവാക്കി തരുന്നു അതിന് നമുക്ക് പഴശ്ശി ചരിത്രത്തിലേക്ക് ഒന്ന് പോകേണ്ടതുണ്ട്. 1800 ഒക്ടോബര്‍ 10ന് തന്‍റെ വിശ്വസ്ഥനായ ആയില്യത്ത് നമ്പ്യാര്‍ക്ക് പഴശ്ശി രാജ എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത് “മണത്തനയില്‍ കമ്പനി നടത്തുന്ന യുദ്ധം ഭഗവതിക്കും, പെരുമാള്‍ക്കും എതിരെ മാത്രം നടത്തിയിട്ടുള്ള യുദ്ധമായതിനാല്‍ കമ്പനിക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കാന്‍തീരുമാനിച്ചിരിക്കുന്നു എന്നാണ്”, എന്ത് കൊണ്ടാണ് പഴശി കമ്പനിക്കെതിരെ നടത്തുന്ന യുദ്ധം ഭഗവതിക്കും, പെരുമാള്‍ക്കും

എതിരെ നടത്തുന്ന യുദ്ധമായി പരിഗണിക്കാന്‍കാരണം അതിന് നമുക്ക് നാഷണല്‍ ആര്‍ക്കൈവിലെ ഫോറിന്‍ഡിപ്പാര്‍ട്ട്മെന്റ്, പോളിട്ടിക്കല്‍ കണ്‍സള്‍ട്ടെഷന്‍സിലെ പഴശിയും, കൂടാളിയിലെ കല്ല്യാടന്‍ കുഞ്ഞമ്മനും തമ്മിലുള്ള ഒരു കത്ത് പരിശോധിക്കേണ്ടതുണ്ട് 1800 ജൂലായ്‌ 21നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. “കൂടാളിയിലെ കല്ല്യാടന്‍ കുഞ്ഞമ്മനു പഴശിരാജവിന്‍റെ തരക്. നിങ്ങളുടെ എഴുത്ത് കിട്ടി. മണത്തനയിലെ കമ്പനി പോസ്റ്റില്‍നിന്നും അവിടത്തെ വലിയമ്പലത്തിലെ ആളുകള്‍ക്ക് നേരെ അവര്‍ നടത്തിയ വെടിവപ്പിനെ തുടര്‍ന്ന് ഞാന്‍ നിങ്ങളെ മുമ്പറിയച്ച പോലെ അവര്‍ക്കെതിരെ നമ്മുടെ ശക്തി പ്രയോഗിക്കാന്‍ തീരുമാനിക്കുകയുണ്ടായി. എന്‍റെ ദയ കൊണ്ടാണ് താങ്കള്‍ ഈ നിലയില്‍ എത്തിയതെന്ന് ഇവിടെ വിവരിക്കുന്നത് അനാവിശ്യമാണ്. പഴയവീട്ടില്‍ ചന്തുവിന് ഞാന്‍ എന്ത് ചെയ്തിട്ടുണ്ടെന്നും എനിക്കെതിരെ എന്ത് ചെയ്തുവെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നിങ്ങളുടെ പെരുമാറ്റം അങ്ങനെ അല്ലാത്തതിനാല്‍ എനിക്ക് താങ്കളോട് വെറുപ്പില്ല. ഇന്നാട്ടിലെ ദൈവങ്ങള്‍, ഭഗവതിയും പെരുമാളും നിങ്ങളുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടെങ്കില്‍, എന്നെ പരിഗണിക്കുന്നെണ്ടെങ്കില്‍ ഇപ്പോഴാണ് നിങ്ങള്‍ സൌഹ്രദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ബലികഴിക്കുകയും, ദൈവങ്ങളെ ഉപേഷിക്കുകയും ചെയ്തിട്ടുള്ള എന്‍റെ ശത്രുക്കള്‍ എനിക്ക് ഹാനികരമായി പ്രവര്‍ത്തിക്കുകയും, പറയുകയും ചെയ്യുന്നത് ഞാന്‍പരിഗണിക്കുന്നില്ല. ഇംഗ്ലീഷ്കാരുടെ ശക്തി എത്ര വലുതായാലും എനിക്ക് കഴിയും വിധം പ്രധിരോധിക്കുമെന്നു ഞാന്‍ താങ്കള്‍ക്ക് ഉറപ്പ് തരുന്നു. മണത്തനയിലുള്ള നമ്മുടെ ക്ഷേത്രങ്ങളിലെ പരിപാവനമായ ദൈവങ്ങള്‍ക്ക് നേരെ ഇംഗ്ലീഷ്കാര്‍ കാണിച്ച അപമാനങ്ങള്‍ക്ക് പകരം ചോദിക്കാതെ മറ്റൊരു വിധം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലന്നും , നമ്മള്‍ നില്‍ക്കേണ്ടത് ധര്‍മ്മത്തിന്റെ കൂടെയാണെന്നും, ഞാന്‍ നില്‍ക്കുന്നത് സൈഥര്യത്തോടെയാണെന്ന് ജനങ്ങളെ അറിയിക്കുക. ഇപ്പറഞ്ഞ കാര്യം കൈതേരി അമ്പുവിനെയും, മറ്റുള്ളവരെയും അറിയിക്കുമെന്ന് വിശ്വസിക്കുന്നു. 6) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രം തൃശൂര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ഇതും ടിപ്പുവിന്‍റെ വാള്‍ തലപ്പിനിരയായ മറ്റൊരു ക്ഷേത്രം. 1789ലെ തിരുവതാംകൂര്‍ യുദ്ധത്തെ തുടര്‍ന്ന് ക്ഷേത്രം ആക്രമിക്കുന്ന ഭയത്തെ തുടര്‍ന്ന് മല്ലിശേരിയും, കക്കാട്‌ ഒതിയനും ഗുരുവായൂര്‍ ക്ഷേത്ര വിഗ്രഹം അമ്പലപ്പുഴയിലേക്ക് മാറ്റി എന്നുള്ളത് സത്യം ഇതിനെ തുടര്‍ന്ന് ചെറിയ അമ്പലങ്ങള്‍ തീവച്ചു നശിപ്പിച്ചെന്നും മഴകാരണം ക്ഷേത്രം കത്തി നശിച്ചില്ല എന്നും, അതല്ല മതിലുകള്‍ മാത്രമേ തകര്‍ത്തത് ഒള്ളൂ എന്നും കഥകള്‍ പറയുന്നു. പക്ഷെ അമ്പലപ്പുഴക്ക് വിഗ്രഹം ടിപ്പുവിന്‍റെ ആക്രമണത്തെ ഭയന്ന് മാറ്റുക മാത്രമേ ചെയ്തിട്ടൊള്ളൂ എന്ന് സാമൂതിരിപ്പാടിന്റെയും, മറ്റു രേഖകള്‍ പറയുന്നു. പക്ഷെ പ്രജരിക്കപ്പെടുന്ന ചരിത്രം തകര്‍ത്തു എന്ന രീതിയില്‍ ആണ്. ചരിത്രത്തില്‍ 2 തവണയാണ് ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കപ്പെട്ടിട്ടുള്ളതും, കൊള്ളയടിക്കപ്പെട്ടിട്ടുള്ളതും ഒന്ന് 1715-16 കാലത്ത് സാമൂതിരിക്കെതിരെ ഡച്ച് കമാന്‍ഡര്‍ ബേക്കര്‍ ജേക്കബും, കൊച്ചി രാജന്‍ രാമ വര്‍മ്മ 5മനും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തിലും, 1755ല്‍ ഡച്ച് – കൊച്ചി സംയുക്ത ആക്രമണത്തിലും ഈ ആക്രമണങ്ങളില്‍ തൃക്കണമതിലകം, കൊടുങ്ങല്ലൂര്‍, ചേറ്റുവ മുതലായ പ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായി കാണാം. ടിപ്പുവിലേക്ക് തിരിച്ചു വരികയാണെങ്കില്‍ കോഴിക്കോട് റീജിയണല്‍ആര്‍ക്കൈവിലെ ഇനാം രജിസ്റ്ററും, ദേവസ്വം ആര്‍ക്കൈവിലെ രേഖകളും പരിശോധിച്ചാല്‍ കാണാവുന്നതാണ് 1786ല്‍ക്ഷേത്രത്തിനായി 46.02 ഏക്കര്‍ കൃഷി നിലവും, 458.02 ഏക്കര്‍ഗാര്‍ഡന്‍ ലാന്‍ഡും, അത് കൂടാതെ നിത്യ പൂജള്‍ക്കും മറ്റുമായി 8000 പഗോഡ വാര്‍ഷിക ഇനാമായി നല്‍കിയതും. ഈ തുക വര്‍ഷാ വര്‍ഷം നല്‍കുവാനായി ടിപ്പു ചന്ദനപ്പറമ്പില്‍അവറൊസുകുട്ടി മൂപ്പന്‍ എന്ന ചാവക്കാട് സ്വദേശിയായ ഉധ്യോഗസ്ഥനെ നിയമിച്ചതാതായും കാണാം. 7) ത്രിപ്പൈക്കുളം ശിവ ക്ഷേത്രം തിരുവഞ്ചിക്കുളത്തിനടുത്താണ് ത്രിപ്പൈക്കുളം ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പു നശിപ്പിച്ചതായി പറയപ്പെടുന്ന ഈ ക്ഷേത്രം 1715,1755 കാലത്ത് കൊച്ചിയുടെയും, ഡച്ചുകാരുടെയും ആക്രമണത്തില്‍ ആണ് തകര്‍ന്നടിഞ്ഞത്. ക്ഷേത്രത്തിന് തീകൊളുത്തുകയും, ശിവലിംഗം ഡച്ചുകാര്‍ കൊച്ചി തുറമുഖത്ത് കപ്പലിന്‍റെ നങ്കൂരം ഉറപ്പിക്കുവാനുള്ള കുറ്റിയായി ഉപയോഗിച്ചത് ചരിത്രത്തില്‍ കാണാം. 8) തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു എന്ന് പ്രജരിക്കപെടുന്ന ഒരു ക്ഷേത്രം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കൊച്ചിയുടെയും, ഡച്ചുകാരുടെയും ആക്രമണത്തിലാണ് ക്ഷേത്രം തകര്‍ക്കപെട്ടതെന്ന് കാണാം. കോഴിക്കോട് റീജിയണല്‍ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ പരിശോധിക്കുകയാണെങ്കില്‍നമുക്ക് കാണാം 208.82ഏക്കര്‍ കൃഷിഭൂമിയും, 70.58 ഏക്കര്‍നെല്‍വയല്‍പ്പാടവും നല്‍കിയതായി കാണാം. ചരിത്രത്തില്‍ ഏറെ തെറ്റി ധരിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു മൈസൂര്‍ ഭരണം. ക്ഷേത്രങ്ങള്‍കൊള്ളയടിച്ച് തകര്‍ക്കുക എന്നത് മൈസൂര്‍ സുല്‍ത്താന്‍റെ നയമായിരുന്നില്ല. പക്ഷെ യുദ്ധകാല അടിസ്ഥാനത്തില്‍ശത്രുക്കളും, മൈസൂര്‍ സൈന്യവും ഷേത്രങ്ങളെ ഒളിത്താവളങ്ങളും, സൈനിക കേന്ദ്രങ്ങള്‍ ആക്കിയത് മൂലവും മറ്റും ചില ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായി കാണാം.ഏറ്റുമുട്ടലുകള്‍ ഉണ്ടാവുമ്പോള്‍ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങളും ഇവിടെയും സംഭവിച്ചിട്ടുണ്ട് പക്ഷെ ഇതില്‍ ഏറിയ പങ്കും ചില പ്രദേശികമായ കേട്ടുകേൾവി കഥകളെ ആശ്രയിച്ച് പിന്‍കാലങ്ങളില്‍ ഉരുത്തിരിഞ്ഞതാണ്. ഇതിന് ഏറെ പ്രജാരം നല്‍കിയത് ടിപ്പുവിന്‍റെ ആജന്മ ശത്രുക്കളായ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും, ഉദ്യോഗസ്ഥരുടെയും ഗ്രന്ഥങ്ങളിലൂടെയും, അവരെ പിന്തുടര്‍ന്ന് വന്നവരിലൂടെയുമാണ്‌. പക്ഷെ ഇവര്‍ തകര്‍ത്തു എന്ന് ആരോപിക്കപ്പെടുന്ന പല ക്ഷേത്രങ്ങളും ഇനാമുകള്‍ നല്‍കി സംരക്ഷിച്ചു പോന്നിരുന്നതായി ആര്‍ക്കൈവകള്‍

രേഖകള്‍നമുക്ക് വെളിവാക്കിത്തരുന്നു. ടിപ്പുവിന്റെ അന്ത്യദിനമായ 1799 മെയ് 4 അദ്ദേഹം ആരംഭിക്കുന്നത് തന്നെ ചന്ന പട്ടണയിലുള്ള ബ്രാഹ്മണർക്ക് ദാനം നൽകിക്കൊണ്ടാണ്. അത് പോലെ തന്നെ മൈസൂറില്‍ 200ലേറെ ക്ഷേത്രങ്ങള്‍ ടിപ്പുവിന്‍റെ മേല്‍ നോട്ടത്തില്‍ തന്നെ സംരക്ഷിച്ചു പോന്നിരുന്നതായി മൈസൂര്‍ ആര്‍ക്കൈവ്സിലെ രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. അത് കൂടാതെ മലബാറില്‍ ഭൂമിയെല്ലാം സര്‍വ്വേ ചെയ്തു നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ക്ഷേത്രത്തിന്റെതായാ വകയെല്ലാം നീക്കി വച്ചതിന് ശേഷം ബാക്കിയുള്ളവ മാത്രമേ സര്‍ക്കാരില്‍ചേര്‍ത്തതെന്ന് കാണാം . പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി ഉള്‍പ്പെടെ ഏകദേശം 100ന് മുകളില്‍ ക്ഷേത്രങ്ങള്‍ക്കും, സത്രങ്ങള്‍ക്കും ടിപ്പു ഇനാമുകള്‍ നല്‍കി സംരക്ഷിച്ച് പോന്നിരുന്നതായി കോഴിക്കോട് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്ററില്‍ കാണാവുന്നതാണ്. ➤തിരുനാവായ് നാവാമുകുന്ദ ക്ഷേത്രം: 40.13 ഏക്കര്‍നെല്‍വയല്‍പ്പാടം, 157. 05, 14.80 ഏക്കര്‍ ഭൂമി. ➤ ത്രിപ്പങ്ങോട് ശിവ ഷേത്രം: 198.88 ഏക്കര്‍ നെല്‍വയല്‍പ്പാടവും ഭൂമിയും ➤ കൊടികുന്ന് ഭഗവതി ക്ഷേത്രം – പട്ടാമ്പി: 16.40 ഏക്കര്‍നെല്‍വയല്‍പ്പാടം ➤ മണ്ണൂര്‍ ശിവ ക്ഷേത്രം – മലപ്പുറം: 70.42 ഏക്കര്‍ കൃഷി ഭൂമി, 3.29 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌. ➤ തിരുവഞ്ചിക്കുളം ശിവ ക്ഷേത്രം: 208.82 ഏക്കര്‍ കൃഷി നിലം, 70.58 ഏക്കര്‍ നെല്‍വയല്‍പ്പാടം, 3.29 ഗാര്‍ഡന്‍ ലാന്‍ഡ്‌. ➤ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം: 46.02 ഏക്കര്‍ കൃഷി നിലം, 458.02 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌, 8000 പഗോഡ വാര്‍ഷിക ഇനാം ➤ പിശാരിക്കാവ് ക്ഷേത്രം: 73.83ഏക്കര്‍ ഏക്കര്‍നെല്‍വയല്‍പ്പാടം, 56.92 ഏക്കര്‍ ഭൂമി. ➤ കാപ്പില്‍ കരിങ്കാളി ക്ഷേത്രം, ഏറനാട് താലൂക്ക്: 1.37 ഏക്കര്‍ഭൂമി ➤ ഉള്ളാനം ശിവഷേത്രം, മലപ്പുറം: 12.73 ഏക്കര്‍നെല്‍വയല്‍പ്പാടം ➤ കേരളദീശപുരം ക്ഷേത്രം: 8.37 ഏക്കര്‍ നെല്‍വയല്‍പ്പാടം ➤ നടുവത്ത് ക്ഷേത്രം: 1.88 ഏക്കര്‍ നെല്‍വയല്‍പ്പാടം ➤ ചെമ്മത്തല ഭഗവതി ക്ഷേത്രം: 15.13 ഏക്കര്‍ ഭൂമി ➤കരിക്കാട്ട് ക്ഷേത്രം, എടയൂര്‍ അംശം: 7.33 ഏക്കര്‍നെല്‍വയല്‍പ്പാടം ➤നിരംകൈതക്കോട്ട അയ്യപ്പന്‍ ക്ഷേത്രം: 16.72 ഏക്കര്‍നെല്‍വയല്‍പ്പാടം, 2.75 ഏക്കര്‍ ഭൂമി. ➤ തൃക്കണ്ടിയൂര്‍ ക്ഷേത്രം: 20.63 ഏക്കര്‍ ഭൂമി, .41 ഏക്കര്‍ഗാര്‍ഡന്‍ ലാന്‍ഡ്. ➤ ത്രിക്കലയൂര്‍ സമൂഹം ക്ഷേത്രം, കരാപ്പുറം സത്രം – 5.48 ഏക്കര്‍ നെല്‍വയല്‍പ്പാടം ➤ മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം, മഞ്ചേരി- 194.51 ഏക്കര്‍ ഭൂമി ➤ പെരുമുടിശ്ശേരി വേട്ടക്കൊരുമകന്‍ ക്ഷേത്രം, വെളിയംകോട്‌: 21.43 ഏക്കര്‍ നെല്‍വയല്‍പ്പാടം, 6.26 ഏക്കര്‍ കൃഷി ഭൂമി ➤ പെരിത്തറ കോവില്‍ ശിവക്ഷേത്രം, കസബ അംശം: 66.49ഏക്കര്‍ നെല്‍വയല്‍പ്പാടം, 15.01 ഏക്കര്‍ ഭൂമി. ➤ കൊടികുന്ന്‍ ഭഗവതി ക്ഷേത്രം, ചെമ്പലങ്ങാട് സമൂഹം സത്രം: 16.40 ഏക്കര്‍ നെല്‍വയല്‍പ്പാടം ➤ ആനയംകുന്നത്ത് ക്ഷേത്രം, തിരുവമ്പാടി അംശം: 1.30 ഏക്കര്‍നെല്‍വയല്‍പ്പാടം ➤ ത്രിഷില്ലേരി ക്ഷേത്രം, കോട്ടയം താലൂക്ക്: 93.66 ഏക്കര്‍നെല്‍വയല്‍പ്പാടം, 81.31 ഏക്കര്‍ ഭൂമി. ➤ തൃക്കണ്ടിയൂര്‍ സമൂഹം സത്രം: 4.11 ഏക്കര്‍ നെല്‍വയല്‍പ്പാടം. ➤ തൃക്കണ്ടിയൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം: 20.63 ഏക്കര്‍കൃഷി ഭൂമി, 73.36 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ് ➤ തൃപ്രങ്ങോട് ശിവ ക്ഷേത്രം: 198.88 ഏക്കര്‍ നെല്‍വയല്‍പ്പാടം  

Advertisement

Malayalam Article

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

Published

on

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തിൽ കൃഷ്ണ എന്ന രാജാമണി പ്രസിദ്ധനാകുന്നത്. വിവാഹ വീഡിയോ കാണാം

Continue Reading

Malayalam Article

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

Published

on

By

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു നിന്നു. നമ്മളിലൊരാൾ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിച്ചാലേ ഇനി രക്ഷയുള്ളൂ എന്നാണ് പ്രഭാസ് പറയുന്നത്.  അടുത്ത പ്രാവശ്യം അനുഷ്‌കയെ കണ്ടാല്‍ എനിക്കൊരു അപേക്ഷയായി പറയാനുണ്ട്, കഴിയുന്നതും വേഗം ഒരാളെ വിവാഹം ചെയ്യാന്‍.

എങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചുള്ള ഈ ഗോസിപ്പുകൾ അവസാനിക്കുകയുള്ളു.  എനിക്ക് മനസ്സിലാവുന്നില്ല, ഇനി ശരിക്കും ഞങ്ങള്‍ ഇഷ്ടത്തിലാണെങ്കില്‍ തന്നെ അത് മറച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. അത് ജനങ്ങള്‍ അറിയുക തന്നെ ചെയ്യും- പ്രഭാസ് വ്യക്തമാക്കി. ആഗസ്റ്റ് 30 നാണ് പ്രഭാസിന്റെ സാഹോ തിയേറ്ററിലെത്തുന്നത്.  ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ആദ്യ ചിത്രമാണ് സാഹോ. തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയാണ് റിലീസിനൊരുങ്ങുന്ന അനുഷ്‌ക ഷെട്ടി ചിത്രം.

Continue Reading

Malayalam Article

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

Published

on

By

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയന്‍. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
‘കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’.മനോജ്‌ കെ ജയന്‍ പറയുന്നു.
കുഞ്ഞാറ്റ തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്‌നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്‌നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’

Continue Reading

Writeups

Malayalam Article1 day ago

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി വധു അഖില – വീഡിയോ കാണാം

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും നഴ്സുമായ അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചാലക്കുടിക്കാരൻ...

Malayalam Article3 days ago

കഴിയുന്നതും വേഗം വിവാഹം കഴിക്കണം, എങ്കില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ, പ്രഭാസ്

അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാവും എന്നുമായിരുന്നു ഗോസിപ്പുകള്‍ ഇവരെ നിരന്തരം അലട്ടുകയാണ്. അനുഷ്‌കയും പ്രഭാസും ഗോസിപ്പ് എത്ര തന്നെ നിഷേധിച്ചിട്ടും ആരാധകര്‍ ആ വാര്‍ത്തയില്‍ പിടിച്ചു...

Malayalam Article3 days ago

തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ല, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ

നല്ല കുറെ വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മനോജ് കെ ജയന്‍. നടന്‍ മാത്രമല്ല, മനോജ് ഇപ്പോള്‍ ആശയുടെ ഭര്‍ത്താവും കുഞ്ഞാറ്റയുടെയും ചിന്നുവിന്റെയും അമൃതിന്റെയും അച്ഛനുമാണ്. ആശ എന്ന തന്റെ...

Malayalam Article4 days ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

Malayalam Article4 days ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

Malayalam Article7 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article1 week ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article1 week ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article2 weeks ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Trending

Don`t copy text!