Connect with us

Malayalam Article

രാമനാട്ടുകരയിലെ പ്രേതം.

Published

on

രാമനാട്ടുകരയിലെ പ്രേതം

ബാംഗ്ലൂരിൽ നില്ക്കുമ്പോഴാണ് അമൃത എന്ന എന്റെ കൂട്ടുകാരി വിളിച്ചത്.” റെനീഷേട്ടാ നിങ്ങൾ നാട്ടിൽ എത്തിയോ?”ഞാൻ പറഞ്ഞു അടുത്ത ദിവസം വരും എന്താ കാര്യം എന്ന്.

ഞാൻ പറഞ്ഞില്ലേ റെനിഷേട്ടാ എന്റെ കൂട്ടുകാരിയും കസിനും കൂടിയായ ലച്ചുവിന്റെ കാര്യം ചേട്ടാ അവൾ സ്നേഹിച്ചവർ, അവളുടെ ബെസ്റ്റ് ഫ്രണ്ട്സ് ബോയ് ഫ്രണ്ട്സ് അങ്ങനെ കുറച്ചു ഫ്രണ്ട്സും അവൾ ആത്മാർത്ഥമായി പ്രേമിച്ചവരും ദുരൂഹ സാഹചര്യത്തിൽ മരിച്ചു പോയി അപകട മരണമാണ് കൂടുതലും, കുറച്ചു കാലമായി ഇങ്ങനെ”” എന്താണ് അമൃത എനിക്ക് മനസിലായില്ല ” വീണ്ടും ഞാൻ ചോദിച്ചു

“റെനീഷേട്ടാ ലച്ചു ഇഷ്ടപ്പെടുന്ന കൂട്ടുകൂടുന്ന ബോയ് ഫ്രണ്ട്സുമാർ അപകടത്തിൽ മരിക്കുന്നു പുതിയ കൂട്ടുകാരൻ പോലും ഇവളെ കണ്ടതിനു ശേഷം തിരിച്ചു പോവുമ്പോഴോ അല്ലെങ്കിൽ ഫോൺ ചെയ്തതിനു ശേഷമോ ചാറ്റ് ചെയ്തതിനു ശേഷമോ പിന്നെ അവർ ജീവനോടെ ഇരിക്കില്ല.ചിലപ്പോൾ ഒരാഴ്ച കൂടിപ്പോയാൽ ഒരു മാസം അവർ അപകടത്തിൽ മരിക്കുന്നു. മരിക്കുന്നത് ആണുങ്ങൾ മാത്രം.”

അമൃത പറഞ്ഞ കാര്യം കേട്ട് എനിക്ക് അത്ഭുതമായി ഒരു ഞെട്ടലും. ഒരു പെൺകുട്ടി പ്രേമിക്കുന്നവരും അവൾ കൂട്ടുകൂടുന്ന ബോയ് ഫ്രണ്ട്സൊക്കെ പെട്ടെന്ന് മരിക്കുന്നു. എന്ത് സംഭവമാണത് വിശ്വസിക്കാൻ പറ്റിയില്ല എനിക്ക്.ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ആ കുട്ടിയിൽ ബാധയുണ്ട് ദോഷമുണ്ട് എന്ന് വീട്ടുകാരും നാട്ടുകാരും വിലയിരുത്തുന്നു. ആ പെൺകുട്ടിയെ കാണുന്നതും മിണ്ടുന്നതും നാട്ടുകാർ അയിത്തം കല്പിച്ചു.

അവൾ വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ല എല്ലാർക്കും അവളെ പേടിയാണ്. കോളേജ് ഹോസ്റ്റലിൽ നിന്നു അവളെ പുറത്താക്കി, അതോടെ മടുത്തിട്ടാവാം അവൾ വീട് വിട്ട് എവിടെയും പോവാറില്ല. പഠിത്തം പാതിവഴിയിലായി വീട്ടിൽ എന്നും നാമജപവും ഹോമവും. ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കുന്നവരുണ്ടോ പ്രേതവും ബാധയൊക്കെ ഇന്നും ഉണ്ടല്ലേ, അത് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ എത്തി.
നാട്ടിലെത്തിയ ശേഷം അമൃത വീണ്ടും എന്നെ വിളിച്ചു.

” റെനീഷേട്ടാ നാട്ടിൽ എത്തിയില്ലേ ഒന്നു കാണാൻ പറ്റുമോ ഇവിടെ ചില സ്വാമിമാരൊക്കെ വന്നിട്ട് എന്തൊക്കെയോ പറയുന്നു അവളുടെ ജാതകം ശരിയില്ല, അസുരവിത്താണ് വീടിനു ദോഷമുണ്ട്, ശാപമാണ അച്ഛനെയടക്കം എല്ലാ ആണുങ്ങളെയും ഇവൾ കൊല്ലും എന്നൊക്കെ , അവൾക്ക് ഒന്നും അറിയില്ല അവൾ പാവമാണ് നമ്മളെ ഹെൽപ്പ് ചെയ്യാൻ ചേട്ടനു പറ്റുമോ ചേട്ടൻ ഒന്നു വരാമോ വന്നില്ലെങ്കിൽ അവൾ അടുത്ത ദിവസം ആത്മഹത്യ ചെയ്തെന്നു വരാം. പ്ലീസ്”

“എനിക്കെന്ത് ചെയ്യാൻ കഴിയും, ഞാൻ വരാം ചില കാര്യങ്ങൾ വെച്ചിട്ട് എനിക്ക് ഒരു പക്ഷെ പറയാൻ കഴിയും അവളുടെ ദേഹത്ത് ബാധയുണ്ടോ, ഇല്ലയോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് .100 % ഉറപ്പ് പറയാനും എനിക്ക് കഴിയില്ല. വായിച്ചു മനസിലാക്കിയ ചില കാര്യങ്ങളും അറിവുകളും ചില പുസ്തകങ്ങളുടെ സഹായത്തോടെയാണ് ഞാൻ ഒരോ കാര്യങ്ങൾ പറയുന്നത്. ”

” ചേട്ടൻ ഒന്നു വന്നാ മതി. ഒന്നും അറിയണമെന്നില്ല പക്ഷെ വരണം. ചെറുതാണെങ്കിലും എനിക്കൊരു പ്രതീക്ഷ ഉണ്ട്.അതാ പറഞ്ഞത് ജസ്റ്റ് വന്നാൽ മതി.”
അങ്ങനെ കോഴിക്കോട് രാമാനാട്ടുകരക്കാരായ അമൃതയോടും അവളുടെ കൂട്ടുകാരിയോടും തലശ്ശേരിയിൽ വരുവാൻ ഞാൻ ആവശ്യപ്പെട്ടു ആ കുട്ടി വരാൻ മടി കാണിച്ചു നിർബന്ധിച്ചു വിളിച്ചു വരുത്തി ഞാൻ.

അമൃത വന്നു എന്നെ കണ്ടു
” ആ കുട്ടി എവിടെ ലച്ചു “? ഞാൻ ചോദിച്ചു
“അവൾ നിങ്ങളെ കാണില്ല പരിചയപെടില്ല എന്നു പറഞ്ഞു ,നിങ്ങൾക്ക് വല്ലതും പറ്റിയാലോ എന്ന പേടിയാണ് ”
“അവളെ കാണാതെ പറ്റില്ല ”
അങ്ങനെ ലച്ചു വന്നു
“ഇരിക്ക്”കുട്ടിയോട് ഞാൻ പറഞ്ഞു

ഞങ്ങൾ സംസാരിച്ചു ലച്ചു ഒരു സാധാരണ കുട്ടിയാണ് രൂപത്തിലോ ഭാവത്തിലോ അസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല ഞാൻ അടിമുടി അവളെ നോക്കി. മുട്ടോളം മുടിയുള്ള പെൺകുട്ടി ,തിളക്കമുള്ള കണ്ണുകൾ, ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്ന നോട്ടം, കണ്ണുകളിൽ ഭയം, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവൾക്ക് ഞാൻ മുന്നിലെ ഗ്ലാസിലെ വെള്ളം അവളുടെ അരികിലേക്ക് വെച്ചു കൊടുത്തു. “ലച്ചുവിനു 6 വിരൽ ഉണ്ട് അല്ലേ നല്ല ഭംഗിണ്ട് ” ആകെയൊരു പ്രത്യേകത അത് മാത്രമാണ്. അവളുടെ ചൂണ്ടുവിരലിനും നടുവിരലിനും ഒരേ വലിപ്പമാണ്. അവളുടെ ഭയം ഞാൻ അളക്കുകയിരുന്നു. ഇനി നോക്കിയാൽ അവൾ തലചുറ്റി വീണേക്കാം അതുകൊണ്ട് ഞാൻ അമൃതയോട് ചോദിച്ചു

“ഈ മരിച്ചവരൊക്കെ അപകടത്തിൽ മാത്രമാണോ മരിച്ചത് ”
“അതെ റെനീഷേട്ടാ അപകടമരണമാണ് കൂടുതൽ ബൈക്ക് അപകടങ്ങൾ എല്ലാം ഇവളെ കണ്ടതിനു ശേഷം പോവുമ്പോഴോ സംസാരിച്ചതിനു ശേഷമോ, ചാറ്റ് ചെയ്തതിനു ശേഷമോ ആണ് മരണം സംഭവിക്കുന്നത്, എന്താ അങ്ങനെ പേടിയാവുന്നു അമൃത പറഞ്ഞു”

ഞങ്ങൾ ഓരോ കോഫി കുടിച്ചു ഞാൻ പറഞ്ഞു എന്നെ ഒരു നല്ല ഫ്രണ്ടായിട്ട് കാണാവോ?
“അയ്യോ അത് വേണ്ട” അമൃത പറഞ്ഞു
“അതെന്താ പേടിയാണോ, ഞാൻ മരിച്ചു പോവും എന്നത് കൊണ്ടാണോ?”
” വേണ്ട വീട്ടിൽ ഒരു നല്ല കാര്യം നടക്കുകയല്ലേ അനിയത്തിടെ വിവാഹമൊക്കെ കഴിയട്ടെ എന്നിട്ട് നമ്മൾ വന്നു കണ്ടോളാം.”

“അനിയത്തിയുടെ വിവാഹത്തിന്റെ തിരക്കാണ് അതാണ് നിങ്ങളെ രണ്ടുപേരെയും ഇവിടേക്ക് വിളിച്ചുവരുത്തേണ്ടിവന്നത്.എടൊ ഇയാൾക്കു ഒരു കുഴപ്പമുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല.”
ഒരു സുഹൃത്ത് ആയിട്ട് കാണാൻ അവൾ കൂട്ടാക്കിയില്ല അങ്ങനെ അവർ പോയി.അനിയത്തിയുടെ വിവാഹമൊക്കെ കഴിഞ്ഞ സമയത്ത് അമൃത വീണ്ടും വിളിച്ചു.

അടുത്ത ദിവസം ഞാൻ അവിടേക്കു വരാം എന്ന് പറഞ്ഞു.അന്ന് രാത്രി ഞാനും അഭിയും കണ്ണവം ഫോറസ്റ്റ് പരിസരത്തുള്ള ഞങ്ങളുടെ സുഹൃത്തായ ഉണ്ണിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത് ഉണ്ണി ഒറ്റക്കായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്.അവന്റെ അമ്മയും സഹോദരിമാരും അവരുടെ വീട്ടിൽ പോയിരുന്നു.

നിങ്ങൾ എന്നെങ്കിലും കാടിനുള്ളിൽ താമസിച്ചിട്ടുണ്ടോ? വൈകുന്നേരം 4 മണി കഴിഞ്ഞാൽ കാടിനുള്ളിൽ ഇരുട്ട് കയറും ഞാൻ കുറച്ചു സമയം കാടിന്റെ ഭംഗി ആസ്വദിച്ചു അവന്റെ വീടിന്റെ ഉമ്മറത്തു ഇരുന്നു.സന്ധ്യ കഴിഞ്ഞപ്പോൾ അഭിയും കൂട്ടുകാരൻ ഉണ്ണിയും വന്നു.ഒരു കോഴിയും അല്പം മദ്യവും.കോഴിയുമെടുത്ത് അഭി പിന്നാമ്പുറത്ത് പോയി ഉണ്ണിയോട് കുറെ വിശേഷങ്ങൾ പറഞ്ഞു ഇരുന്നപ്പോൾ അഭി മദ്യവുമായി വന്നു .

“ഇതെന്തിനാ 3 ഗ്ലാസ് എനിക്ക്‌ വേണ്ട “ഞാൻ പറഞ്ഞു
“അതെന്താ നിനക്കു വേണ്ടത്തത് ഈ തണുപ്പത്ത് കാട്ടിൽ ഇതിൽ ഇല്ലാതെ എങ്ങനെ കഴിയാനാടാ”
“എടാ അഭി നാളെ രാവിലെ പോവണം നമുക്കു കോഴിക്കോട്‌”
“എന്തിനു ഞാൻ ഇല്ല.””ഞാൻ ആ പെണ്കുട്ടിക്ക് വാക്കു കൊടുത്തുപോയി നാളെ ചെല്ലാം എന്നു.പോയേ പറ്റു. നീയും ഉണ്ടാവും ഇതൊക്കെ വലിച്ചു കേറ്റി നാളെ പോത്തു പോലെ കിടന്നുറങ്ങരുത്”

അവർ രണ്ടുപേരും കുടിച്ചു എന്തൊക്കെയോ പറയുന്നു അതും പറഞ്ഞകാര്യങ്ങൾ തന്നെ. ഭക്ഷണം കഴിഞ്ഞു അല്പനേരം ഇരിക്കാം എന്നുവെച്ചപ്പോഴാണ് പെട്ടെന്ന് കറണ്ട് പോയത്.ഞാൻ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു.എന്തൊരു നിശ്ശബ്ദതയാണ്.അകലെയെവിടെയോ ഒരു കാട്ടരുവി ഓളങ്ങളിട്ടു ഒഴുകുന്നത് മാത്രം കേൾക്കാം.വാനിൽ ചന്ദ്രനും നക്ഷത്രങ്ങളും വെണ്മേഘങ്ങളും മാത്രം.

താഴെ മാനത്തേക്ക് ഉയർന്നു പൊങ്ങി നിൽക്കുന്ന കൂറ്റൻ മരങ്ങളും കുറുകുന്ന ഏതോ കാട്ടു പക്ഷികളുടെ ശബ്ദവും മാത്രം. മുറ്റത്തിറങ്ങി ഞാൻ മാനത്തേക്ക് നോക്കി നിന്നു താരകങ്ങൾ താഴേക്കു വന്നിരുന്നുവെങ്കിൽ അവരുടെ കൂടെ എനിക്കും മാനത്തേക്ക് പോവാമായിരുന്നു . കൊതിയോടെ നിൽക്കുമ്പോഴാണ് മുന്നിലെ മരത്തിന്റെ പൊത്തിൽ ഒരു പാമ്പിനെ കണ്ടത്. കാടാണ് ഉഗ്രവിഷമുള്ള പാമ്പാവും ഞാൻ അകത്തു കയറി.

രണ്ടുപേരും ഉറങ്ങിയിരിക്കുന്നു. വാതിലടച്ചു ഞാനും കിടന്നു.നല്ല കാറ്റുണ്ടെന്നു തോന്നുന്നു പുറത്ത് മരത്തിന്റെ ചില്ലകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം മാത്രം കേൾക്കാം തണുപ്പ് നന്നായുണ്ട് ജനൽ വാതിൽ കാറ്റിൽ തുറന്നും അടഞ്ഞും ഇരുന്നു. അടക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അടയ്ക്കാൻ പറ്റിയില്ല, ജനൽ പാളികൾക്കിടയിൽ കൂടെ പാമ്പ് കേറിയാലോ പാമ്പിനെ എനിക്ക് ഭയമാണ്. തണുപ്പ് ഉള്ള സമയത്ത് വീടിന്റെ തുറന്നിട്ട ജനാലകൾക്കിടയിൽ കൂടെ ഇഴഞ്ഞു വന്നു ബെഡിനടിയിലും, തലയണകൾക്കിടയിലും, പുതപ്പിനുള്ളിലൊക്കെ കേറിനിക്കും.

പകൽ മുഴുവൻ തുറന്നിട്ട ജനാലകൾക്കിടയിൽ കൂടെ ഇഴഞ്ഞു അകത്തു കേറിയെന്നു വരാം.അലമാരയ്ക്ക് മുകളിലോ ഉള്ളിലോ കേറിയെന്നു വരാം.കട്ടിലിനടിയിൽ ചുരുണ്ടുകൂടി കിടന്നു രാത്രി കിടന്നുറങ്ങുമ്പോൾ പുതപ്പിനുള്ളിൽ കൂടെ ഇഴഞ്ഞു നമ്മുടെ കാലിന്റ മുകളിലൂടെ ശരീരത്തിലൂടെ ഇഴഞ്ഞെന്നു വരാം.അങ്ങനെ പാമ്പിനെ കുറിച്ചുള്ള ചിന്തകൾ മനസിലൂടെ പായുമ്പോഴാണ് മുറ്റത്തുടെ ആരൊ നടക്കുന്ന ശബ്ദം ഞാൻ കേട്ടത്.

അത് നടന്നു ഉമ്മറത്ത് എത്തി വാതിലിനു മുട്ടി കൊണ്ടിരുന്നു ആരായിരിക്കും ,ഈ അസമയത്ത് ആരു വരാനാണ് ഇവിടെ. അടുക്കളയിലെ ജനാലയിൽ കൂടെ നോക്കിയാൽ ഉമ്മറം കാണാം .വാതിലിനു മുട്ടുന്ന ശബ്ദം ഉറക്കനെയായി.കുറുക്കൻമാർ ഓലിയിടുന്ന ശബ്ദം കാരണം മറ്റുള്ള ശബ്ദങ്ങളൊന്നും കേൾക്കാനും പറ്റുന്നില്ല. ഞാൻ ശബ്ദമുണ്ടാക്കാതെ നടന്നു അടുക്കള ജനാലയിൽ കൂടെ നോക്കി ഉമ്മറത്തോ മുറ്റത്തോ ആരും തന്നെയില്ല പക്ഷെ വാതിലിനു മുട്ടുന്ന ശബ്ദം അപ്പോഴും കേൾക്കുന്നുണ്ട്.

ഇപ്പോൾ മുട്ടുന്ന ശബ്ദം പിന്നാമ്പുറത്തെ വാതിലിലാണ് ഞാൻ പിന്നാമ്പുറത്തെ വാതിലിനരികിൽ എത്തുമ്പോൾ അത് ഉമ്മറത്തെ വാതിലിൽ ആയി അങ്ങനെ മാറി മാറി മുട്ടുന്ന ശബ്ദം കേട്ടു. ഞാൻ രണ്ടു പേരയും തട്ടി വിളിച്ചു മദ്യലഹരിയിൽ ബോധമറ്റു കിടക്കുകയാണ് എന്ത് ചെയ്യും. കുറിച്യൻമാരുടെ സംഘതലവനായ കോപ്പാറൻ എന്നു വിളിക്കുന്ന വേലുവിന്റെ വീട് അതിനടുത്താണ് അവന്റെ മകന്റെ നമ്പർ കൈയ്യിൽ ഉണ്ട് അവനെ വിളിക്കാം എന്നു വെച്ചു ഞാൻ മൊബൈൽ എടുത്തു നാശം ജിയോ നെറ്റ് വർക്ക് അവിടെ ഇല്ല . അഭിയുടെയും ഉണ്ണിയുടെയും ഫോൺ എടുത്തു രണ്ടും ലോക്കാണു ഇപ്പോൾ എന്തു ചെയ്യും.

പെട്ടെന്നാണ് തട്ടിൻപുറത്ത് നിന്നൊരു പൂച്ച മുന്നിൽ ചാടിയത്. വാതിലിനു മുട്ടൽ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തുടെ വലം വെച്ചു ആരോ ഓടുന്ന ശബ്ദം ഞാൻ കേട്ടത്, വീട് ചുറ്റും കിതച്ച് കിതച്ച് ആരോ ഓടുന്നു. വരുന്നിടത്ത് വെച്ചു കാണാം എന്നു മനസ്സിൽ കരുതി കൈയ്യിൽ മണ്ണെണ്ണ വിളക്കുമെടുത്ത് ഞാൻ ഉമ്മറത്തെ വാതിൽ കണ്ണടച്ച് തുറന്നു പുറത്തിറങ്ങിയതും പിന്നാമ്പുറത്ത് ഒരു പെൺക്കുട്ടിയുടെ അലർച്ചയും അട്ടഹാസവും പിന്നീട് ഒരു നിലവിളിയും ആ നിലവിളി അകലെ അരയാലിൽ പോയി തറച്ചു നിന്നപ്പോലെ എനിക്ക് തോന്നി. അരയാലിൽ ഒരു വെളിച്ചം മാത്രമേ ഞാൻ കണ്ടുള്ളു. പിന്നീട് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചുവരിൽ ഞാൻ കണ്ടത് പിന്നിൽ ഒരു കറുത്ത കൈ എന്റെ മേലിലേക്ക് വരുന്നതായിട്ടാണ്.

തുടരും
റെനീഷ് ലിയോ ചാത്തോത്ത്

Advertisement

Malayalam Article

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

Published

on

By

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ മുന്നിലെത്തിച്ചത്. ബര്‍ത്ത് വ്‌ളോഗ് എന്ന തലക്കെട്ടുമായി എത്തിയ ലൈവിന്റെ ദൈർഘ്യം 29 മണിക്കൂർ ആയിരുന്നു. വേദന തുടങ്ങുന്ന സമയം മുതൽ പ്രസവിക്കുന്ന നിമിഷം വരെയുള്ള അനുഭവങ്ങളാണ് യുവതി ലൈവിലുടെ ലോകത്തിനു തുറന്നു കാട്ടിയത്. മാർച്ച് 29 നു ആയിരുന്നു ആസ്ട്രേലിയൻ സ്വദേശിയായ സാറയുടെ ആദ്യ പ്രസവം നടന്നത്. 

ഒരു ജിം ബോളിന് പുറത്തിരുന്ന് വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളോടെയാണ് ലൈവ് ആരംഭിച്ചത്. ഫിലിം മേക്കര്‍ കൂടിയായ കാമുകന്‍ കര്‍ട്ടും, മിഡ്‌വൈഫായ സഹോദരി എമിലി എന്നിവരെയാണ് സഹായത്തിനായി ഒപ്പം കൂട്ടിയത്. പ്രസവ വേദന കടുത്തപ്പോൾ അവർക്കൊപ്പം ആശുപത്രിയിൽ എത്തുന്നതും ഒരു ആൺകുഞ്ഞിന് ജൻമം നല്കുന്നതുമെല്ലാം ലൈവിൽ വ്യക്തമാക്കി കാണിക്കുന്നുണ്ട്. സാറയുടെ ഈ പ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.

കടപ്പാട്: Sarahs Day

Continue Reading

Malayalam Article

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

Published

on

By

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുകയുണ്ടായി.അതിന്റെ ഫലമായി ശരീരത്തിൽ 90 ശതമാനം പരിക്കുകൾ പറ്റിയിരുന്നു അന്ന് സുമിത ജോലി ചെയ്തിരുന്നത് ഒരു മൈക്രോഫൈനൻസ് കമ്പനിയിൽ ആയിരുന്നു ഡ്യൂട്ടി ടൈമിൽ ആയിരുന്നു സുമിതക്ക്‌ അക്സിഡന്റു സംഭവിച്ചത്.അന്നു മുതൽ 6 മാസത്തോളം 3 ഹോസ്പിറ്റലുകളിലായി ചികിൽസിച്ചു ഹോസ്പിറ്റൽ ചിലവുകൾ സുമിത ജോലിചെയ്തിരുന്ന മൈക്രോഫൈനൻസ് കമ്പനിയാണ് നിർവഹിച്ചത് അന്ന് ഏകദേശം13 ലക്ഷം രൂപയോളം ചെലവായി. നല്ലവരായ നാട്ടുകാരും സഹപ്രവർത്തകരും ഫേസ്ബുക്ക് ഫ്രണ്ട്സും,മുജീബ്‌പള്ളിമുറ്റം എന്ന മനുഷ്യ സ്നേഹിയും ചേർന്നും കുറെ സഹിച്ചതുകൊണ്ടാണ് ഇതുവരെസുമിതയുടെ മരുന്നും മറ്റുകാര്യൻങ്ങളും നടന്നു വന്നത്.

വളരെ നാളത്തെ ചികിത്സയുടെ ഫലമായി ഇപ്പോൾ സുമിതക്ക് കൈകാലുകൾ ചലിപ്പിക്കാനും ആൾക്കാരെ തിരിച്ചറിയാനും വായിൽ കൂടി ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിന്റെ ഉദ്യേശ്യം സുമിതക്ക് തുടർന്നുള്ള ചികിൽസക്ക് വേണ്ടിയാണ്.INDO AMERIKAN INSTITUTE OF BRAIN AND SPINE എന്ന ഹോസ്പിറ്റലിൽ ആണ് ഇനി തുടർ ചികിൽസ ക്കായി പോകാൻ തീരുമാനിച്ചിരിക്കുന്നത് 5 മാസത്തോളം വരുന്ന ചികിത്സ യിൽ പൂർണമായും സുമിതയെ സാദാരണ ജീവിത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് ഹോസ്പിറ്റലിലെ പ്രഗല്ഭരായ ഡോക്ടർമാർ ഉറപ്പുപറഞ്ഞിട്ടുണ്ട്. എന്നാൽ 7 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സക്ക് ഓട്ടോറിക്ഷ ഡ്രൈവർ ആയ ഭർത്താവിന് ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണ്.അതിനാൽ എന്റെ നല്ലവരായ സുഹൃത്തുക്കൾ ആ കുടുംബത്തെ സഹായിക്കുക.

ഈ പോസ്റ്റ് share ചെയ്യുക മനുഷ്യസ്നേഹികളായ സാമൂഹിക പ്രവർത്തകരുടെ സ്രെദ്ദയിലേക്ക് ഈ പോസ്റ്റ് എത്തിക്കുക സുമിതയുടെ അസിസിഡന്റു നടന്ന സമയത്തുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഭർത്താവിന്റെയും അമ്മയുടെയും ഫോൺ നമ്പരും ഇതിനോടൊപ്പം ചേർക്കുന്നു. വിളിച്ചു അന്വേഷിച്ചു ബോധ്യപ്പെട്ടത്തിനു ശേഷം മാത്രം സഹായിക്കുക. ഈ സഹായത്തോടെ ഒരു 8 വയസുകാരന് അവന്റെ അമ്മയെ തിരികെ കൊടുക്കാൻ നമുക്ക് സാധിക്കട്ടെ. പ്രാർത്ഥനകളോടെ അവളുടെ ഒരു സുഹൃത്ത് രാജീവ്‌ 9400001003,സുനിത 9961721543

സഹായിക്കാൻ കഴിയാത്തവർ ഈ വാർത്ത പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക.. ഇതൊരപേക്ഷയാണ്.

Continue Reading

Malayalam Article

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

Published

on

By

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഇവർ തമ്മിലുള്ള പ്രായവത്യാസം തന്നെയാണ് പ്രദാന വിഷയവും. നിക്കിനെക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇപ്പോൾ ഇതാ  വിവാഹം കഴിഞ്ഞു നാല് മാസങ്ങൾക്ക് ശേഷം പുറത്തു വന്നിരിക്കുന്ന വാർത്ത ഇരുവരും വിവാഹ മോചനം തേടുന്നു എന്നതാണ്. ഒരു മാസിക ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ശരിവക്കും വിധമുള്ള പ്രതികരണങ്ങൾ ഒന്നും താര ദമ്പതികളുടെ ഭഗത് നിന്നും ഉണ്ടായിട്ടില്ല.

എന്നാൽ നിക്കിന്റെ വീട്ടുകാരാണ് വിവാഹ മോചനത്തിന് മുൻകൈ എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രിയങ്കയ്ക്ക് 36 വയസ് ഉണ്ടന്നും എന്നാൽ അതിന്റെ പക്വോത കാണിക്കേണ്ടതിനു പകരം 21 വയസുള്ള പെൺകുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും നിക്കിന്റെ വീട്ടുകാർ പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും വിവാഹം കഴിക്കുന്നതിനായി തയാറെടുത്തില്ലായിരുന്നുവെന്നും ഇപ്പോൾ ജോലിയിലും ഒന്നിച്ചുള്ള സമയം കണ്ടെത്തുന്നതിലും എപ്പഴും അഭിപ്രായ വ്യത്യാസം ആണെന്നും ഇരുവരും ആലോചിച്ചെടുത്ത തീരുമാനം ആണ് ഇതെന്നും നിക്കിന്റെ കുടുംബം പറയുന്നു.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 weeks ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article2 weeks ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article3 weeks ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article3 weeks ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article3 weeks ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article3 weeks ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article3 weeks ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article3 weeks ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article3 weeks ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article4 weeks ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!